തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്ണതുളസി വളര്‍ത്തിയിരുന്നത്. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്. ഇലയുടെ നീര് ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ് ചെവിയിലൊഴിക്കുന്നത് ചെവിക്കുത്തിനും ഫലപ്രദമാണ്. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര് നല്ലതാണ്. തേനീച്ച, പഴുതാര, Read More…