Good News

മരുമകൾക്ക് ഹോങ്കോംഗ് കോടീശ്വരന്റെ 2,134 കോടി രൂപ സമ്മാനം; കോളടിച്ചത് ഹോങ്കോംഗ് നടിയായിരുന്ന കാത്തി ചുയിക്ക്

അമ്മായിയമ്മ – മരുമകള്‍, അമ്മായിയപ്പന്‍ – മരുമകള്‍. കഴിഞ്ഞ തലമുറയിലെ ഏറ്റവും പ്രശ്‌നബാധിതമായ ബന്ധങ്ങളില്‍ ഒന്ന് ഇങ്ങിനെയായിരുന്നു. എന്നാല്‍ ഈ തലമുറയില്‍ അത് മറ്റൊരു തലം കൈവരിക്കുകയാണ്. ഹോങ്കോംഗിലെ മുന്‍ നടിയും നിലവില്‍ സാമൂഹ്യപ്രവര്‍ത്തകയുമായ കാത്തിചുയിയ്ക്ക് കോടീശ്വരനായ അമ്മായിയപ്പന്‍ സമ്മാനമായി നല്‍കിയത് ഏകദേശം 2,134 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ്. ഈ സമ്മാനങ്ങള്‍ കിട്ടിയതോടെ കാത്തിചുയിയുടെ വിളിപ്പേര് ഇപ്പോള്‍ ‘ഹണ്ട്രഡ് ബില്യണ്‍ മരുമകള്‍’ എന്നായി. മാര്‍ച്ച് 17 ന് മരിക്കുന്നതിന് മുമ്പ് കോടീശ്വരനായ ലീ ഷൗ കീ Read More…

Featured Health

മറ്റൊരു കോവിഡ് തരംഗം വരുന്നു? മലിനജലത്തില്‍ കോവിഡ് വൈറസ്; ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗം

ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചതോടെ ഏഷ്യയിൽ കോവിഡ്-19 തരംഗം തിരിച്ചെത്തിയെന്ന് സൂചന? ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ആശങ്ക സൃഷ്ടിക്കുന്നു. ഹോങ്കോങിലും സിംഗപ്പൂരിലും ആരോഗ്യ വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഹോങ്കോങ് നഗരത്തില്‍ ഈ ആഴ്ച കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഹോങ്കോങില്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മേയ് മൂന്ന് വരെ 31 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയത്. ഇതോടെ Read More…

Hollywood

ആക്ഷന്‍ സീനുകള്‍ ചെയ്തു മുഖത്ത് മാത്രം 89 തുന്നലുകള്‍ ഇടേണ്ടി വന്നിട്ടുണ്ട് ; ഹോങ്കോംഗിലെ ആക്ഷന്‍ഹീറോയിന്‍

സ്റ്റ്ണ്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കേറ്റ് തന്റെ മുഖത്ത് തുന്നലുകളുടെ എണ്ണം 89 ആയതായി പ്രശസ്ത ആക്ഷന്‍ ഹീറോയിന്‍ ഹുയി യിംഗ് ഹംഗ്. ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്ത ആക്ഷന്‍ നടിമാരിലാണ് ഹുയി യിംഗ്- ഹംഗും ഉള്‍പ്പെടുന്നത്. കൗമാരപ്രായത്തില്‍ സിനിമയില്‍ എത്തുകയും അഭിനയജീവിതത്തിലൂടെ ഹോങ്കോംഗിലെ ‘മികച്ച വനിതാ ആക്ഷന്‍ സ്റ്റാര്‍ പദവി നേടുകയും ചെയ്തയാളാണ് ഹംഗ്. 65 കാരിയായ ഹുയി തന്റെ 17-ാം വയസ്സില്‍ ദി ബ്രേവ് ആര്‍ച്ചര്‍ എന്ന സിനിമയില്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചുഴ മു നിയാന്‍സി Read More…

Featured Lifestyle

ലോകത്തിൽ ഏറ്റവും ആയുസ്സുള്ള സ്ഥലം ഇതാണ് ! ശരാശരി പ്രായം 85.63

ഹോങ്കോങ് നഗരം വളരെ പ്രശസ്തമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും അധികം ശരാശരി ആയുസ്സുള്ള സ്ഥലംകൂടിയാണ് ഹോങ്കോങ്. വേള്‍ഡോമാറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരമനുസരിച്ചാണ് ഈ കണ്ടെത്തല്‍ . 85.63 വയസ്സാണ് ഹോങ്കാങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്ത് ജപ്പാനുണ്ട്. പിന്നീട് ദക്ഷിണ കൊറിയ, ഫ്രഞ്ച് പോളിനേഷ്യ , സ്വീറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. ഇന്ത്യയുടെ ശരാശരി ആയുസ്സ് വേള്‍ഡോമീറ്റേഴ്‌സ് കണക്കനുസരിച്ച് 72.24 വര്‍ഷമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി Read More…

Oddly News

ഹോങ്കോംഗില്‍ 140 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴ; വെള്ളപ്പൊക്കം, തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മുങ്ങി

ഹോങ്കോംഗ്: ലോകത്തെ വികസിത നഗരങ്ങളില്‍ ഒന്നായ ഹോങ്കോംഗില്‍ കനത്തമഴയും വെള്ളപ്പൊക്കവും.സ്‌കൂളുകളും തൊഴില്‍സ്ഥാപനങ്ങളും അടയ്ക്കുകയും തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മറ്റും വെള്ളത്തിലാകുകയും ചെയ്തു. 140 വര്‍ഷത്തിനിടയില്‍ ചൈനയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് നഗരം കാണുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞിരിക്കുന്നത്. പ്രധാന ദ്വീപിനെ അതിന്റെ വടക്ക് ഭാഗത്തുള്ള കൗലൂണ്‍ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍ വെള്ളത്തിനടിയിലായി. പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം ചില ഹൈവേകള്‍ അടച്ചിരിക്കുകയാണ്. മണിക്കൂറില്‍ 70 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമ്പോള്‍ Read More…