Crime

സ്‌നേഹം നടിച്ച്‌ യുവതി വിളിച്ചു; തേന്‍കെണിയില്‍ പെടുത്തി കവര്‍ച്ച: ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍

ആലപ്പുഴയില്‍ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ടയാളെ സ്‌നേഹം നടിച്ച്‌ വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍. എഴുപുന്ന ചാപ്രകളം വീട്ടില്‍ അനാമിക, ഭര്‍ത്താവ്‌ നിധിന്‍, നിധിന്റെ സുഹൃത്ത്‌ സുനില്‍ കുമാര്‍ എന്നിവരെയാണ്‌ കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. തൈക്കാട്ടുശേരി സ്വദേശിയാണു തട്ടിപ്പിനിരയായത്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട ഇയാളെ അനാമിക സ്‌നേഹം നടിച്ച്‌ ചമ്മനാട്‌ അയ്യപ്പക്ഷേത്രത്തിനു സമീപത്തേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ ദേഹോപദ്രവം ഏല്‍പിച്ചശേഷം ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന്‌ സ്‌ഥലംവിട്ടു. കഴിഞ്ഞ Read More…

Crime Featured

ശ്രുതിയുടെ ഹണിട്രാപ്പില്‍ പെട്ടത് പൊലീസുകാരും; പരാതി നല്‍കിയാല്‍ പീഡനക്കേസില്‍ കുടുക്കും

കാസർകോട് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഹണിട്രാപ്പില്‍പ്പെുത്തി പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് തട്ടിപ്പിന് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശി യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലാണ് കേസ്. ആളുകളുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുക. പരിചയപ്പെടുത്തുന്നത് സിവില്‍സര്‍വീസുകാരിയാണെന്നും ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നുമൊക്കെ പറഞ്ഞായിരി്കും. തെളിവുകളും നല്‍കും. ഈ സൗഹൃദം ഉപയോഗിച്ചാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുക. തട്ടിപ്പ് തിരിച്ചറിഞ്ഞാലും നാണക്കേട് ഓര്‍ത്ത് ആരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതിന്റെ Read More…