Health

ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയിലെ ഈ മസാലകള്‍

ഹൃദയ സംബന്ധമായ അസുഖത്തിന്റെ പേരില്‍ ആശുപത്രി കയറിയിറങ്ങുന്നവരാണ് പലരും. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതിയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ അവശ്യം വേണ്ട ഒന്നാണ്. ശരിയായ രീതിയില്‍ പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാം. മഞ്ഞള്‍, കറുവപ്പട്ട, വെളുത്തുള്ളി, ഉലുവ, കുരുമുളക് തുടങ്ങിയ നമ്മുടെ അടുക്കളയിലെ മസാലകള്‍ ആന്റിഓക്സിഡന്റുകളാലും ഹൃദയസംരക്ഷണ സംയുക്തങ്ങളാലും സമ്പന്നമാണ്. ഇവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു…

Health

ഈ 9 മെഡിക്കൽ പരിശോധനകൾ പറയും നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന്

രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിൽ മെഡിക്കൽ പരിശോധനകൾ നിർണായക പങ്ക് വഹിക്കുന്നു. തടസ്സപ്പെട്ട ധമനികൾ, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഘടനാപരമായ തകരാറുകൾ തുടങ്ങിയ പല ഹൃദയ രോഗങ്ങൾക്കും പ്രാരംഭ ഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാറില്ല. രക്തപരിശോധന, ഇമേജിംഗ് സ്കാനുകൾ, സ്ട്രെസ് അസ്സെസ്മെൻ്റുകൾ തുടങ്ങിയ രോഗനിർണ്ണയ പരിശോധനകൾ അപകടസാധ്യതകൾ വെളിപ്പെടുത്തുകയും ഹൃദയത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യും. ഈ പരിശോധനകളിലൂടെ, ഡോക്ടർമാർക്ക് വ്യക്തിഗത ചികിത്സാ പദ്ധതികളോ ജീവിതശൈലി മാറ്റങ്ങളോ നിർദ്ദേശിക്കാൻ സാധിക്കുന്നു, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. Read More…

Health

HDL കുറയുന്നത് ഹൃദയാരോഗ്യത്തിന് അപകടം: നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനുള്ള നുറുങ്ങുകൾ

നമ്മുടെ രക്തത്തിൽ നിന്ന് ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാനും, അവയെ പുറന്തള്ളാനായി കരളിലേക്ക് മാറ്റാനും സഹായിക്കുന്ന ഒന്നാണ് ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) അഥവാ നല്ല കൊളസ്ട്രോൾ. പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നതനുസരിച്ച്, ധാരാളം ആളുകൾക്ക് 40 mg/dL-ൽ താഴെയാണ് HDL-ന്റെ അളവ്, ഇത് അനാരോഗ്യകരവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യതയും വർധിപ്പിക്കുന്നു. അഞ്ജലി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, പുതിയ ജീവിതശൈലി കാരണം HDL-ന്റെ അളവ് കുറയുകയാണെന്ന് പറയുന്നു. Read More…

Featured Fitness

വ്യായാമം നിങ്ങളുടെ ജീവനെടുക്കാതിരിക്കാൻ; ജിമ്മിൽ പോകും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ജിമ്മില്‍ വ്യയാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെയായി വര്‍ധിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, അത് സുരക്ഷിതമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. ജിമ്മിൽ പോകാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: ഹൃദയാരോഗ്യം വിലയിരുത്തുക: വ്യായാമം തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുക. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ ഒരു ഹൃദയ പരിശോധന നടത്തുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശം തേടുക: പരിശോധനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ, വ്യായാമം Read More…

Health

ദിവസവും മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോ? അറിയേണ്ടതെല്ലാം

മുട്ട ഇന്ത്യൻ കുടുംബങ്ങളിലെ പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണം പോഷകപ്രദമാണ്. മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മുട്ടകൾ മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യകരമാണെന്ന് പരീക്ഷണം നടത്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംബന്ധിച്ചിടത്തോളം മുട്ട ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ ശരീര കോശങ്ങളെ, പ്രത്യേകിച്ച് പേശികളെ പരിപാലിക്കാനും നന്നാക്കാനും സഹായിക്കുന്നു. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും Read More…

Health

നെയ്യിൽ നിന്ന് വിറ്റാമിൻ കെ 2- ഹൃദ്രോഗത്തെ തടയും, എല്ലുകളുടെ ആരോഗ്യത്തിന് മികച്ചത്; പഠനം

നെയ്യ് പോലുള്ള പരമ്പരാഗത ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ് . നെയ്യിൽ നിന്നുള്ള ഒരു പ്രധാന പോഷകമായ വിറ്റാമിൻ കെ 2,ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് എല്ലുകളുടെയും ഹൃദയത്തിന്റെയും. ഈ വിറ്റാമിൻ പ്രധാനമായും പുളിപ്പിച്ച ഭക്ഷണങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നു. നെയ്യ് ഒരു രുചികരമായ പാചക കൊഴുപ്പ് മാത്രമല്ല. ഇവ പോഷകങ്ങൾ നിറഞ്ഞതുമാണ്. ഈ പരമ്പരാഗത പാചകരീതി ഭക്ഷണത്തിലെ പോഷകങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഓർത്തോപീഡിക് സർജനും മുംബൈയിലെ ന്യൂട്രിബൈറ്റ് വെൽനെസിന്റെ Read More…

Health

മനസസിന്റെ ഹൃദയ ബന്ധം- മനസിന്റെ സന്തോഷം ഹൃദയരോഗ്യത്തിന് പ്രധാനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാനസിക സമ്മര്‍ദ്ദം ഇന്ന് ഒരു പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ് . ഇവ നമ്മുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കുന്നുണ്ട്.ഹൃദയവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. ഈ ‘മനസ്-ഹൃദയ ബന്ധം’ സമ്മര്‍ദ്ദം പ്രോസസ്സ് ചെയ്യുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും നിര്‍ണായകമാണ്. ഉദാഹരണത്തിന്, ഞരമ്പുകളുടെയും ഹോര്‍മോണുകളുടെയും സങ്കീര്‍ണ്ണ ശൃംഖലകളിലൂടെ ഹൃദയം തലച്ചോറുമായി ആശയവിനിമയം നടത്തുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെയും ശ്രദ്ധയെയും മൊത്തത്തിലുള്ള ശാന്തതയെയും സ്വാധീനിക്കുന്നു. ഹൃദയം കേന്ദ്രീകരിച്ചുള്ള ശ്വസനം സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ Read More…

Healthy Food

എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണോ? കാർഡിയോളജിസ്റ്റ് പറയുന്നു

എരിവുള്ള ഭക്ഷണം ഹൃദയത്തിന് ആരോഗ്യകരമാണോ? ചര്‍ച്ചകളും ഗവേഷണങ്ങളും ആരംഭിച്ചിട്ട് കാലമേറെയായി. കാന്താരി മുളക് കൊളസ്ട്രോളിന് മികച്ച ഔഷധമായി കരുതുന്ന പഴമക്കാരും നമുക്കിടയിലുണ്ട്. ചുവന്ന മുളകിലടങ്ങിയിരിക്കുന്ന സംയുക്തമായ ക്യാപ്‌സൈസിൻ, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഹൃദയത്തിന് ആരോഗ്യകരമായ ഒന്നാണെന്ന് പറയുമ്പോള്‍ തന്നെ അതിന് പോരായ്മകളും ഉണ്ടെന്നും മറുപക്ഷമുണ്ട്. ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍സ് ഹൈടെക് സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ വിനോദ് പറയുന്നതനുസരിച്ച്, എരിവുള്ള ഭക്ഷണത്തിന്റെ പതിവ് ഉപയോഗവും ഹൃദയാഘാതവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. വാസ്തവത്തില്‍, എരിവ് Read More…

Healthy Food

ഹൃദയാരോഗ്യത്തിന് 10 സ്വാദിഷ്ടമായ സ്മൂത്തികള്‍

സ്മൂത്തികള്‍ രുചികരമെന്നതിനൊപ്പം വിശപ്പകറ്റാനും സഹായിക്കുന്നു. ഉന്മേഷദായകമെന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അവശ്യ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ മിശ്രിതം നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനൊപ്പം ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു . ഹൃദയാരോഗ്യത്തിനുള്ള സ്മൂത്തികള്‍: ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു ? ഹൃദയ സംബന്ധമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്മൂത്തികള്‍ ഒരു പ്രധാന സഹായിയായി വര്‍ത്തിച്ചേക്കാം. പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ പാനീയങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് പ്രതിരോധിക്കാനും സഹായിക്കും, Read More…