ക്ഷേത്രങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. ഇവയിൽ ഓരോ, ക്ഷേത്രത്തിനും അതിന്റേതായ ചരിത്രവും പ്രാധാന്യവുമുണ്ട്. ഇത്തരത്തിൽ തനതായ പാരമ്പര്യം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു പുണ്യസ്ഥലമാണ് കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹസനാംബ ക്ഷേത്രം. വർഷം മുഴുവനും തുറന്നിരിക്കുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ ക്ഷേത്രം വർഷത്തിലൊരിക്കൽ മാത്രമേ ഭക്തർക്ക് വാതിൽ തുറന്ന് നൽകാറുള്ളു, അതും ദീപാവലി സമയത്ത് ഒരാഴ്ചത്തേക്ക് മാത്രം. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഹാസനാംബ ക്ഷേത്രം, ആരാണ് നിർമ്മിച്ചതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും ഹസനാംബ Read More…