തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ അലമാരികളില്‍ തീര്‍ത്ത രഹസ്യ അറയില്‍. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ചിന്നിഗ്രാമില്‍ ഫ്രിസാല്‍ മേഖലയില്‍ അലമാരകള്‍ക്കുള്ളില്‍ ഭീകരര്‍ ഒരു ബങ്കര്‍ തന്നെ തീര്‍ത്തിരുന്നുവെന്നാണ്. അലമാരയുടെ വാതില്‍ തുറന്നാല്‍ രഹസ്യഅറകളിലേക്ക് പ്രവേശിക്കാനായി സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഒരാള്‍ക്ക് കഷ്ടിച്ച് കയറി പോകാന്‍ സാധിക്കും. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശനിയാഴ്ച്ചനടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് സൈനികരും ആറ് ഭീകരരുമാണ്. “അലമാരകളില്‍ Read More…