സില്‍ചാര്‍: കാട്ടാനക്കൂട്ടം കാടിനടുത്തുള്ള ഗ്രാമത്തില്‍ ഇറങ്ങുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ആനക്കൂട്ടം ചവിട്ടിക്കൊന്നു. ആസാമിലെ കൊക്രജാറില്‍ നടന്ന സംഭവത്തില്‍ ഗ്രാമത്തില്‍ പ്രവേശിച്ച ആനകള്‍ വീട്ടില്‍ അവശേഷിച്ച എട്ടുവയസ്സുകാരിയെയാണ് കൊലപ്പെടുത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാനി മര്‍ദിയാണ് ദാരുണസംഭവത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ആന സങ്കേതമായ കച്ചുഗാവ് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള അതിബാരി പ്രദേശത്താണ് സംഭവം. ആനക്കൂട്ടമെത്തിയപ്പോള്‍ എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെങ്കിലും പെണ്‍കുട്ടി വീട്ടില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. ആനയുടെ Read More…