നമ്മളെയൊക്കെ പലപ്പോഴും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം….
Tag: Home Remedies
വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാം, അതിനുള്ള വിദ്യ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്
ശരീരഭാരം എങ്ങനെയും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. വ്യായാമവും അതോടൊപ്പം കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, ജിഎം ഡയറ്റ്, ഹൈ പ്രോട്ടീന്‍ ഡയറ്റ്, ലോ കാലറി ഡയറ്റ് എന്നിങ്ങനെ ഡയറ്റ് പ്ലാനുകളുമായി പല അഗ്‌നിപരീക്ഷകള്‍ കടക്കുന്നവരുണ്ട്. എന്നാല്‍ പല ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരും ഇല്ലാതില്ല. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ശരീരഭാരം കുറയ്ക്കാം. അതിനുള്ള വിദ്യകള്‍ നമ്മുടെ സ്വന്തം അടുക്കളയില്‍ തന്നെയുണ്ട്. കറുവപ്പട്ടയും തേനുമാണ് ഈ അമൂല്യമായ വസ്തുക്കള്‍. ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അരസ്പൂണ്‍ തേനുമായി Read More…
ആറാം മാസം കഴിഞ്ഞോ? കുഞ്ഞുങ്ങൾക്ക് നൽകേണ്ട ഭക്ഷണങ്ങൾ ഇവയാണ്
കുട്ടികള്‍ക്ക് ആഹാരം നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ചെറിയ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ പ്രത്യേകിച്ചും. ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം മുലപ്പാല്‍ തന്നെയാണ്. ആറ് മാസം കഴിയുമ്പോള്‍ അവര്‍ക്ക് പതുക്കെ മറ്റ് ഭക്ഷണങ്ങളും നല്‍കാം. ആദ്യ ഘട്ടത്തില്‍ കുറുക്കുകളാണ് കുഞ്ഞിന് നല്‍കേണ്ടത്. ആറാം മാസം കുറുക്കില്‍ ആരംഭിച്ച് പതുക്കെ പതുക്കെ ചോറും മറ്റ് ഭക്ഷണങ്ങളും അവരെ ശീലിപ്പിക്കാം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ വേണം കുട്ടികള്‍ കൊടുക്കേണ്ടത്…. * Read More…
ഇതൊക്കെയെന്ത്?… ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല
പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല. തീരുന്നതിനനുസരിച്ച് കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ Read More…
വീട്ടില്‍ ബാക്കിവന്ന എണ്ണ കളയാന്‍ വരട്ടേ! ഇനി ഇങ്ങനെയൊക്കെ അത് ഉപയോഗിക്കാം
വീട്ടില്‍ ചിക്കന്‍ വറുത്തതിന് ശേഷം ബാക്കി വന്ന എണ്ണ സാധാരണയായി നിങ്ങള്‍ എന്തുചെയ്യും? പലരും നേരിടുന്ന ഒരു പ്രശ്നമാണിത്. ഇത് നേരെ സിങ്കില്‍ ഒഴിച്ചാല്‍ ബ്ലോക്കേജിന് കാരണമാകും. പുറത്തേക്ക് ഒഴിച്ച് കളയാനും സാധിക്കില്ല. നല്ലരീതിയില്‍ ഈ എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പല മാര്‍ഗങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാനായി എണ്ണയിലുള്ള മാലിന്യങ്ങളും ദുര്‍ഗന്ധങ്ങളും കളയണം. ഒരോ കപ്പ് എണ്ണയ്ക്കും , 1 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് കാല്‍ കപ്പ് വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കുക. പിന്നീട് എണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക. Read More…
കുരുമുളക് അത്ര കുഞ്ഞന്‍ അല്ല, സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല
കുരുമുളകിന് സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല. സുഗന്ധ വ്യഞ്ജനം എന്ന നിലയില്‍ മാത്രം കാണാതെ കുരുമുളകിന്റെ പിന്നിലെ ഔഷധഗുണം അറിഞ്ഞാല്‍ നമ്മളും പറയും ഈ കുഞ്ഞന്‍ കുരുമുളക് ഒരു സംഭവം തന്നെയാണെന്ന്. പല രോഗങ്ങളും എളുപ്പത്തില്‍ ശമിപ്പിക്കാന്‍ കുരുമുളകിന് സാധിക്കും. ദഹനക്കേട് തോന്നുമ്പോള്‍ മൂന്ന് നാല് കുരുമുളക് നന്നായി ചവച്ച് ഇറക്കിയാല്‍ അസ്വസ്ഥത മാറി കിട്ടും. കഫം,പനി നീര്‍വീഴ്ച എന്നിവ വന്നാല്‍ കുരുമുളക് ചവച്ചോ കാപ്പിയില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ലതാണ്. മൗത്ത് വാഷിനു പകരം കുരുമുളകും Read More…
മീന്‍ കറിയില്‍ കുടംപുളി ഇടുന്നത് പുളിയ്ക്ക് മാത്രമല്ല…; ചില അറിയാത്ത ഗുണങ്ങള്‍
കുടംപുളിയിട്ട് കറിവെച്ച മീന്‍കറി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കുടംപുളിയ്ക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നു. കുടംപുളി കഷായം വച്ച് കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയും. ശരീരഭാരം കുറയുന്നതിനും കുടംപുളി ഫലപ്രദമായ ഔഷധമാണ്. പഴുത്ത കുടംപുളിയുടെ ഫലവും മറ്റു ഭാഗങ്ങളും ചേര്‍ത്ത് വൈന്‍ ഉണ്ടാക്കി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഉണങ്ങിയ കുടംപുളി പൊടിച്ച് തൈര് ചേര്‍ത്ത് കഴിച്ചാല്‍ രക്താര്‍ശസ് ശമിക്കും. കുടംപുളി വിത്തില്‍ Read More…
കാല് വേദന പ്രശ്നമാകുന്നുവോ ; ഇക്കാര്യങ്ങള്‍ വീട്ടില്‍ ചെയ്തു നോക്കാം
പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് കാല് വേദന ഉണ്ടാകാറുണ്ട്. കാല് വേദനയും കൈ വേദനയുമൊക്കെ പലപ്പോഴും രാത്രിയിലാണ് കലശലാകുന്നത്. പരിക്കുകളും ശാരീരിക ആഘാതവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളായിരിയ്ക്കും കാല് വേദന ഉണ്ടാക്കുന്നത്. അമിത പ്രവര്‍ത്തനക്ഷമത, പോഷകക്കുറവ്, അസുഖകരമായ പാദരക്ഷകള്‍, സന്ധിവാതം, അമിതവണ്ണം, വാര്‍ദ്ധക്യം എന്നിവ മൂലം ഉണ്ടാകുന്ന അധ്വാനവും കാല് വേദനയ്ക്ക് കാരണമാകാറുണ്ട്. ചെറിയ വേദനകളൊക്കെ മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമാണ്. ചില വീട്ടുവൈദ്യങ്ങളും, ഒപ്പം ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങളും കാലിലെ വേദനയ്ക്ക് ആശ്വാസം ഉണ്ടാക്കും. Read More…
ചര്‍മ്മത്തിലെ സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം ഈ ഉഗ്രന്‍ ഫെയ്സ് പാക്ക്
ചൂടും, അന്തരീക്ഷ മലിനീകരണവും ഒക്കെ നമ്മുടെ മുഖ ചര്‍മ്മത്തെ ഓരോ ദിവസവും മലിനമാക്കുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും നമ്മള്‍ ഓരോ ദിവസവും ശ്രദ്ധ കൊടുക്കേണ്ടതാണ്. അമിതമായി വെയില്‍ ഏറ്റാല്‍ മുഖം കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കരിവാളിപ്പിനെ മാറ്റിയെടുത്തില്ലെങ്കില്‍ ചര്‍മ്മത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ട് പോയേക്കാം. സ്ഥിരമായി വെയില്‍ ഏല്‍ക്കുന്നവര്‍ പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക, സ്‌കാര്‍ഫ് കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. ഇതോടൊപ്പം സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാനും മറക്കരുത്. Read More…









