ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വികസ്വര- വികസിത രാജ്യങ്ങളിലെല്ലാംതന്നെ മനുഷ്യരുടെ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്. ആയതിനാല്‍ പ്രായമായവരിലെ പ്രശ്‌നങ്ങളും കൂടിവരുന്നു. നാല്‍പതു വയസിനു മുകളില്‍ 60 വയസുള്ളവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന നോക്കാം. കുടുംബഭാരം പേറുന്നവരാണ് ഈ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗം പേരും. അധ്വാനിച്ച് കുടുംബം പോറ്റുന്ന വിഭാഗം. ഈ വിഭാഗത്തിന്റെ പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ താഴെപ്പറയുന്നവയാണ്. ഹൈപ്പര്‍ടെന്‍ഷന്‍ (അമിതരക്‌തസമ്മര്‍ദ്ദം): ഈ വിഭാഗക്കാരിലെ പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് അധികരക്‌തസമ്മര്‍ദ്ദം. ഈ വിഭാഗത്തില്‍ ഏകദേശം 30-നും 40-നും ശതമാനത്തിനിടയില്‍ ഈ പ്രശ്‌നം കാണപ്പെടുന്നു. Read More…