മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ Read More…
Tag: heart diseases
കോവിഡിനെ അതിജീവിച്ചവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍: ഞെട്ടിക്കുന്ന പഠനം
ലോകത്തെ നടുക്കിയ മഹാമാരിയായിരുന്നു കോവിഡ്. അതുകൊണ്ട് തന്നെ കോവിഡ് പിടിപെടാത്തവരും കുവായിരിക്കും. ഗുരുതരമായ കോവിഡ് 19-നെ അതിജീവിച്ചവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഹൃദ്രോഗ സാധ്യത 2 മുതല്‍ 3 മടങ്ങ് വരെ കൂടുതലായിരിക്കും എന്ന് എയിംസിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അംബുജ് റോയി പറയുന്നു. ഗുരുതര കോവിഡ് 19 അതിജീവിച്ചവര്‍ക്ക് സാധാരണ ഹൃദ്രോഗികളെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലാണ്. രോഗം വരാതിരിക്കാന്‍ അവര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോ. അംബുജ് റോയി വ്യക്തമാക്കുന്നു. ഇവര്‍ Read More…
ഹൃദയാഘാതത്തിന് മുന്നോടിയാകാം: അവഗണിക്കരുത് ഈ ലക്ഷണങ്ങളെ
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവരുന്ന കാലത്ത് ഹൃദയത്തിന് കരുതല്‍ കൊടുക്കുകയും ഹൃദയാരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയം തകരാറിലാണ് എന്നതിന് ഹൃദയം തന്നെ തരുന്ന പല സൂചനകളും ഉണ്ടാകാം. ആ ലക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നെഞ്ചുവേദന ഇടയ്ക്കിടയ്ക്ക് നെഞ്ച് വേദന, സമ്മര്‍ദ്ദം, നെഞ്ചില്‍ ഞെരുക്കം അല്ലെങ്കില്‍ പൊള്ളല്‍ പോലുള്ള വേദന എന്നിവ സൂക്ഷിക്കുക. കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവയിലേയ്ക്ക് പടരുന്ന വേദനയും സൂക്ഷിക്കുക. ശ്വാസം മുട്ടല്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴൊ അല്ലെങ്കില്‍ Read More…
ഹൃദയാഘാതം ഉണ്ടായോ? എങ്ങനെ കെണ്ടത്താന്‍ കഴിയുമോ?
ഹൃദയാഘാതം ഒരു മെഡിക്കല്‍ അടിയന്താരാവസ്ഥയാണ്. ഏറ്റവും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ട ഒരു അവസ്ഥ കൂടിയാണ്. അല്ലാത്ത പക്ഷം അത് രോഗിയുെട ജീവനെടുത്തേക്കാം. ഹൃദ്രോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊളസ്‌ട്രോള്‍. രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിയര്‍പ്പ്, നെഞ്ചെരിച്ചില്‍, ഓക്കാനം, ശ്വാസതടസ്സം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ വൈദ്യസഹായം തേടേണ്ടതാണ്. ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായോ എന്ന് തിരിച്ചറിയാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ Read More…
ഹൃദയാഘാതം; സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണം വ്യത്യസ്തം, മുന്നറിയിപ്പുകള്‍ 24 മണിക്കൂറിനുമുമ്പ് ലഭിക്കുമെന്ന് പഠനം
മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ Read More…
നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം
ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം; കാരണം എന്താണ്? ശ്രദ്ധേയമാകുന്ന പുതിയ പഠനങ്ങള്‍
യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകളാണ് ശ്രദ്ധേയമാകുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് അതേക്കുറിച്ചുള്ള ഡാറ്റയും എസ്‌കേപ്പ് നെറ്റ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്. Read More…