Featured The Origin Story

ഒരു കാലത്ത് പുരുഷന്മാർ മാത്രം ധരിച്ചിരുന്നത്, ഇന്ന് സ്ത്രീ സൗന്ദര്യത്തിന്റെയും പ്രതീകം

ഹൈ ഹീൽസ് (High Heels) പുരുഷന്മാർക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചിരുന്നത് എന്നു പറഞ്ഞാല്‍ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?ഇന്നത്തെ കാലത്ത്, സ്റ്റൈലെറ്റോകളും ഹൈ ഹീൽസുകളും സ്ത്രീകളുടെ ഫാഷന്‍ ശൈലിയുമായിട്ടാണ് വ്യാപകമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സ്ത്രീകൾ ഈ ചെരിപ്പുകൾ ധരിക്കുന്നതിനും വളരെ മുമ്പ് തന്നെ പുരുഷന്മാർ ഹൈ ഹീൽസ് ധരിച്ചിരുന്നു.10-ാം നൂറ്റാണ്ടിലെ പേർഷ്യൻ സൈനികരാണ് ആദ്യമായി ഹൈ ഹീൽസ് ധരിച്ചത്. അമ്പും വില്ലും ഉപയോഗിച്ച് അമ്പെയ്യുമ്പോൾ പാദങ്ങൾ ഉയർത്തിപ്പിടിക്കാനും സ്ഥിരത നൽകാനും വേണ്ടിയാണ് അവർ ഇത് ഉപയോഗിച്ചത്. അതിനുശേഷം, പുരുഷന്മാരുടെ Read More…

Travel

ഈ നഗരത്തില്‍ 2 ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ മുന്‍കൂട്ടി അനുമതി വേണം

ഫാഷന് അനുസരിച്ച് ചെരുപ്പുകളും ഷൂസുകളുമൊക്കെ മാറ്റി മാറ്റി ഇടാന്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഇഷ്ടമുള്ളവരാണ് ഒരോരുത്തരും. നമ്മളുടെ ഇഷ്ടത്തിന് ഏത് മോഡലിലുള്ള ചെരുപ്പുകളും ധരിയ്ക്കാം. എന്നാല്‍, അമേരിക്കയിലെ ഒരു സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഒരു നഗരത്തില്‍ ഹൈ ഹീല്‍സ് ധരിക്കുന്നതിന് മുന്‍കൂറായി അനുമതി വാങ്ങണം. കാര്‍മല്‍ ബൈ ദ സീ എന്ന നഗരത്തിലാണ് ഈ നിബന്ധനയുള്ളത്. അപകടങ്ങള്‍ തടയുന്നതിനായി രണ്ട് ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറ്റി ഹാളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കുന്നു. കാര്‍മലില്‍ അനുമതിയില്ലാതെ Read More…

Celebrity

ഹൈഹീൽസും രണ്ട് കോടിയുടെ ഡയമണ്ട് നെക്ലേസും ധരിച്ച് രൺവീർ സിംഗ്; MET Galaയെ കുലുക്കിയേനെയെന്ന് ആരാധകർ

താമസിയാതെ പിതാവാകാൻ പോകുന്ന നടൻ രൺവീർ സിംഗ് അടുത്തിടെ മുംബൈയിൽ നടന്ന അന്താരാഷ്ട്ര ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് കാണികളെ അമ്പരപ്പിച്ച ലുക്കില്‍. ജയേഷ്ഭായ് ജോർദാർ നടൻ തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ വീണ്ടും സന്തോഷിപ്പിച്ചു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച രൺവീർ, രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈ ഹീൽസും ബെസ്പോക്ക് ടിഫാനി ഡയമണ്ട് നെക്ലേസും ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ട രണ്‍വീറിന്റെ പോസ്റ്റില്‍ ആരാധകരുടെ കമന്റുകര്‍ നിറയുകയാണ്. താരം Read More…