നായകന്മാര്‍ക്ക് വില്ലനേക്കാള്‍ പ്രാധാന്യവും ഉയര്‍ന്ന ഫീസും നല്‍കിയിരുന്ന കാലമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍, വില്ലന്മാരും തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്നു. ചില സമയങ്ങളില്‍ നായകന്മാരേക്കാള്‍ പ്രകടനമാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്ന താരങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. മാമന്നന്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ നായകന്‍ ഉദയനിധി സ്്റ്റാലിനേക്കാള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ നായകന്മാര്‍ക്ക് തുല്യമായ തുക വില്ലന്മാരും ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. വില്ലന്‍ വേഷത്തിന് ഒരു ചിത്രത്തിന് 150 കോടി രൂപ നേടിയ ഒരു താരത്തിന്റെ വാര്‍ത്തയാണ് Read More…

