വണ്ടിയോടിക്കുമ്പോള്‍ പലതരത്തിലുള്ള സാഹസം കാണിക്കുന്നവരെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇത് വെറൈറ്റിയാണ്. മദ്യപിച്ച് വാഹനമോടിച്ചയാള്‍ ലഹരിയിൽ വാഹനം ഓടിച്ചു കയറ്റിയത് കൃത്യമായി വീടിന്റെ മതിലിന് മുകളില്‍. ഒടുവിൽ വാഹനം താഴെയിറക്കാൻ ക്രെയിൻ കൊണ്ടുവരേണ്ടിവന്നു. വ്യാഴാഴ്ച ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗിലാണ് സംഭവം. സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് കണ്ടത് മതിലിന് മുകളിൽ ഇരിക്കുന്ന ടാറ്റ ആൾട്രോസ് വണ്ടിയാണ്. തുടർന്ന് ക്രെയിനിന്റെ സഹായത്തില്‍ പോലീസ് വാഹനം താഴെയിറക്കി. പരിസരവാസികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ മതിലിന് മുകളിൽ Read More…

