മിക്കവര്‍ക്കും ഒരു പ്രധാന പ്രശ്നമായി വരുന്ന കാര്യമാണ് തലയിലെ ചൊറിച്ചില്‍. പൊതുവിടങ്ങളില്‍ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇത്. താരന്‍, പേന്‍, പൊടി, ഹെല്‍മെറ്റ് ഒക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട്. തലയിലെ ചൊറിച്ചില്‍ താരന്‍ കാരണമാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ താരന്‍ പോലെ ഇരിക്കുന്ന ഫംഗസും നമ്മളുടെ തലയില്‍ രൂപപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് ഇത് പ്രധാന കാരണമാണ്. അതുപോലെ, ചര്‍മ്മം നന്നായി വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും Read More…
Tag: Home Remedies
മത്സ്യവും മാംസവും അടുക്കളയില്‍വച്ചു വൃത്തിയാക്കുന്നത് ശരിയാണോ?
പഴങ്ങളും പച്ചക്കറിളുമൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി വേണം ഉപയോഗിക്കേണ്ടത്. എല്ലാ പഴങ്ങളും പച്ചക്കറികളും ഒരുപോലെയല്ല കഴുകേണ്ടത്. ഇവയിലെ അഴുക്കും പൊടിയും രാസവസ്തുക്കളുമൊക്കെ നീക്കം ചെയ്യാന്‍ ഏതൊക്കെ രീതിയിലാണ് കഴുകേണ്ടതെന്ന് അറിയാം…. * മത്സ്യം – മത്സ്യവും മാംസവും അടുക്കളയില്‍ വച്ചു വൃത്തിയാക്കുന്നത് അണുക്കള്‍ അടുക്കളയിലേക്കു കടക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുറത്തുവച്ച് വൃത്തിയാക്കുന്നതാകും ഉചിതം. ഇവ മുറിക്കാന്‍ ഉപയോഗിച്ച കത്തി, ചോപ്പിങ് ബോര്‍ഡ് എന്നിവയും നന്നായി വൃത്തിയാക്കണം. * തണുപ്പിച്ച പഴങ്ങളും Read More…
കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷ്; ഉടനടി ആശ്വാസം നല്‍കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍
കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഇടുന്നത് മൂലം ഉണ്ടാകുന്ന പാടുകള്‍ ഏതൊരു അമ്മയ്ക്കും തലവേദനയാണ്. കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഇത്. ഇത്തരം പാടുകള്‍ ഡയപ്പര്‍ റാഷ് എന്നാണ് അറിയപ്പെടുന്നത്. ചില ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷിന് പരിഹാരം കാണാം. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മം വളരെ ലോലമായതിനാല്‍, അതിനെ കൂടുതല്‍ സൗമ്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ഡയപ്പര്‍ ബ്രാന്‍ഡ് നിങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ കുഞ്ഞിന്റെ ലോല ചര്‍മ്മത്തില്‍ പ്രതികൂല പ്രതികരണത്തിന് ഒരു Read More…
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട, പരിഹാരമുണ്ട്
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…
ദിവസവും കണ്ണെഴുതിയാലുള്ള ഗുണങ്ങള്‍
തേജസുള്ളതും ആരോഗ്യം സ്ഫുരിക്കുന്നതുമായ കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി പണ്ട് പ്രത്യേകം തയ്യാറാക്കിയ കണ്‍മഷികൊണ്ട് കണ്ണെഴുതിയിരുന്നു. പൂവാങ്കുറുന്നില നീരില്‍ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി തിരിപോലെ ചുരുട്ടിയെടുക്കുക. എന്നിട്ട് പ്രത്യേകം കാച്ചിയ നെയ്യില്‍ നനച്ച് പുതിയ കലത്തിന്റെ താഴെവച്ച് കത്തിക്കുക. കലത്തിന്റെ അടിയില്‍ പിടിക്കുന്ന കരി ചുരണ്ടിയെടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കര്‍പ്പൂരമോ മറ്റു സുഗന്ധദ്രവ്യങ്ങളോ ചേര്‍ത്ത് കണ്ണിലെഴുതണം. പൂവാങ്കുറുന്നിലയ്ക്കു പകരം കഞ്ഞുണ്ണിയും ഇതിനായി ഉപയോഗിക്കാറുണ്ട്. താഴത്തെ കണ്‍പോളയ്ക്കകത്തുവേണം മഷി എഴുതാന്‍. നിത്യവും കണ്ണെഴുതിയാല്‍ കണ്ണില്‍ ചൊറിച്ചില്‍, പഴുപ്പുബാധ, ചുട്ടുനീറ്റല്‍, Read More…
പപ്പായ കഴിക്കൂ… പ്രായം കുറയ്ക്കാം, പിന്നെയുമുണ്ട് ആരോഗ്യ ഗുണങ്ങള്‍
നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ അത്ര നിസാരക്കാരനല്ല. സ്ഥിരമായി പപ്പായ കഴിക്കുന്നത് സൗന്ദര്യം നിലനിര്‍ത്തുന്നതിനോടൊപ്പം ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സറിനെ വരെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. കൂടാതെ യൗവനം നിലനിര്‍ത്താനും സഹായിക്കുന്നു. പോളിസാക്കറൈഡുകളും ധാതുക്കളും എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ ചെറുക്കാനും പപ്പായ സഹായകരമാകും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ Read More…
ഉറക്കപ്രശ്‌നം വിട്ടൊഴിയുന്നില്ലേ ? നല്ല ഉറക്കം ഉറപ്പാക്കാന്‍ ഇങ്ങനെ ചെയ്യാം
നേരത്തെ എഴുന്നേല്‍ക്കുക, നേരത്തെ ഉറങ്ങുക, ആവശ്യത്തിന് ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയൊക്കെ ഒരാളുടെ ചിട്ടയായ ജീവിതത്തിന് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. ആവശ്യത്തിന് ഉറക്കമില്ലായ്മ തലച്ചോറിന്റെ ഓര്‍മശക്തി, പ്രശ്നപരിഹാര ശേഷി, യുക്തിചിന്ത എന്നിവയെ ബാധിക്കാം. ഇക്കാരണങ്ങളാല്‍ ഉറക്കത്തിന് പ്രഥമ പരിഗണന Read More…
ദോശ കഴിച്ചാല്‍ മുടി വളരുമോ? ഈ ദോശ-ചട്ണി കോംബോ നിങ്ങളുടെ മുടി കാടുപോലെ വളര്‍ത്തും !
മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അകാല നര, മുടിയുടെ വേരുകൾ ദുർബലമാകുക, അമിതമായ മുടി കൊഴിച്ചിൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ബയോട്ടിൻ, മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. അടുത്തിടെയുള്ള ഇൻസ്റ്റാഗ്രാം വീഡിയോയിൽ, പോഷകാഹാര വിദഗ്ധ രചന മോഹൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും രുചികരവുമായ ഇന്ത്യൻ പാചകക്കുറിപ്പ് Read More…
ശരീരം പവ്വര്‍ഫുള്‍ ആക്കണോ? ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ആരോഗ്യത്തില്‍ കരുതലുളളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ഭക്ഷണത്തില്‍ ചില പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അവയില്‍ പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഇവയിലെല്ലാം അടങ്ങിയിട്ടുള്ളത്.









