പങ്കാളിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേം, ഷെബ മെഡിക്കൽ സെന്റർ എന്നിവടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. കുറഞ്ഞത് ഒൻപത് മാസമെങ്കിലും ഒരുമിച്ച് ജീവിച്ച 54 ദമ്പതികളിൽ നിന്നുള്ള 108 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വർദ്ധനവ് കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മാത്രമല്ല, പഞ്ചസാരയുടെ അളവ് Read More…
Tag: HealthStudy
ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പ് ഭക്ഷണം നിർത്തൂ; രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാം
ലോകമെമ്പാടും ഉയർന്ന രക്തസമ്മർദ്ദവും (Hypertension) പ്രമേഹവും (Diabetes) ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024-ലെ ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഏകദേശം 140 കോടി മുതിർന്നവർ രക്തസമ്മർദ്ദത്തിന് ഇരകളാണ്. എന്നാൽ, ഭക്ഷണസമയത്തിൽ വരുത്തുന്ന ലളിതമായ മാറ്റത്തിലൂടെ ഇവ നിയന്ത്രിക്കാമെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ കാതൽ നമ്മുടെ ശരീരത്തിന് ഉറക്കം, ഉപാപചയം (Metabolism), ഹൃദയമിടിപ്പ് എന്നിവയെ നിയന്ത്രിക്കുന്ന ഒരു ആന്തരിക ഘടികാരമുണ്ട് (Circadian Rhythm). രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ, ശരീരം Read More…


