Good News

പരീക്ഷാഹാളിൽ അധ്യാപകരില്ല! പുസ്തകം തുറന്നുനോക്കാം!”: യു.എസിലെ പരീക്ഷാ രീതി കണ്ട് ഞെട്ടി ഇന്ത്യൻ വിദ്യാർത്ഥി

അമേരിക്കയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി അവിടുത്തെ സർവ്വകലാശാലകളിൽ പരീക്ഷകൾ നടത്തുന്ന രീതിയെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെച്ചു. എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, അമേരിക്കയിലെ പരീക്ഷാ ഹാളുകളിൽ പരസ്പര വിശ്വാസത്തിനും വ്യക്തിപരമായ ഉത്തരവാദിത്തത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് വിദ്യാർത്ഥി പറയുന്നു. ഇൻവിജിലേറ്റർമാർ ഇല്ലായിരുന്നിട്ടും ആരും ഫോൺ ഉപയോഗിക്കുകയോ കോപ്പിയടിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “അമേരിക്കയിലെത്തിയിട്ട് രണ്ട് മാസമായി, പരീക്ഷകളിലെ ധാർമ്മികതയാണ് എനിക്ക് ഏറ്റവും വലിയ സാംസ്കാരിക ആഘാതം ഉണ്ടാക്കിയത്. ഇൻവിജിലേറ്റർമാരില്ല, ഓപ്പൺ ബുക്ക് പരീക്ഷയാണ്, ഫോൺ Read More…

Oddly News

ഹിന്ദിയിൽ സിവിൽ എഞ്ചിനീയറിംഗ് ബി.ടെക് പഠിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!

ഹിന്ദി മീഡിയത്തില്‍ പഠിച്ച വിദ്യാർത്ഥികൾക്ക് ഇനി ഇൻഡോറിലെ ശ്രീ ജി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (SGSITS) സിവിൽ എഞ്ചിനീയറിംഗ് ഹിന്ദിയിൽ പഠിക്കാം. ഈ അധ്യയന വർഷം മുതലാണ് ഇൻസ്റ്റിറ്റ്യൂട്ട് ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് ഹിന്ദി മാധ്യമത്തിൽ ആരംഭിച്ചത്. 30 സീറ്റുകളുള്ള ഈ പ്രത്യേക ബാച്ചിൽ നിലവിൽ 20-ഓളം വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. ഈ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് അവസാന വർഷത്തിൽ മധ്യപ്രദേശ് സർക്കാരിന്റെ 2 ലക്ഷം രൂപ ധനസഹായത്തിന് അർഹതയുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. Read More…

Oddly News

വെറും ടൈം വേയ്സ്റ്റ്, എന്റെ മക്കളെ കോളേജിൽ വിടില്ല, MIT ഡ്രോപ്പ്ഔട്ടായ കോടീശ്വരന്റെ പരാമർശം വൻ ചർച്ചയാകുന്നു!

ലിഫ്റ്റിന്റെയും പ്രെസ്റ്റോയുടെയും സഹസ്ഥാപകനായ രജത് സൂരി, തന്റെ മക്കൾ ഉന്നത വിദ്യാഭ്യാസത്തിനായി കോളേജിൽ പോകേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിലെ പൂർവ്വവിദ്യാർത്ഥിയായ സൂരി, തന്റെ വ്യവസായ സംരംഭങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2008-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) സ്കോളർഷിപ്പോടു കൂടിയുള്ള പിഎച്ച്ഡി/എംബിഎ പഠനം ഉപേക്ഷിക്കുകയായിരുന്നു. പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുണ്ടെങ്കിലും, ഇത്തരം സ്ഥാപനങ്ങൾ ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മൂല്യം ഉണ്ടാക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വാട്ടർലൂവിൽ നിന്ന് Read More…

Featured Oddly News

ഐഐഎമ്മില്‍ പഠിക്കാന്‍ സർക്കാർ ജോലി ഉപേക്ഷിച്ചു; യുവാവിന് നഷ്ടമായത് 74 ലക്ഷം രൂപ!

ഐഐഎമ്മില്‍ പഠിക്കാനുള്ള തീവ്രമായ ആഗ്രഹം ഒരു യുവാവിന് നല്‍കിയത് 74 ലക്ഷം രൂപയുടെ ബാദ്ധ്യത. അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം ചെയ്യുന്ന മുൻ അസിസ്റ്റന്റ് കമാൻഡന്റ് അമിത് സോണിയാണ് നിലവിലുണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി വെളിപ്പെടുത്തിയത്. ഏകദേശം 74 ലക്ഷം രൂപയുടെ നഷ്ടം സഹിച്ചാണ് താൻ കോഴ്സ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎം അഹമ്മദാബാദിൽ പ്രവേശനം ലഭിച്ച അന്നുതന്നെ താൻ സർക്കാർ ജോലിയിൽ നിന്നും രാജിവെച്ചതായി അമിത് സോണി Read More…