Healthy Food

മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീനുള്ള സസ്യാഹാരങ്ങള്‍ ഇതാ; വെജിറ്റേറിയന്‍കാര്‍ക്ക് ഉത്തമം

ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദനകള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ കൂടുതല്‍ Read More…

Health

അലര്‍ജി പ്രശ്‌നങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നുവോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പലരേയും പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യമാണ് അലര്‍ജി പ്രശ്‌നങ്ങള്‍. പ്രകൃതിയില്‍ സാധാരണയായി നിരുപദ്രവകാരികളായിരിക്കുന്ന ചില വസ്തുക്കളോടുള്ള നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വതസിദ്ധമായ പ്രതികരണമാണ് അലര്‍ജി. അലര്‍ജി അടിസ്ഥാനപരമായി രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണമാണ്. ഒരു വ്യക്തിക്ക് ഒരു പ്രത്യേക വസ്തുവിനോട് അലര്‍ജിയുണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ കഴിയുന്ന അത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം…

Fitness

വ്യായാമത്തിന്റെ ഗുണങ്ങളെ ഇല്ലാതാക്കും; ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. ദീര്‍ഘനേരമുള്ള ഓട്ടത്തിന് പോകുന്നവര്‍ ഉണ്ട്. എന്നാല്‍ വ്യായാമത്തിന്റെ ഗുണങ്ങളെ തന്നെ ഇല്ലാതാക്കുന്ന ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

Health

ചൂടില്‍ കുളിര്‍മ്മയായി ഫ്രഷ്‌ ജൂസുകള്‍

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക്‌ കഴിയും. വേനല്‍ക്കാലച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഉള്ളം തണുപ്പിക്കാന്‍ ആരോഗ്യപാനീയങ്ങള്‍. വീട്ടില്‍ എളുപ്പം തയാറാക്കാവുന്നതും ഏതു പ്രായക്കാര്‍ക്കും കഴിക്കാനാവുന്നതുമായ 3 തരം ഹെല്‍ത്തി ജൂസുകള്‍. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക്‌ കഴിയും. സൂര്യപ്രഭയില്‍ ചര്‍മ്മം വാടിക്കരിയാതിരിക്കാനും ജൂസുകള്‍ സഹായിക്കുന്നു. പിനാ ക്യാരോ ജൂസ്‌ Read More…

Health

2030നു മുൻപേ ലോകത്തിലെ എട്ടിലൊരാള്‍ക്ക് ആളുകൾക്ക് അമിതവണ്ണം, പുതിയ പഠനം

ഭാരം കുറയ്ക്കുക, അമിത വണ്ണം കുറയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ അത് ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റാനും കൂടിയാണ്. അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിതഭാരവും വണ്ണവും കുറച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമത്തിലേര്‍പ്പെടുകയോ ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാം. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവരെയാണ് അമിതവണ്ണക്കാരായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ സ്‌ക്വയര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് ബോഡി മാസ് ഇന്‍ഡെക്സ്. അമിതവണ്ണത്തെ കുറിച്ചുള്ള Read More…

Health

മാനസിക പിരിമുറുക്കം കുറയ്ക്കും; ഗര്‍ഭിണികള്‍ യോഗ ചെയ്താല്‍ ലഭിയ്ക്കുന്നത്

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന യോഗയും വ്യായാമവും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഗര്‍ഭകാലത്ത് ചെയ്യുന്ന യോഗയാണ് Prenatal Yoga. ഇത് ചെയ്യുന്നത് വഴി പ്രസവം അനായാസം നടക്കും എന്നത് മാത്രമല്ല, ഗര്‍ഭകാലത്ത് പല സ്ത്രീകളും നേരിടുന്ന മാനസികവും ശാരീരികവുമായിട്ടുള്ള ബുദ്ധിമുട്ടുകളെ Read More…

Health

വെറുമൊരു തലവേദനയല്ല ; മൈഗ്രേന്‍ ഉള്ളവര്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു Read More…

Healthy Food

രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍; പക്ഷേ എങ്ങിനെ കഴിക്കണം ?

നെയ്യ് കഴിക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. എന്നാല്‍ ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കിലും നമുക്ക് നെയ്യിനെ പറയാവുന്നതാണ്. വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. രാവിലെ വെറും വയറ്റില്‍ നല്ല ശുദ്ധമായ പശുവിന്‍ നെയ്യ് കഴിക്കുന്നതും നല്ലതാണ്. രാവിലെ നെയ്യ് കഴിച്ചാല്‍ എന്തെല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം….

Healthy Food

മുടി വളരണോ? ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം….