റോഡില്‍ ഓട്ടോ മുന്നോട്ട് നീക്കാത്തതിന് ബുള്ളറ്റ് യാത്രക്കാരിയായ പെൺകുട്ടി ഹോക്കി സ്റ്റിക്കുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ചു.പെൺകുട്ടി ഹോക്കി വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് സംഭവം നടന്നത്. ബുള്ളറ്റ് ഓടിച്ചെത്തിയ പെൺകുട്ടി ഓട്ടോ മുന്നോട്ടു നീങ്ങാൻ വൈകിയതിന് ഓട്ടോ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. എന്നാല്‍ മുന്നിൽ മറ്റൊരു വാഹനം വന്നതിനാൽ ഓട്ടോ ഡ്രൈവർക്ക് വണ്ടി അനക്കാൻ പറ്റാത്ത അവസ്ഥയാണ് വിഡിയോയില്‍ കാണുന്നത്. പെൺകുട്ടിയുടെ അക്രമാസക്തമായ പെരുമാറ്റത്തിനെതിരേ പ്രതികരിക്കുന്ന കാഴ്ചക്കാരുടെ Read More…