Health

ആശുപത്രിയില്‍ നിന്നും രോഗം ? പ്രശ്‌നം അല്‍പ്പം ഗൗരവമാണ്, പരിഹാരം എങ്ങനെ?

പണം കൊടുത്ത്‌ ആശുപത്രിയിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി തിരിച്ചുപോരുമ്പോള്‍ നമുക്കില്ലാതിരുന്ന മറ്റു ചില രോഗങ്ങള്‍ക്കൂടി സമ്മാനമായി ലഭിച്ചാലെങ്ങനെയിരിക്കും? അവയാണ്‌ ആശുപത്രിജന്യരോഗങ്ങള്‍ അഥവാ നോസോകോമിയല്‍ ഇന്‍ഫെക്ഷനുകള്‍. (Nosocomial Infection). എന്താണ്‌ ആശുപത്രിജന്യരോഗങ്ങള്‍? രോഗചികിത്സാര്‍ത്ഥം ഒരാശുപത്രിയിലെ വാസം മൂലമോ രോഗനിര്‍ണ്ണയ പരിശോധനകള്‍ വഴിയോ രോഗിക്ക്‌ മുന്‍പ്‌ ഇല്ലാതിരുന്ന ഏതെങ്കിലും അണുബാധയോ രോഗങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അവയെ പൊതുവായി ആശുപത്രിജന്യരോഗങ്ങള്‍ എന്നു വിളിക്കാം. സാധാരണയായി ആശുപത്രിയില്‍ അഡ്‌മിറ്റായി 48 മണിക്കൂറിനുശേഷം മുതല്‍ ഡിസ്‌ചാര്‍ജായിക്കഴിഞ്ഞ്‌ 30 ദിവസംവരെയുള്ള കാലയളവില്‍ ഉണ്ടാവുന്ന പുതിയ അണുബാധകളാണ്‌ ഈ പട്ടികയില്‍ Read More…

Fitness

നല്ല ആരോഗ്യം വേണോ? നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ നിയമങ്ങൾ

നല്ല ആരോഗ്യം നേടിയെടുക്കാൻ മികച്ച പരിശ്രമം ആവശ്യമാണ്. ശ്രദ്ധയോടും, ചിട്ടയോടും കൂടി വേണം ആരോഗ്യകരമായ ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ . ചെയ്യുന്ന പ്രവർത്തികൾ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെങ്കിൽ ഒരു മടിയും കൂടാതെ അവ തുടർന്നു കൊണ്ടു പോകാനുള്ള ഒരു മനസ് നിങ്ങൾക്ക് ആവശ്യമാണ്. ആദ്യം നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും അതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. രണ്ടാമതായി, ആ ലക്ഷ്യത്തിലേക്ക്‌ ചെറിയ ചുവടുകൾ ഉറപ്പിക്കുക . മൂന്നാമതായി ആദ്യ പ്ലാനിൽ എന്തെങ്കിലും പിഴവുകൾ Read More…