Healthy Food

ദിവസവും ഒരു ഗ്ലാസ് പാൽ ശീലമാക്കുന്നത് കുടൽ ക്യാൻസറിനെ അകറ്റി നിർത്തുമെന്ന് പഠനം

പാല്‍ കാൽസ്യത്തിന്റെ സമ്പുഷ്ടമായ ഒരു ശ്രോതസാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും യുകെ യിലെ കാൻസർ റിസർച്ചും ചേർന്ന് നടത്തിയ ഒരു സമഗ്ര പഠനം സൂചിപ്പിക്കുന്നത് കാൽസ്യമടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ്. കാൽസ്യം അസ്ഥികൾക്ക് ബലം നൽകുന്നതോടൊപ്പം കുടൽ കാൻസറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഒരു വലിയ ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്നത് 300 മില്ലിഗ്രാം കാൽസ്യമാണ്. ഇത് ദിവസേന കഴിക്കുന്നത് ശരീരത്തിലെ കാൻസർ അപകടസാധ്യത 17% കുറയ്ക്കുമെന്ന് പഠനം Read More…

Health

വെറും 3മാസത്തിനുള്ളിൽ 19 കിലോ ഭാരം കുറച്ചു: ശരീരഭാരം കുറയ്ക്കാനുള്ള നുറുങ്ങുകൾ

നിങ്ങൾ ശരീരഭാരം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുകയാണെങ്കിൽ അതിനായി ആദ്യം ചെയ്യേണ്ടത് നേരത്തെ അത്താഴം കഴിക്കുക, രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക എന്നിവയാണ്. ഇൻസ്റ്റാഗ്രാമിൽ റിദ്ദി പട്ടേൽ എന്ന യുവതി തൻ്റെ ഭാരം കുറച്ച വഴികൾ പങ്കുവയ്ക്കുകയുണ്ടായി. അടുത്തിടെയാണ് ഇവർ തന്റെ 19 കിലോ ഭാരം കുറച്ചത്. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് അവർ പറയുന്നു. അത്താഴ സമയത്തിന്റെ കൃത്യത ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ അത്താഴം രാത്രി Read More…

Health

ആ ദിവസങ്ങള്‍ നീട്ടി വയ്‌ക്കേണ്ടതുണ്ടോ? എങ്കില്‍…

സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവ ദിവസങ്ങള്‍ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞതു തന്നെയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ശരീരവേദനയും ഛര്‍ദിയും നടുവേദനയും കൈകല്‍ക്കഴപ്പുമൊക്കെ എന്നും ഒരു ബുദ്ധിമുട്ടു തന്നെയാണ്. അതുകൊണ്ടു തന്നെ പരീക്ഷ, യാത്ര, വിവാഹം പേലെയുള്ള സമയങ്ങളില്‍ ആര്‍ത്തവം വരുന്നത് ഒരു തലവേദനയാണ്. ഈ സമയങ്ങളിലാണ് ആര്‍ത്തവം നീട്ടി വയ്ക്കുന്നതിനെ കുറിച്ചുള്ള ചിന്ത വരുന്നത്. ആര്‍ത്തവം വൈകിപ്പിക്കുന്നതു പൊതുവേ നല്ലതല്ല എന്നു പറയുറുണ്ട്. എന്നാല്‍ ഓരോ സ്ത്രീകളുടെയും ആരോഗ്യസ്ഥതി അനുസരിച്ചാണ് ശരീരം ഈ അവസ്ഥകളോടു പ്രതികരിക്കു എന്നു പറയുന്നു. Read More…

Lifestyle

ഇടയ്‌ക്കൊക്കെ ഒന്നും ചെയ്യാതെയും ഇരിക്കൂ; നിങ്ങളുടെ കരിയറിന് ഗുണം ചെയ്‌തേക്കാം

നിന്നുതിരിയാന്‍ സമയമില്ലാതെ ജോലിചെയ്യുന്നതാണ് പലരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉല്‍പാദനക്ഷമമായ ജോലി. എന്നാല്‍ ഓട്ടപ്പാച്ചലിനിടെ ചിലപ്പോള്‍ ഒന്നും ചെയ്യാതെയും ഇരിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു. കഠിനാധ്വാനം മൂലം നഷ്ടമാകുന്ന ഊര്‍ജം സംഭരിക്കാനും ഇത്തരത്തില്‍ ഒന്നും ചെയ്യാതെ ഇരിക്കുന്ന ഇടവേളകള്‍ സഹായിക്കുന്നു. തിരക്കുള്ള ജോലി സമയത്ത് 10 മിനിറ്റ് ബ്രേക്ക് ആകാം. അല്ലെങ്കില്‍ ഒരു ദിവസത്തെ ഒഴിവാകാം. ഈ സമയത്ത് മടിപിടിച്ച് ഇരിക്കണമെന്ന് കരിയര്‍ വിദഗ്ധര്‍ പറയുന്നു. അപ്പോള്‍ മനസ്സിലേക്ക് പുതിയ ആശയങ്ങള്‍ വന്നേക്കാം. ഈ ഒന്നും ചെയ്യാതെയുള്ള Read More…

Health

രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കാൻ ചില വഴികൾ

തിരക്കുകളും നിത്യ ജീവിത സമ്മർദ്ദങ്ങളും ഉറക്ക പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട് . ഉറക്കം ലഭിക്കുന്നില്ല എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്തുകൊണ്ടാണ് നമ്മൾ ഉറക്ക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ? ഇതിന് ഒരു പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഉദാഹരണത്തിന്, അമിതമായ മദ്യപാനം അല്ലെങ്കിൽ കഫീൻ അടങ്ങിയവയുടെ ഉപയോഗം , പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കൽ തുടങ്ങിയ ഉദാസീനമായ ജീവിത ശീലങ്ങൾ, ഉറങ്ങുന്ന സമയത്തിനടുത്തുള്ള ലഘുഭക്ഷണം Read More…

Healthy Food

പാചകത്തിന് ഉപയോഗിക്കുന്നത് ഈ എണ്ണയാണോ? ചിലപ്പോള്‍ കാന്‍സറിന് വരെ കാരണമായേക്കാം

എന്ത് തരത്തിലുള്ള കറികള്‍ വെക്കണമെങ്കിലും എണ്ണ അതില്‍ പ്രധാനമാണ്. ചിലപ്പോള്‍ പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിന് വരെ കാരണമാകും. ഗട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ളവര്‍, ഗ്രേപ്പ് സീഡ്, കനോല തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന Read More…

Health

ഒരു ലക്ഷണവും കാണിക്കാത്ത രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ഈ പരിശോധനകള്‍ ജീവന്‍ കാക്കും

പലരോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അതിന് തക്കതായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗങ്ങള്‍ കണ്ടെത്താനായി കൃത്യമായ ആരോഗ്യ പരിശോധനകള്‍ക്ക് സാധ്യമാകുന്നു. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും 6 മാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തേണ്ടത് അനിവാര്യാണ്. പല്ലിന്റെ കേട്പാടുകള്‍ ഉടനെ പരിഹരിക്കണം.40- 45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടത്തിലേ കണ്ടെത്താം. പ്രമേഹ രോഗം ഉള്ളവര്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കുക. സന്ധിവാതത്തിന് സ്റ്റിറോയ്ഡ് Read More…

Health

സി ഒ പി ഡി യും ശരീരഭാരവും

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നത് (സിഒപിഡി) ഗുരുതരമായ രോഗാവസ്ഥയാണ് . ഇത് ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഈ രോഗം ശരീരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി ബാധിതരായ നാലില്‍ ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നു. ഇത് മൂലം ഭക്ഷണത്തിന്റെ അളവിലും വ്യതിയാനം വരുത്തേണ്ടിയും വരുന്നു . വാഷിയിലെ ഫോര്‍ട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ ഡയറക്ടര്‍ ഡോ. പ്രശാന്ത് ഛജെദ് Read More…

Healthy Food

മുട്ടയുടെ കൂടെ കഴിക്കാന്‍ പാടില്ലാത്ത 5 ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുമ്പോള്‍, മുട്ടയ്ക്ക് അതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ നഷ്ടപ്പെടും. ദഹനപ്രശ്‌നങ്ങള്‍ക്കും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. സമീകൃതവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പിന്തുടരാന്‍ പരസ്പര വിരുദ്ധ ഭക്ഷണങ്ങള്‍ ഏതെന്ന് അറിയേണ്ടിയിരിക്കുന്നു. മുട്ടയുടെ കൂടെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ സംസ്‌കരിച്ച മാംസം സംസ്‌കരിച്ച മാംസത്തില്‍ ഉപ്പ്, ദോഷകരമായ കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംസ്‌കരിച്ച മാംസങ്ങള്‍ മുട്ടയുമായി ചേര്‍ക്കുമ്പോള്‍ ദഹനവ്യവസ്ഥയെ ബാധിക്കുകയും ഇത് വയറു വേദനയ്ക്കും ദഹനത്തിനും Read More…