പ്രശസ്ത ഹിന്ദി സിനിമാ താരങ്ങളായ ദേവ് ആനന്ദിന്റെയും കൽപ്പന കാർത്തികിന്റെയും മകനും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുനിൽ ആനന്ദിന്റെ വേർപാട്, ആവർത്തിച്ചുണ്ടാകുന്ന ഹൃദയാഘാതങ്ങളുടെ അപകടസാധ്യതകളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്. ആദ്യ ഹൃദയാഘാതത്തിന് യുകെയിൽ ചികിത്സയിൽ കഴിയവേ രണ്ടാമതുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് 70-ാം വയസ്സിൽ സുനിൽ ആനന്ദ് അന്തരിച്ചത്. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ലണ്ടനിൽ വെച്ചാണ് അദ്ദേഹത്തിന് ആദ്യ ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സ്റ്റെന്റ് ഇടാനുള്ള നടപടികൾ പുരോഗമിക്കവേ രണ്ടാമതും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തീവ്രപരിശ്രമം Read More…

