കൊളസ്‌ട്രോള്‍ നമ്മുടെ കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ്. വൈറ്റമിന്‍ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനുമെല്ലാം ഇത് സഹായകമാകുന്നു. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോളും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുമ്പോഴാണ് പലരെയും ഈ രോഗം വലയിലാക്കുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം. ഹൃദയാഘാതവും പക്ഷാഘാതത്തിനും കാരണമാകാം. ഇത് ഒഴിവാക്കാനായി കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കണം. സമീകൃതമായ ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും Read More…
Tag: high cholesterol
വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാൽ?
പച്ച വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യും. ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു. ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, സെലിനിയം എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ സി, എ, ബി എന്നിവയാല്‍ സമ്പന്നമാണ് Read More…