Crime

പേയ്‌മെന്റിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനോട് രോഷാകുലനായി വിനോദസഞ്ചാരി, പിന്നാലെ തിരിച്ചടി

തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധിയാഘോഷിക്കാനെത്തിയ വിനോദ സഞ്ചാരി ഒരു ഹോട്ടൽ ജീവനക്കാരനോട് പേയ്മെന്റിന്റെ പേരിൽ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. കുടുംബത്തോടൊപ്പം എത്തിയ ഇയാൾ ഹോട്ടലിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട പണമിടപാട് പ്രശ്‌നത്തെ തുടർന്നാണ് ഹോട്ടൽ ജീവനക്കാരനോട് തട്ടിക്കയറിയത്. വൈറൽ വീഡിയോയിൽ, രോഷാകുലനായ ഇയാൾ ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌ക് ജീവനക്കാരോട് അമിതമായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ചു ശബ്ദമുണ്ടാക്കുന്നത് കാണാം. മറ്റു ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ശാന്തനാകാൻ തയ്യാറാകുന്നില്ല. ഇതിനിടയിൽ ഇയാൾ ഒരു Read More…