Good News

വെള്ളപ്പൊക്കം, മരണവക്കില്‍ നിന്ന് പ്രായമായ നായയെ കട്ടിലില്‍ കയറ്റി രക്ഷിച്ച് യുവാക്കള്‍- വീഡിയോ

പ്രകൃതിദുരന്തം നേരിടുന്ന അവസരത്തില്‍ മനുഷ്യനെക്കാള്‍ അധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് മൃഗങ്ങളാണ്. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിനിടെ കൂട്ടില്‍ കിടക്കുന്ന നായ്ക്കളേയും തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന നാല്‍ക്കാലികളെയും അഴിച്ചുവിടാന്‍ മറന്നുപോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രായം ചെന്ന ഒരു നായയെ നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരകാഴ്ച്ചയ്ക്കാണ് ഗുജറാത്ത് സാക്ഷിയായത്. ദൃശ്യം പകര്‍ത്തിയിരിക്കുന്നതാവട്ടെ വഡോദരയില്‍ നിന്നുമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രക്ഷനേടാനാവാത്ത കുടുങ്ങി കഴിഞ്ഞിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചത്. കുറച്ച് യുവാക്കളാണ് Read More…

Lifestyle

ആസ്തി 3300 കോടി, സ്വന്തമായി പ്രൈവറ്റ് ജെറ്റ്, സഞ്ചാരം BMWവില്‍; ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ

ഒരു മനുഷ്യായുസ്സില്‍ ഒരാള്‍ക്ക് എത്ര രൂപ നേടാനായി സാധിക്കും? അതിനെക്കാള്‍ അധികം സമ്പത്തുള്ള ഒരു നായയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. ഒന്നും രണ്ടുമല്ല എതാണ്ട് 3300 കോടിക്ക് മുകളിലാണ് ഈ ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ ആസ്തി. വളരെ രാജകീയമായ ജീവിതമാണ് ഈ ഗുന്തന്‍ ആറാമന്‍ നയിക്കുന്നത്. ആളൊരു ഇറ്റലിക്കാരനാണ്. ഒരു ഇറ്റാലിയന്‍ പ്രഭുവിന്റെ പത്നിയായിരുന്ന കാര്‍ലോട്ട ലീബെന്‍സ്റ്റീന്‍ 1992 ല്‍ തന്റെ മകന്റെ മരണത്തെ തുടര്‍ന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാലാണ് 80 മില്ല്യന്‍ ഡോളറിന്റെ ആസ്തി വളര്‍ത്തുനായ ഗുന്തര്‍ Read More…

Lifestyle

അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വനിതകള്‍! കുഞ്ഞുങ്ങളില്ലാതെ കൊറിയ

ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് ചിലപ്പോള്‍ സാമ്പത്തികമായിരിക്കാം അല്ലെങ്കില്‍ തൊഴില്‍പരമോ, വൈകാരികമോ ആയിരിക്കാം. തൊഴില്‍പരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടമാകുന്നുവെന്ന കാരണത്താല്‍ കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഭുരിഭാഗം വരുന്ന സ്ത്രീകളും. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണകൊറിയ മാറി. 2023 ല്‍ ജനന നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്ത് പല സര്‍വേകളും നടന്നിരുന്നു. കരിയറിലെ പുരോഗതിയും കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ചെലവും Read More…

Sports

ഒളിമ്പിക്സിലെ വെള്ളി മെഡല്‍ താരം, ജോലി റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പല്‍, അതെ.. മെഡല്‍ കടിച്ച താരം തന്നെ- വീഡിയോ

ഈ വര്‍ഷം പാരീസില്‍ നടന്ന ബാലന്‍സ് ബീം ജിംനാസ്റ്റിക്‌സ് ഇനത്തില്‍ വെള്ളി നേടിയ ചൈനീസ് ജിംനാസ്റ്റിക് താരം ഷൗ യാക്കിന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുന്നത്.18 കാരിയായ ഷൗ യാക്കിന്‍ ഒളിമ്പിക്ക് പോഡിയത്തില്‍ നിന്നും തനിക്ക് ലഭിച്ച മെഡല്‍ കടിച്ചുകൊണ്ട് ഫോട്ടോ പോസ് ചെയ്യുന്ന രസകരമായ ദൃശ്യം വളരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ അവളുടെ ജന്മനഗരമായ ഹെങ്യാങ്ങിലെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ തന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഭക്ഷണം വിളമ്പുന്ന ഷൗ Read More…

Oddly News

ഒരു പാമ്പ് കാരണം വൈദ്യുതി തടസ്സം നേരിട്ടത് 11, 700 ഓളം താമസക്കാര്‍ക്ക്; സംഭവം ഇങ്ങനെ

പാമ്പിനെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പിന്റെ കടിയേറ്റ് ആളുകള്‍ മരണപ്പെട്ടതായും നമ്മുക്കറിയാം. എന്നാല്‍ ഒരു പാമ്പ് ഒരു പ്രദേശത്തെ 11,700 ഓളം താമസക്കാര്‍ക്ക് വൈദ്യുതി ഇല്ലാത്താക്കിയതിന് കാരണമായതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ? സംഭവം സത്യമാണ്. വിര്‍ജീനിയയിലെ ന്യുപോര്‍ട്ട് ന്യൂസ് , ക്രിസ്റ്റഫര്‍ ന്യുപോര്‍ട്ട് യുണിവേഴ്സിറ്റി എന്നീ പ്രദേശങ്ങളിലാണ് വെദ്യുതി മുടങ്ങിയത്. പാമ്പ് ട്രാന്‍സ്ഫോറില്‍ കയറിയതിന് പിന്നാലെ വൈദ്യുതി തടസ്സപ്പെടുകയായിരുന്നു. പാമ്പ് കയറിയാതാവട്ടെ ഉയര്‍ന്ന വോള്‍ട്ടേജുള്ള ട്രാന്‍സ്ഫോര്‍മറിലാണ്. എന്നാല്‍ സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ അധികൃതര്‍ വൈദ്യുതി പുനസ്ഥാപിച്ചു. Read More…

Health Lifestyle

പ്രസവാനന്തര ഭക്ഷണക്രമത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ഗര്‍ഭകാലവും പ്രസവശേഷവും സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. പ്രസവം മുതല്‍ മുലയൂട്ടല്‍ കാലയളവ് തീരുന്നത് വരെ അമ്മമാരുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവത്തിന് ശേഷം ഭക്ഷണക്രമത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവാനന്തര ഭക്ഷണക്രമത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എന്തെല്ലാം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും നോക്കാം.