Healthy Food

കുക്കുമ്പര്‍ കഴിക്കൂ… ശരീരത്തിന് ആരോഗ്യ ഗുണങ്ങളുടെ ബമ്പറടിക്കും

നമ്മുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്. വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. കുക്കുമ്പര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്. ജ്യൂസ് പൊതുവേ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ദിവസവും 1 Read More…

Health

സ്‌കിപ്പിങ്ങിലൂടെ ലഭിക്കുന്ന 10 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍

സ്‌കിപ്പിംഗ്, മൊത്തത്തിലുള്ള ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഫലപ്രദമായ ഹൃദയ വ്യായാമമാണ്. ഇത് ചെലവുകുറഞ്ഞ ഒരു വിനോദം മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഫിറ്റ്നസ് മാര്‍ഗം കൂടിയാണ് . ഈ വ്യായാമം ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തുന്നു, ക്ഷമ വര്‍ദ്ധിപ്പിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ശാരീരിക നേട്ടങ്ങള്‍ക്കപ്പുറം, സ്‌കിപ്പിംഗ് ശരീരത്തിന്റെ സ്വാഭാവിക ഹോര്‍മോണായ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് ദിനചര്യയില്‍ ഇത് ശീലമാക്കുന്നത് നല്ലതാണ് . Read More…

Healthy Food

കാബേജ് വെള്ളം കുടിച്ചാല്‍ ഇത്രയേറെ ഗുണങ്ങ​ളോ ?

കാബേജ് ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന പ്രകൃതിദത്ത ആരോഗ്യ ടോണിക്കാണ് കാബേജ് വാട്ടര്‍. കാബേജില്‍ ഉള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. കാബേജ് വെള്ളം ദഹന സംബന്ധിയായ പ്രശ്നങ്ങള്‍, വിഷാംശം ഇല്ലാതാക്കല്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കായി പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നതാണ്. ആരോഗ്യമുള്ള ചര്‍മ്മത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായകമാണ്. കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും കാബേജിനുണ്ട്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. കാബേജ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പോഷകങ്ങളാല്‍ Read More…

Health

ഇങ്ങനെ ബിയര്‍ കഴിച്ചാല്‍ ആരോഗ്യത്തിന്‌ നല്ലതാണോ? ഇതുകൂടി അറിയുക

പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ കുറച്ച് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അഞ്ച്‌ ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ 330 മില്ലി വരുന്ന കാന്‍ പ്രതിദിനം ഒരെണ്ണം വീതം സ്ത്രീകളും രണ്ടെണ്ണം വീതം പുരുഷന്മാരും കഴിക്കുന്നതിനെയാണ് പഠനത്തില്‍ പരിമിതമായ ബിയര്‍ ഉപയോഗമായി പറയുന്നത്. ബിയറിലുള്ള പോളിഫെനോലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് Read More…

Healthy Food

കാന്‍സറിന്റെ സാധ്യത കുറയ്ക്കും, അറിയാം ഹേസല്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍

നട്‌സുകള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ , വൈറ്റമിനുകല്‍, ധാതുക്കള്‍ ഇവയെല്ലാം അടങ്ങിയട്ടുണ്ട്.കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ലഘുഭക്ഷണമായും വിഭവത്തില്‍ ചേര്‍ത്തും ഇവ കഴിക്കാം. ബദാം, ഹേസല്‍ നട്ടം, വാള്‍നട്ട്, കാഷ്യൂനട്ട് തുടങ്ങി പല നട്‌സുകളുമുണ്ട്. വെണ്ണയുടെ സ്വാദും നേരിയ മധുരവുമുള്ള ഹേസല്‍ നട്ട് മധുരവും പുളിയുമുള്ള വിഭവങ്ങളില്‍ ഉപയോഗിക്കുന്നു. മോണോസാച്ചുറേറ്റഡ് ഫാറ്റുകളുടെ മികച്ച ഉറവിടമാണിത്. നാരുകള്‍ ധാരാളം അടങ്ങിയ ഹേസല്‍ നട്ടില്‍ വൈറ്റമിന്‍ ഇ, കോപ്പര്‍, മഗ്നീഷ്യം, Read More…

Healthy Food

വീട്ടില്‍ ശംഖുപുഷ്പമുണ്ടോ? എങ്കില്‍ ഇനി നീല ചായ തരും ആരോഗ്യഗുണങ്ങള്‍

രാവിലെ ചായ കുടിക്കുന്നത് നമുക്ക് പലര്‍ക്കും ഇഷ്ട്ടമുള്ള കാര്യമാണ്. സാധാരണ മില്‍ക്ക് ടീ അല്ലെങ്കില്‍ ഗ്രീന്‍ ടീക്ക് പകരം ശംഖുപുഷ്പം കൊണ്ട് ചായ ശീലമാക്കുന്നത് ഉന്മേഷവും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു . ശംഖുപുഷ്പത്തിന്റെ ഇതളുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന നീല ചായ കാഴ്ചയില്‍ മനോഹരമാണ് എന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട് . ഇത് കഫീന്‍ രഹിതമാണ്, മാത്രമല്ല ഏത് സമയത്തും ആശ്വാസം നല്‍കുന്ന ഒന്നാണ് . നീല ചായ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ഫ്‌ലേവനോയ്ഡുകള്‍, ഇത് ഫ്രീ റാഡിക്കലുകളെ Read More…

Health

നായയോടൊപ്പം നടക്കാനിറങ്ങുന്നവരാണോ നിങ്ങള്‍? ലഭിക്കും ചില ആരോഗ്യ ഗുണങ്ങള്‍

രാവിലെത്തെയോ വൈകുന്നേരത്തെയോ പതിവു നടത്തം ചിലരെങ്കിലൂം അവരുടെ പ്രിയപ്പെട്ട നായയ്ക്കൊപ്പമാക്കിയിട്ടുണ്ട്. പാശ്ചാത്യരുടെ ഈ രീതി നമ്മുടെ നാട്ടിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യ ഗുണങ്ങളുണ്ടോ? നായ്ക്കളുടെ കൂടെ നടക്കുന്നത് മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യവും ഉന്മേഷവും നല്‍കുന്നു. നിങ്ങളുടെ നായയ്ക്കൊപ്പമുള്ള പതിവ് നടത്തം ശാരീരിക ക്ഷമത, സാമൂഹിക ഇടപഴകല്‍, ജീവിതശൈലി എന്നിവ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കും നിങ്ങളുടെ വളര്‍ത്തുമൃഗത്തിനുമിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കപ്പെടും. മാത്രമല്ല ഇത് പ്രകൃതിയുമായി ഇടപഴകാനും പുതിയ ചുറ്റുപാടുകള്‍ Read More…

Healthy Food

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നതിന്റെ 5 അത്ഭുതകരമായ ഗുണങ്ങള്‍

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് സ്വാദിനുവേണ്ടി മാത്രമല്ല, അവശ്യ പോഷകങ്ങളും അത് നമുക്ക് തരുന്നുണ്ട്. വാഴപ്പഴം മികച്ച പോഷകങ്ങളുടെ കലവറയാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ സാധാരണയായി 105 കലോറി ഊര്‍ജവും 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റും, 3 ഗ്രാം ഫൈബറും ഏകദേശം 422 മില്ലിഗ്രാം പൊട്ടാഷ്യവും അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയം ഉള്‍പ്പെടെയുള്ളവയുടെ പേശികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയും മറ്റ് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും Read More…

Healthy Food

രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിച്ചാല്‍? ആരോഗ്യ ഗുണങ്ങൾ ഏറെ

ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നതിനൊപ്പം മഞ്ഞൾ നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട്. ഇതിനു പുറമേ, മഞ്ഞൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള ശരീരം നൽകുകയും കഫസംബന്ധമായ പ്രശ്‌നങ്ങൾ തടയുകയും ചെയ്യും. രാവിലെ മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ഗുണം എന്തൊക്കെയാണെന്ന് പരിശോധിക്കാം . പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മഞ്ഞൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്നു Read More…