ആർത്തവകാലത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വയറുവേദന. ആർത്തവ വേദനയ്ക്ക് മരുന്നുകൾ സഹായിക്കുമെങ്കിലും, പൈനാപ്പിൾ കഴിക്കുന്നത് ഫലപ്രദമായ വീട്ടുവൈദ്യമാണ്. പൈനാപ്പിളിൽ ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഈ ബ്രോമെലൈൻ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ആർത്തവ വേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും ചെയ്യും . ഡിസ്മനോറിയ എന്നും അറിയപ്പെടുന്ന പിരീഡ്സ് വേദനയുടെ തോത് പലരിലും വ്യത്യസ്തമാണ്. മെഡിസിൻ പ്ലസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആർത്തവ വേദനയ്‌ക്കൊപ്പം ക്ഷീണം, തലവേദന, മൂഡ് സ്വിങ്സ് Read More…
Tag: Home Remedies
എക്കിള്‍ എടുത്താല്‍ എന്തുചെയ്യണം ? ഇങ്ങനെ ചെയ്ത് നോക്കൂ, ഉടൻ മാറും
നമുക്ക് അപ്രതീക്ഷിതമായി വരുന്നൊരു കാര്യമാണ് എക്കിള്‍ എന്നത്. ഈ എക്കിള്‍ കുറച്ചു സമയം മാത്രമാണ് നില്‍ക്കുന്നതെങ്കില്‍ പോലും നമുക്ക് വളരെ അസ്വസ്ഥത ഉണ്ടാകും. അപ്പോള്‍ കുറച്ചധികം സമയം നീണ്ടു നില്‍ക്കുകയാണെങ്കില്‍ നമ്മളെ അത് വളരെ രീതിയില്‍ തന്നെ ബുദ്ധിമുട്ടിയ്ക്കുമെന്ന് പറയാന്‍ സാധിയ്ക്കും. വാരിയെല്ലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഡയഫ്രം, ഇന്റര്‍കോസ്റ്റല്‍ പേശികള്‍ എന്നിവയുടെ പെട്ടെന്നുള്ള സങ്കോചം ഉണ്ടാകുമ്പോഴാണ് എക്കിള്‍ അനുഭവപ്പെടുന്നത്. ഈ അവസ്ഥ അടഞ്ഞ ശാസനാളദാരവുമായി കൂട്ടിയിടിച്ച് വിള്ളല്‍ ശബ്ദത്തിനും നേരിയ ഞെട്ടലിനും കാരണമാകുന്നു. പെട്ടെന്ന് ശ്രദ്ധ മറ്റൊന്നിലേക്ക് Read More…
മൈക്രോവേവ് ഓവന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന ഒന്നാണ് മൈക്രോവേവ് ഓവന്‍. വീട്ടമ്മമാരുടെ ജോലികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കാറുണ്ട്. മൈക്രോവേവ് ഓവന്‍ പാചകം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില്‍ ഒന്ന്. ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും വളരെ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു….
തൈര് കഴിക്കുന്നവരും കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും അറിയുക
ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ തൈര് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും കുറവല്ല. പല കറികള്‍ക്കൊപ്പവും ഇതു രുചികൂടാനായി ഉപയോഗിക്കുന്നുണ്ട്. ദിവസവും തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ എന്തൊക്കെയാണു നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന് അറിയുക. തൈരില്‍ ധാരാളം കാത്സ്യം അടങ്ങിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ശക്തിവര്‍ധിപ്പിക്കാനും എല്ലിനും പല്ലിനും ഉറപ്പു നല്‍കാനും ഇതു സഹായിക്കും. തൈര് കഴിക്കുന്നതു കൊണ്ടു ദഹനപ്രക്രിയ എളുപ്പമാക്കുന്നു. മനുഷ്യശരീരത്തിനു ഗുണകരമായ ബാക്റ്റിരിയകള്‍ തൈരില്‍ അടങ്ങിട്ടുണ്ട്. കുടലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഇത്തരം ബാക്ടീരിയകള്‍ Read More…
ഒരു ടീസ്‌പൂണ്‍ തുളസിനീര് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കു! മുറ്റത്തെ ഔഷധക്കലവറ
തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്. ഇലയുടെ നീര് ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ് ചെവിയിലൊഴിക്കുന്നത് ചെവിക്കുത്തിനും ഫലപ്രദമാണ്. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര് നല്ലതാണ്. തേനീച്ച, പഴുതാര, Read More…
കടുത്ത ജലദോഷവും ചുമയും അനുഭവിക്കുന്നുണ്ടോ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ
തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥയില്‍, മിക്ക ആളുകളും ചുമയും ജലദോഷവും കൊണ്ട് ബുദ്ധിമുട്ടുന്നു. മഴയും തണുപ്പും ഉള്ളപ്പോള്‍ ആളുകള്‍ക്ക് അതിവേഗം ജലദോഷം, ചുമ എന്നിവ ഉണ്ടാകാറുണ്ട് . ചുമ കാരണം, നെഞ്ചില്‍ കഫം അടിഞ്ഞു കൂടുന്നു, ഇത് പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ചില സമയങ്ങളില്‍ നെഞ്ചുവേദന മൂലം ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടാകും. ദീര്‍ഘനാളായി ശ്വാസകോശത്തില്‍ അണുബാധയുണ്ടായാല്‍ ന്യുമോണിയയുടെ സാധ്യത വര്‍ദ്ധിക്കുന്നു. കഫം നെഞ്ചില്‍ വളരെ ഇറുകിയാല്‍ രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ പ്രയാസമാണ്. നെഞ്ചില്‍ കഫം അടിഞ്ഞുകൂടുകയും ജലദോഷം, ചുമ Read More…
വീട്ടിലെ പൊടി ശല്യത്തെ പടിക്കു പുറത്താക്കാം; ഈ കാര്യങ്ങള്‍ ചെയ്യാമോ?
വീട്ടില്‍ പൊടി അടിഞ്ഞു കൂടുന്നത് വീട്ടമ്മമാരെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ്. എത്ര വൃത്തിയാക്കിയാലും പൊടി വീണ്ടും വീണ്ടും അടിയാറുണ്ട്. ജോലിക്കാരായ വീട്ടമ്മമാരെ ഈ പൊടി ശല്യം പ്രതിരോധത്തിലാക്കാറുണ്ട്. അലര്‍ജി ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ശല്യം മൂലം നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കാവുന്നതാണ്…..
ആദ്യമായാണോ നിങ്ങള്‍ യോഗ ചെയ്യാന്‍ തുടങ്ങുന്നത് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
വസ്ത്രങ്ങളിലെ കറ ഏതുമാകട്ടെ ! നീക്കാന്‍ ഏറ്റവും ഫലവത്തായ ചില പൊടിക്കൈകള്‍
നമ്മുടെ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ഒരുപാട് കാലം ഇടുന്നതിന് മുന്‍പ് തന്നെ ആ വസ്ത്രത്തില്‍ കറ പറ്റിയാല്‍ നമുക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്ന കാര്യം ആയിരിയ്ക്കില്ല അത്. ചായക്കറയോ, ഭക്ഷണത്തിന്റെ കറയോ, രക്തക്കറയോ അങ്ങനെ എന്തായാലും അത് വളരെ പെട്ടെന്ന് മാറ്റിയെടുക്കാന്‍ തന്നെയായിരിയ്ക്കും നമ്മുടെ ശ്രമം. സാധാരണ വസ്ത്രങ്ങളെക്കാള്‍ വെള്ള വസ്ത്രങ്ങളില്‍ കറ ആയാല്‍ വളരെ ബുദ്ധിമുട്ടാണ് അത് മാറ്റിയെടുക്കാന്‍. വസ്ത്രങ്ങളിലെ കറ നീക്കാന്‍ ഏറ്റവും ഫലവത്തായ ഒന്നാണ് വിനാഗിരി. ഈ വിനാഗിരി ഉപയോഗിച്ച് കറകള്‍ എങ്ങിനെ നീക്കം Read More…









