Featured Good News

‘എന്റെ ​മോന് തണുക്കും’; കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ പ്രതിമയെ പുതപ്പിച്ച് അമ്മ, മായാത്ത മാതൃസ്നേഹം- വൈകാരിക വീഡിയോ

ജമ്മു: രാജ്യത്തിനായി വീരമൃത്യുവരിച്ച പട്ടാളക്കാരനായ മകന്റെ പ്രതിമയ്ക്കു മുന്നിൽ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തിന്റെ നീരുറവയുമായി ഒരമ്മ. കശ്മീരിലെ കൊടുംതണുപ്പില്‍ മകന്റെ പ്രതിമയ്ക്കു ‘തണുക്കാതിരിക്കാൻ’ പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജസ്വന്ത് കൗർ എന്ന അമ്മയ്ക്കു മകൻ ഗുർനം സിങ്ങ് ജോലിക്കിടെ വീരമൃത്യു മരിച്ച സൈനികനല്ല, മറിച്ചു ഇപ്പഴും ജീവനുള്ള ഒരു വ്യക്തിയാണ്. ‘‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും Read More…