Fitness

യോഗാസനങ്ങളിലെ രാജാവ് ; ശീര്‍ഷാസനം ചെയ്താല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചെറുതല്ല

യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്. എല്ലാത്തിനുമുപരി, ഇത് ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരഭാരത്തെ മുഴുവന്‍ തലയുടെ ഭാഗത്തെ കേന്ദ്രീകരിച്ച് തുലനം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈയൊരു പോസിന് ഒരു വ്യക്തിയുടെ ശാരീരികമായ വഴക്കത്തിലും സന്തുലിതാവസ്ഥയിലുമെല്ലാം അത്ഭുത ഗുണങ്ങള്‍ നല്‍കാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. ശീര്‍ഷാസനത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈഭവവും വൈദഗ്ധ്യവും നേടിയെടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്ഷമയോട് കൂടിയുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതില്‍ പ്രാവിണ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസകരമായ യോഗാസനം Read More…

Healthy Food

ഇതിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണം; വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍

ശരീരത്തിന് അത്യന്തം വേണ്ടിയ ഒന്നാണ് വിറ്റാമിനുകള്‍. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് ആരോഗ്യത്തിന് അത്യന്തം വേണ്ട ഒന്ന്. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വിറ്റാമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, Read More…

Fitness

സ്‌കിപ്പിംഗ് ഇനി നിങ്ങളും ശീലമാക്കൂ… മാനസികാരോഗ്യവും ശരീരസൗന്ദര്യവും വര്‍ധിപ്പിക്കും

വ്യായാമങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് സ്‌കിപ്പിംഗ്. വെറും ഗെയിം മാത്രമല്ല സ്‌കിപ്പിംഗ്, മികച്ചൊരു കാര്‍ഡിയോ എക്‌സര്‍സൈസ് കൂടിയാണ്. ശരീരം മുഴുവന്‍ ആക്റ്റീവായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും ശരീരം അല്പം വാം അപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.സ്‌കിപ്പിംഗ് ചെയ്യുന്നതിന് മുന്‍പും ഇത് നിര്‍ബന്ധമാണ്. കാരണം ശരീരം കൃത്യമായ രീതിയില്‍ നിര്‍ത്തി ശ്രദ്ധയോടെ വേണം സ്‌കിപ്പിംഗ് ചെയ്യാന്‍. വാം അപ്പിന് ശേഷം രണ്ടു കാലുകളും ചേര്‍ത്ത് വെച്ച് പതുക്കെ ചാടാന്‍ തുടങ്ങാം. റോപ് കാലില്‍ തടയാതിരിക്കാന്‍ Read More…

Health

ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം; വേനല്‍ക്കാലത്തെ ഭക്ഷണം

കാലാവസ്ഥയില്‍ വരുന്ന മാറ്റം നമ്മുടെ ആരോഗ്യത്തെയും ആഹാരരീതിയെയും വളരെയേറെ സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്, ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പ്രകൃതിതന്നെ ഒരോ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷ്യ വിഭവങ്ങള്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പഴങ്ങളും പച്ചക്കറികളും സുലഭമായി ലഭിക്കുന്നതിനുപിന്നിലെ രഹസ്യവും മറ്റൊന്നല്ല. കാലാവസ്ഥയ് അനുസൃതമായ ഭക്ഷണസാധനങ്ങള്‍ നമ്മുടെ ചുറ്റുപാടും ലഭ്യമാണ്. പക്ഷേ, നാം ഇതൊന്നും ശ്രദ്ധിക്കാതെ ഫാസ്റ്റ് ഫുഡിന്റെയും പായ്ക്കറ്റ് രുചിക്കൂട്ടുകളുടെയും പിന്നാലെ പായുകയാണ്. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു. അവര്‍ പിന്‍തുടര്‍ന്നുപോന്ന Read More…

Healthy Food

പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….

Health

ചൂടു കൂടുന്നു, ശ്രദ്ധിക്കുക, രോഗങ്ങള്‍ വരവായി, മാറണം ഭക്ഷണവും ജീവിതചര്യകളും

ആരോഗ്യസംരക്ഷണത്തിന്‌ പ്രതികൂലമായ കാലാവസ്‌ഥയാണ്‌ വേനല്‍ക്കാലം. അതിനാല്‍ മറ്റു കാലങ്ങളേക്കാള്‍ ആരോഗ്യശ്രദ്ധ വേനല്‍ക്കാലത്ത്‌ ആവശ്യമാണ്‌. പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക്‌. കാലാവസ്‌ഥയ്‌ക്കനുസരിച്ച്‌ ഭക്ഷണവും ജീവിതചര്യകളും മാറണം . വേനല്‍ക്കാലം വരവായി. ചൂടുകാലമാണ്‌. ചുട്ടുപൊള്ളുന്ന പകലും രാത്രിയും. അന്തരീക്ഷമാകെ പൊടിയും പുകയും നിറയും. ഒപ്പം ചൂടുകാറ്റും. ജലസ്രോതസുകള്‍ വറ്റിവരളും. ഉള്ള വെള്ളത്തില്‍ മാലിന്യം നിറയും. സൂര്യന്റെ അതിതാപത്താല്‍ ചര്‍മ്മംവരണ്ടുപൊട്ടും. ചൂടുള്ള കാലാവസ്‌ഥയില്‍ രോഗാണുക്കള്‍ ശക്‌തരാകും. വളരെ വേഗം രോഗം പരത്തും. ആരോഗ്യസംരക്ഷണത്തിന്‌ പ്രതികൂലമായ കാലാവസ്‌ഥയാണ്‌ വേനല്‍ക്കാലത്ത്‌. അതിനാല്‍ മറ്റു കാലങ്ങളേക്കാള്‍ ആരോഗ്യശ്രദ്ധ വേനല്‍ക്കാലത്ത്‌ Read More…

Fitness

ഒന്നു മനസുവയ്ക്കാമോ ? തിരികെ പിടിക്കാം യൗവനത്തെ

ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമംദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം ഇരുന്നു Read More…

Health

തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താം; ഈ ശീലങ്ങള്‍ പിന്‍തുടരാം

നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ചില ശീലങ്ങള്‍ ഓര്‍മക്കുറവ് ഇല്ലാതാക്കാനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും വിഷാദം അകറ്റാനുമെല്ലാം സഹായിക്കും. തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും മറവിരോഗവും അള്‍ഷിമേഴ്‌സും വരാതെ തടയാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

Health

പുരുഷന്മാരിലെ ലൈംഗികശേഷികുറവിന് കാരണം ഇവയാണ്

മിക്ക പുരുഷന്മാരും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ശേഷികുറവ് അഭിമുഖീകരിച്ചിട്ടുള്ളവരാണ്. പുരുഷന്മാരാഗ്രഹിക്കുന്ന രീതിയിലുള്ള സംതൃപ്തി പങ്കാളിക്കു നല്‍കണമെങ്കില്‍ അതിന് ഓജസ്, ശരീരബലം, ലൈംഗികബന്ധം ദീര്‍ഘനേരം നിലനിര്‍ത്തുവാനുള്ള ശാരീരികക്ഷമത എന്നിവ ആവശ്യമാണ്. പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിന് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. 1. രോഗങ്ങള്‍ പ്രമേഹരോഗം, അമിത രക്തസമ്മര്‍ദം, രക്തത്തില്‍ കൊഴുപ്പിന്റെ അളവുകൂടുക (കൊളസ്‌ട്രോള്‍), പ്രായക്കൂടുതല്‍, മദ്യപാനം, പുകവലി, അമിതമായ മാനസികസമ്മര്‍ദം (ടെന്‍ഷന്‍) എന്നിവയെല്ലാം ലൈംഗിക ശേഷിക്കുറവിനും ലൈംഗിക മരവിപ്പിനും കാരണമായിത്തീരുന്നു. പുരുഷന്മാരില്‍ ലൈംഗികോത്തേജനം ഉണ്ടാകണമെങ്കില്‍ ലൈംഗികാവയവത്തിലേക്ക് രക്തസഞ്ചാരം കൂടുതലായി Read More…