Lifestyle

സ്വാദിഷ്ടമായ ചായ; തേയിലയോ പഞ്ചസാരയോ പാലോ ? തിളച്ചവെള്ളത്തില്‍ ആദ്യം എന്താണ് ചേർക്കേണ്ടത്?

ഇന്ത്യയിലെ 90 ശതമാനത്തിലധികം ആളുകളും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ദിവസം 2-3 തവണ ചായ കുടിക്കുമെങ്കിലും തെറ്റായ രീതിയിലാണ് പലരും ഇത് ഉണ്ടാക്കുന്നത്. ശരിയായ രീതി എന്താണെന്ന് നമുക്ക് നോക്കാം. ചായയിൽ ആദ്യം പാലും പഞ്ചസാരയും ചേർക്കണോ? രാവിലെ എഴുന്നേറ്റാൽ ആദ്യം കൊതിക്കുന്നത് ഒരു കപ്പ് ചൂട് ചായയാണ്. മനസ്സിന് ഉന്മേഷം നൽകുന്നത് മുതൽ ക്ഷീണം അകറ്റുന്നത് വരെ, ചായ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു. ഓഫീസിലേക്ക് പോകുമ്പോഴോ കൂട്ടുകാരുമായി സംസാരിക്കുമ്പോഴോ ചായ എല്ലാ അവസരങ്ങളെയും സവിശേഷമാക്കുന്നു. Read More…

Fitness

ജിമ്മിലൊന്നും പോകണ്ടന്നേ… കലോറി കുറയ്ക്കാൻ സഹായിക്കുന്ന ആറ് മികച്ച നടത്ത രീതികൾ

ഏറ്റവും എളുപ്പവും ഫലപ്രദവുമായ വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. ശരിയായ രീതികൾ ഉപയോഗിക്കുകയാണെങ്കിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ഇതിലൂടെ കത്തിച്ചുകളയാൻ സാധിക്കും. ഭാരോദ്വഹനത്തിനും കഠിനമായ വ്യായാമങ്ങൾക്കും മുൻഗണന നൽകുന്ന ജിം സെഷനുകളിൽ നിന്ന് വ്യത്യസ്തമായി, നടത്തം ശരീരത്തിന് സ്വാഭാവികമായ ചലനങ്ങൾ നൽകുന്നു. ഇതിലൂടെ, ഏത് പ്രായക്കാർക്കും ആരോഗ്യവും ശരീരഭാരവും നിലനിർത്താൻ സാധിക്കും. ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ നടത്തത്തെ കൂടുതൽ കലോറി കത്തിച്ചുകളയുന്ന വ്യായാമമാക്കി മാറ്റാനും തിരക്കിട്ട ജീവിതത്തിൽ പോലും എളുപ്പത്തിൽ ഉൾപ്പെടുത്താനും സാധിക്കും. ഇക്കാലത്ത്, ഫിറ്റ്നസ് വിദഗ്ധർ Read More…

Featured Health

കാപ്പി കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിനെ ചെറുപ്പമാക്കുമോ? അതോ ദോഷം ചെയ്യുമോ? അറിയുക

നമ്മളിൽ പലർക്കും, കാപ്പി കുടിക്കുന്നത് ഒരു ദൈനംദിന ശീലമാണ്. പലപ്പോഴും കാപ്പി കുടിച്ചുകൊണ്ടാണ് ദിവസം തന്നെ ആരംഭിക്കുന്നത് .ചിലപ്പോൾ, എത്ര കപ്പ് കാപ്പി കുടിച്ചുവെന്ന് നമുക്ക് കണക്കാക്കാൻ പോലും കഴിയില്ല. ഇത് കുടിക്കുമ്പോൾ കഫീൻ വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട മെറ്റബോളിസം നല്‍കുകയും ചെയ്യുന്നു. അടുത്തിടെ, കാപ്പി കുടിക്കുന്നതിന്റെ മറ്റൊരു ഗുണം ശ്രദ്ധ നേടിയിട്ടുണ്ട്.അത് മറ്റെന്നുമല്ല ചർമ്മത്തിൽ അതിന്റെ പോസിറ്റീവ് പ്രഭാവം ഉണ്ടാകുന്നു എന്നതാണ്. എന്നാൽ ഇപ്പോള്‍ ഈ അവകാശവാദം സത്യമാണോ എന്നതിൽ വ്യക്തതയായിട്ടില്ല. പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര Read More…

Healthy Food

വെണ്ടയ്ക്ക അത്ര ചെറിയ ആളല്ല; വെണ്ടയ്ക്കയിട്ട് വെളളം കുടിക്കാം, ഗുണങ്ങളേറെ

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലവിധമാണ്. ഇക്കാര്യത്തില്‍ പ്രായവ്യത്യാസമില്ല. മിക്ക പ്രശ്‌നങ്ങളും ജീവിതരീതികള്‍ മാറ്റിയാല്‍ തന്നെ പരിഹരിക്കാം. മലയാളിയുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാകാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറായോ മെഴുക്കുപുരട്ടിയായോ ഒക്കെ ഉപയോഗിക്കുന്ന വെണ്ടയ്ക്ക അതിനേക്കാളൊക്കെ വലിയ പുള്ളിയാണ്! വെണ്ടയ്ക്ക അത്ര ചെറിയ കക്ഷിയൊന്നും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിന്‍റുകളുമൊക്കെ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നതുതന്നെയാണ് കാരണം. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക Read More…

Healthy Food

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ഈ പച്ചക്കറികളില്‍ നിന്ന് ലഭിയ്ക്കും

ശരീരത്തിന് വളരെ ആവശ്യം വേണ്ടുന്ന ഒന്നാണ് പ്രോട്ടീന്‍. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നതില്‍ പ്രോട്ടീന്‍ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്കും പ്രോട്ടീന്‍ ലഭിയ്ക്കണം. ഇതിന് ഭക്ഷണക്രമത്തില്‍ എന്തൊക്കെ പച്ചക്കറികള്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം… * കൂണുകള്‍ – കൂണുകളില്‍  ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത കൂണുകളില്‍ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, Read More…

Health

വെള്ളം ചൂടോടെ കുടിക്കുന്നതാണോ നല്ലത്? ഏത് സമയത്ത് കുടിച്ചാലാണ് നല്ലത്‌? അറിയാം

ചൂട് കാലമായിരിക്കേ നന്നായി വെള്ളം കുടിക്കേണ്ടത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി അത്യാവശ്യമാണ്. എന്നാല്‍ വെള്ളം ഏത് സമയത്ത് കുടിക്കണമെന്ന് പ്രാധാന്യം അര്‍ഹിക്കുന്നു. ഉണര്‍ന്നാല്‍ ഉടനെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തണുത്തവെള്ളത്തിന് പകരമായി ചൂട് വെള്ളമാണ് കുടിക്കുന്നതെങ്കില്‍ ഏറെ ഗുണം ചെയ്യും. ഏത് സമയത്ത് വേണമെങ്കിലും ചൂട് വെള്ളം കുടിക്കാം. ഉണര്‍ന്ന ഉടനെ ചൂട് വെള്ളം കുടിക്കുമ്പോള്‍ ദഹനം മെച്ചപ്പെുത്തുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഉന്മേഷവും നിലനിര്‍ത്തുന്നു. 54 മുതല്‍ 71 ഡിഗ്രി Read More…

Healthy Food

ദിവസം ആരംഭിക്കാൻ ഏറ്റവും മികച്ചത് ആപ്പിളോ വാഴപ്പഴമോ?

ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സ്വാധീനിക്കുന്നു . പലരും രാവിലെയുള്ള ലഘുഭക്ഷണമായി ആപ്പിളോ വാഴപ്പഴമോ കഴിക്കുന്ന ശീലമുണ്ട്. എന്നാൽ നിങ്ങളുടെ ശരീരത്തിന് ഊർജം പകരാൻ ഏറ്റവും മികച്ചത് ഇതില്‍ ഏതെന്ന് അറിയാമോ ? രണ്ട് പഴങ്ങളും നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഓരോന്നിനും വ്യത്യസ്തമായ പോഷകാഹാര നിലവാരമാണ് ഉള്ളത്. ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിവിധ അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഈ പഴങ്ങൾ. എന്നാൽ രോഗപ്രതിരോധ ശേഷി Read More…

Lifestyle

ചായ കുടിക്കുമ്പോൾ കൂടെ കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

ഇന്ത്യക്കാരിൽ പ്രിയപ്പെട്ടതെന്ന ഖ്യാതി നേടിയ പാനീയമാണ്‌ ചായ. ചായക്ക് ചില ഭക്ഷണങ്ങളുടെ രുചി കൂട്ടാനും, ചില ഭക്ഷണങ്ങളുടെ രുചി കുറയ്ക്കാനുമുള്ള കഴിവുണ്ട്. ചായയ്‌ക്കൊപ്പം ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് ഡയറ്റീഷ്യനായ ഗൗരി ആനന്ദ് വ്യക്തമാക്കുന്നുണ്ട് .സിട്രസ് പഴങ്ങൾ ചായയിൽ ഒരു കഷ്ണം നാരങ്ങ ചേർക്കുന്നത് ഗുണം ചെയ്യുമെങ്കിലും, ചായയ്‌ക്കൊപ്പം വലിയ അളവിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. സിട്രസിന്റെ ഉയർന്ന അസിഡിറ്റി, ചായയിലെ ടാന്നിനുമായി സംയോജിക്കുമ്പോൾ നെഞ്ചെരിച്ചിലോ ദഹനക്കേടോ ഉണ്ടാക്കും, ഇത് ദഹനനാളത്തെ പ്രതികൂലമായി ബാധിക്കുന്നു Read More…

Healthy Food

രുചിയില്ലാത്ത പഴമെന്ന് കരുതി തഴയേണ്ട : ഗുണങ്ങളേറെയുണ്ട് ഡ്രാഗണ്‍ ഫ്രൂട്ടിന്

ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് ഹൃദയത്തിന്റെയും ദഹനത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇവ സഹായകമാണ് . വിറ്റാമിന്‍ സി.യാല്‍ സമ്പന്നമായ ഡ്രാഗണ്‍ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു, അതേസമയം ഇതിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഉപയോഗിച്ച് അസ്ഥികളുടെ സാന്ദ്രതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക പ്രമേഹത്തെ നിയന്ത്രിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. Read More…