Crime

ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; പരാതിയുമായി സ്റ്റേഷനില്‍; ഭാര്യയും കാമുകനും അറസ്റ്റിൽ

രിംനഗറിലുള്ള ലൈബ്രറിയിലെ തൂപ്പുകാരനായ സമ്പത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയകേസില്‍ ഭാര്യ രമാദേവിയാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാമുകന്റേയും അടുത്തബന്ധുവിന്റേയും സഹായത്തോടെയാണ് ആസൂത്രിതമായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറയ്ക്കാന്‍ രമാദേവിയും കൂട്ടാളികളും സമ്പത്തിനെ അന്വേഷിക്കുന്നതായി നടിക്കുകയും പിന്നീട് മൃതദേഹം “കണ്ടെത്തുകയും” ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കരിംനഗറിലെ ഒരു ലൈബ്രറിയിലെ Read More…