Oddly News

ആ ഗുളികകള്‍ കരള്‍രോഗത്തിന്റേതല്ല, എയിഡ്സിനുള്ളത്; 10 വർഷത്തിനുശേഷമുള്ള വെളിപ്പെടുത്തലില്‍ ഞെട്ടി ഭാര്യ

കുടുംബബന്ധത്തിലെ വിശ്വാസ്യത തകർക്കുകയും സ്നേഹം, വിശ്വാസം എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഒരു സംഭവം ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടൃന്നു. ഗുരുതരമായ കരൾ രോഗമാണെന്ന് വിശ്വസിച്ചുകൊണ്ട് തന്റെ ഭർത്താവിന് പത്ത് വർഷമായി നല്‍കിക്കൊണ്ടിരുന്ന ചുവന്ന ഗുളികകൾ എച്ച്.ഐ.വിയുടേതാണെന്ന് അറിഞ്ഞ ഞെട്ടലില്‍ ഭാര്യ. 2021 ഡിസംബറിൽ, നിയമവിരുദ്ധമായി കാസിനോ നടത്തിയതിന് ഭർത്താവിനെ ജയിലിൽ അടച്ചു. അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ ഭാര്യയോട് അധികൃതര്‍ ഭർത്താവിനുവേണ്ടി എച്ച്.ഐ.വി. (എയ്ഡ്‌സ്) മരുന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം അവര്‍ അറിഞ്ഞത്. Read More…