Crime

പെരിങ്ങോട്ടുകര ഹണി ട്രാപ്പ്: ക്ഷേത്രം തന്ത്രിയുടെ ജ്യേഷ്ഠ സഹോദരന്റെ മക്കള്‍ പിടിയില്‍, കോടികളുടെ പണമിടപാട്

പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൊച്ചിയില്‍ കര്‍ണാടക പോലീസിന്റെ പിടിയില്‍. ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരെ ബാനസവാടി എ.സി.പി: ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ഠ സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഒന്നാം പ്രതി പ്രവീണ്‍ കാനാടി ഒളിവിലാണ്.പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി.എ. അരുണിനും എതിരേ ഉന്നയിച്ച പീഡന Read More…

Crime

പോലീസുകാരനെ കുടുക്കിയ യുവതി ഹണി ട്രാപ്പ് കേസില്‍ കുടുങ്ങി, തട്ടിയത് 60 ലക്ഷവും 61 പവനും, ഗര്‍ഭിണിയായതിനാല്‍ ജാമ്യം

കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് കേസില്‍ കുടുക്കിയ തട്ടിപ്പുകാരി ഒടുവില്‍ കീഴടങ്ങി. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭര്‍ത്താവ് അര്‍ജുന്‍, സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിയായ അമ്മഞ്ചേരി സ്വദേശി ധന്യയാണു കോടതിയില്‍ കീഴടങ്ങിയത്. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തില്‍ യുവതിയ്ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് Read More…