അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ ദി ടെര്‍മിനേറ്ററും അതിന്റെ ഇന്സ്റ്റോള്മെന്റുകളും ഹോളിവുഡിലെ ഏറ്റവും ജനപ്രിയമായ ആക്ഷന്‍ ചിത്രങ്ങളില്‍ ചിലതാണ്. സൈബോര്‍ഗുകളുടെ കഥ പറഞ്ഞ ഫ്രഞ്ചൈസിയിലെ എത്ര ഭാഗം വന്നാലും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ് പതിവ്. സിനിമയുടെ ഇനിയൊരു ഭാഗത്തെക്കുറിച്ച് വിവരമില്ലെങ്കിലും ഹോളിവുഡിലെ ഏറ്റവും സെന്‍സേഷനായ മാര്‍ഗോട്ട് റോബിയുടെയും ഹെന്റി കാവില്ലിന്റെയും ചിത്രങ്ങള്‍ വെച്ച് പുതിയൊരു പതിപ്പിനെക്കുറിച്ച് ചിന്തിക്കുകയാണ് ആരാധകര്‍. ടെര്മിനേറ്റര്മാരായി ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബിയുടെയും ഹെന്റി കാവില്ലിന്റെയും ചിത്രങ്ങള്‍ അവര്‍ തങ്ങളുടെ പോസ്റ്റില്‍ പങ്കിട്ടു. ഫേസ്ബുക്ക് പേജിലൂടെ Read More…