Crime Featured

വൻ ലഹരിമരുന്ന് വേട്ട: പിടിച്ചെടുത്തത് കോടികള്‍, ‘ലേഡി ഡോണ്‍’ പാർവതിയും സംഘവും വലയിൽ

ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. Read More…