Featured Health

ഹെർബൽ ഡിടോക്സ് ഡ്രിങ്കുകൾ വൃക്കകളെ തകർക്കുമോ? മുന്നറിയിപ്പുമായി ഡോക്ടർമാർ!

രാവിലെ കുടിക്കുന്ന “ഡിറ്റോക്സ്” പാനീയങ്ങളും ഹെർബൽ ജ്യൂസുകളും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചർമ്മം തിളങ്ങാനും തടി കുറയ്ക്കാനും സഹായിക്കുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഹാനികരമല്ലെന്ന് തോന്നിക്കുന്ന ഇത്തരം ശീലങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങളെ അമിതമായി ജോലി ചെയ്യിക്കുകയാണ് ചെയ്യുന്നത്. ഹെർബൽ ഡിറ്റോക്സ് പാനീയങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് മെഡിക്കൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തിൽ വിഷാംശങ്ങൾ പുറന്തള്ളാൻ അതിന്റേതായ സ്വാഭാവിക സംവിധാനമുണ്ട്. മരുന്നുകളും കെമിക്കലുകളും ശരീരത്തിലെ മാലിന്യങ്ങളും സംസ്കരിക്കുന്ന പ്രധാന കേന്ദ്രമായി Read More…

Featured Health

12 വയസ്സിന് മുൻപുള്ള കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം: പഠനം

കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകാൻ അനുയോജ്യമായ പ്രായം ഏതാണ്? കുട്ടികളുടെ നിർബന്ധത്തിനും, ഫോണിന്റെ അമിത ഉപയോഗം ദോഷകരമാണെന്ന ഗവേഷകരുടെ മുന്നറിയിപ്പിനും ഇടയിൽ മാതാപിതാക്കളെ കുഴയ്ക്കുന്ന ചോദ്യമാണിത്. എന്നാൽ, കുട്ടികൾക്ക് ഫോൺ നൽകുന്നത് വൈകിപ്പിക്കണമെന്ന വാദത്തെ ശരിവെക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ. ‘പീഡിയാട്രിക്സ്’ (Pediatrics) ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിച്ച കുട്ടികളിൽ വിഷാദം, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്കയിലെ കുട്ടികളുടെ മസ്തിഷ്ക വികാസത്തെക്കുറിച്ച് നടന്ന ഏറ്റവും വലിയ Read More…