Health

കുഞ്ഞുവാവയ്‌ക്ക്‌ കേള്‍ക്കാമോ.. ? കാണാമോ… ? അമ്മമാര്‍ തുടക്കത്തിലേ കണ്ടെത്തണം

നവജാത ശിശുക്കളിലെ കാഴ്‌ചയേയും കേഴ്‌വിയേയും കുറിച്ച്‌ അറിയേണ്ടേ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുഞ്ഞിന്‌ കാണാന്‍കഴിയുമോ? കേള്‍ക്കാന്‍ കഴിയുമോ? അത്തരം സംശയങ്ങള്‍ക്ക്‌ മറുപടിയുണ്ട്‌. ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ കാഴ്‌ചശക്‌തിക്കും കേഴ്‌വിശക്‌തിക്കുമുള്ള കുറവുകള്‍ കണ്ടെത്തിയാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ്‌… അമ്മമാര്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച്‌ മനസിലാക്കാവുന്നതേയുള്ളൂ… കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി ജനിച്ചു വീഴുന്ന കുഞ്ഞ്‌ ആദ്യം കണ്ണുതുറക്കുമ്പോള്‍ ഒന്നും കാണുന്നില്ല എന്നതാണ്‌ വാസ്‌തവം. മുതിര്‍ന്നവരുടെ കാഴ്‌ചയേക്കാള്‍ ആറിലൊന്നുമാത്രമാണ്‌ കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി. ജനിച്ച്‌ മൂന്നാഴ്‌ചകഴിഞ്ഞ്‌ വെളിച്ചത്തോട്‌ പ്രതികരിക്കാന്‍ കുഞ്ഞുകണ്ണുകള്‍ പാകപ്പെടും.നാലാഴ്‌ച കഴിയുമ്പോള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി ചിരിക്കാന്‍ Read More…