ചെയ്ത ജോലിക്ക് ശമ്പളം മുഴുവനും തീര്‍ത്തു തന്നില്ലെന്ന് പറഞ്ഞ് വാടകക്കൊലയാളി തൊഴിലുടമയ്ക്ക് എതിരേ പോലീസിനെ സമീപിച്ചതോടെ ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളിയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ജോലി ചെയ്യിക്കുകയും പറഞ്ഞ തുക കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മീററ്റിലെ ടിപി നഗര്‍ Read More…