Featured Good News

മഴയൊരുക്കിയ മതസൗഹാര്‍ദം; കനത്തമഴയില്‍ വിവാഹഹാള്‍ പങ്കിട്ട് മുസ്ലിം, ഹിന്ദു ദമ്പതികള്‍

കനത്ത മഴയും വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഒക്കെ വച്ചുനീട്ടുന്ന വിഷമഘട്ടങ്ങള്‍ അതിജീവിക്കാന്‍ ജാതി- മത, സമ്പന്ന- ദരിദ്ര വ്യത്യാസങ്ങളൊന്നും തന്നെയില്ലാതെ, മാനവികതയുടെ, പരസ്പര സ്നേഹത്തിന്റെ നിറവില്‍ കടന്നുപോയവരാണ് മലയാളികള്‍. പരസ്പര സഹായത്തിന്റെ കൈകോര്‍ക്കലുകള്‍ക്കും മനുഷ്യരുടെ കൂട്ടായ്മയ്ക്കും അത്തരം വിഷമഘട്ടങ്ങള്‍ വേദിയാകാറുണ്ട്. ഇവിടെയിതാ, അത്തരത്തില്‍ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു വിവാഹിവേദിയിലെത്തിയ മഴ മതസൗഹാര്‍ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കിയ കഥയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. കനത്തമഴയില്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെട്ട് ഇനിയെന്ത് എന്ന് അറിയാതെ കുഴങ്ങിനിന്ന ഒരു ഹിന്ദു Read More…