പാക്കിസ്ഥാനില്‍ മണ്‍സൂണ്‍ മഴക്കാലമെത്തും മുന്‍പേ പണത്തിന് പകരമായി 14 കാരിയായ ഷാമിലയെയും അവളുടെ 13 വയസ്സുള്ള സഹോദരി ആമിനയെയും വിവാഹം കഴിപ്പിച്ചു, വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് കുടുംബത്തെ അതിജീവിക്കാന്‍ അവരുടെ മാതാപിതാക്കള്‍ എടുത്ത തീരുമാനമായിരുന്നു ഇത്. മഴക്കാല സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാന്‍ പാക്കിസ്ഥാനിലെ ദരിദ്രകുടുംബങ്ങള്‍ കണ്ടെത്തുന്ന വഴിയാണിത്. യുവ വധുവിന്റെ മാതാപിതാക്കള്‍ക്ക് 200,000 പാകിസ്ഥാന്‍ രൂപ ($720ഡോളര്‍ ) നല്‍കിയതായി ഷാമിലയുടെ അമ്മായിയമ്മ ബിബി സച്ചല്‍ പറഞ്ഞു. മിക്ക കുടുംബങ്ങളും പ്രതിദിനം ഒരു ഡോളര്‍ കൊണ്ട് Read More…
Tag: Hashtagonline
ലോകത്തിലെ ഏറ്റവും ധനികയായ ‘സെല്‍ഫ് മെയ്ഡ് വുമണ്‍’, റാഫേല അപോണ്ടെ – ഡയമെന്റ്
2023ലെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ – ഡയമന്റ് ആ പട്ടികയില്‍ ഇടംപിടിക്കുന്ന എക്കാലത്തേയും വലിയ ധനികയാണ്. എന്നാല്‍ ഇത് പാരമ്പര്യമായി കിട്ടിയതോ ഭര്‍ത്താവിന്റെ ബിസിനസില്‍നിന്നോ അല്ല ഈ നേട്ടം. സ്വന്തം അധ്വാനം കൊണ്ട് മാത്രം പടുത്തുയര്‍ത്തിയതാണ് ഈ പദവി. അതിനാലാണ് അവരെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെല്‍ഫ് മെയ്ഡ് വുമണ്‍’ എന്ന് വിളിക്കുന്നത്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ ഇവര്‍ക്ക് 28.6 ബില്ല്യണ്‍ ഡോളറിലധികം ആസ്തിയും 50% ഓഹരികളുമാണുള്ളത്. 2860 കോടിയോളമാണ് ഇവരുടെ Read More…
ലോകത്തെ ഏറ്റവും പഴക്കം ചെന്ന കുപ്പി സന്ദേശം, കണ്ടെത്തിയത് ന്യൂജഴ്‌സിയിൽ നിന്ന്
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ന്യുജഴ്സിയിലെ കോര്‍സന്‍സ്ഇന്‍ലന്റ് സ്റ്റേറ്റ് പാര്‍ക്കിലെ തീരത്തുകൂടി സഞ്ചരിച്ചിരുന്ന യു എസ് വനിതയായ ആമി സ്മിത്ത് മര്‍ഫി ഒരു വ്യത്യസ്തമായി കാഴ്ച്ചയ്ക്ക് സാക്ഷിയായി. മണല്‍ത്തിരകളില്‍ ഒരു കുപ്പി കിടക്കുന്നു, ആ കുപ്പി അവരെ ആകര്‍ഷിച്ചു. അതിന്റെ ലേബലില്‍ ബാര്‍ ആന്‍ഡ് ബ്രദര്‍ ഫിലഡെല്‍ഫിയ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അത് യു എസില്‍ പണ്ട് ഉണ്ടായിരുന്ന ഒരു കുപ്പിക്കമ്പനിയായിരുന്നു. കുപ്പിയുടെ ഉള്ളില്‍ ആമി ചുരുട്ടിയ നിലയിലുള്ള ഒരു പേപ്പര്‍ കണ്ടെത്തി. ജി ആന്‍ഡ് ജെ ക്ലെം എന്ന Read More…
അമ്മയ്ക്കൊരു ഒരു തുണവേണം ; കിം കര്‍ദാഷിയാന് ആളെ കണ്ടുപിടിക്കാന്‍ മക്കള്‍, സ്പോര്‍ട്സ്താരമായാല്‍ സന്തോഷം
ഇതിനകം അനേകം പ്രണയങ്ങളിലൂടെയും ബന്ധം പിരിയലിലൂടെയും കടന്നുപോയ നടി കിം കര്‍ദാഷിയാന് എന്തായാലും ഒരു പുതിയ പ്രണയത്തില്‍ അത്ര താല്‍പ്പര്യമില്ല. പക്ഷേ അവരുടെ നാല് കുട്ടികള്‍ അങ്ങിനെയല്ല. അവര്‍ അമ്മയ്ക്ക് ഒന്നാന്തരം ഒരു തുണ കണ്ടെത്താന്‍ മാച്ച് മേക്കര്‍മാരുടെ ജോലി ഏറ്റെടുത്തിരിക്കുകയാണെന്ന് നടി പറഞ്ഞു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയിലാണ് റിയാലിറ്റി താരവും സംരംകയുമായ കിം മക്കളെക്കുറിച്ച് പറഞ്ഞത്. തന്റെ മക്കള്‍-നോര്‍ത്ത് വെസ്റ്റ് (11), സെന്റ് വെസ്റ്റ് (8), ചിക്കാഗോ വെസ്റ്റ് Read More…
ഇന്ത്യയിലെ ആദ്യ വനിതാ ലേലക്കാരി മല്ലിക ചില്ലറക്കാരിയല്ല, വുമണ്‍സ് പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, പ്രൊ കബഡിലീഗ്…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോ കബഡി ലീഗ് സീസണ്‍ (പികെഎല്‍) 11 ന്റെ ലേലത്തിലേക്ക് അടുക്കുമ്പോള്‍ കായിക താരങ്ങളേക്കാള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. ലേല വേദിയില്‍ മിന്നിത്തിളങ്ങുന്ന ലേലക്കാരി മല്ലികാ സാഗറാണ്. ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ആദ്യ വനിതാലേലക്കാരിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവര്‍ പ്രൊ കബഡി ലീഗിന്റെ ലേലവേദിയിലേക്കു തിരിച്ചുവരികയാണ്. പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ലേലം ടേബിളില്‍ അവതാരകയായ മല്ലിക ഈ രംഗത്ത് പരിചയ സമ്പന്നയാണ്. 2021 ല്‍ പികെഎല്‍ ലേലം നടത്തിയ മല്ലിക മുമ്പ് വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) Read More…
ചായയില്‍ ഏലക്ക ചേര്‍ത്താല്‍ അസിഡിറ്റി കുറയുമോ? ഇക്കാര്യം അറിയാതെ പോകരുത്
ചായയെ സ്നേഹിക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ ചായയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് ഗുണമോ ദോഷമോ?ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായെന്നാണ്. സാധാരണയായി ചായക്ക് 6.4 മുതല്‍ 6.8 വരെയാണ് പി എച്ച് മൂല്യം ഉള്ളത്. ഇതിന് പിന്നാലെ അസിഡ് ഗുണങ്ങളടങ്ങിയ പാല്‍ കൂടി ചേര്‍ക്കുന്നതിലൂടെ ചായയുടെ അസിഡിറ്റിയില്‍ പ്രത്യേക മാറ്റങ്ങളൊന്നും വരുന്നില്ല. എന്നാല്‍ ചായയുടെ പി എച്ച് Read More…
ഉറക്കമില്ലാതെ 12ദിവസം നീണ്ട ലൈവ് സ്ട്രീമിങ്, യുവാവിന് യുട്യൂബിന്റെ താക്കീത്, പിന്നാലെ പോലീസ് നടപടി
യൂട്യൂബില്‍ ഒന്നു വൈറലാകാന്‍ വേണ്ടി എന്തുചെയ്യാന്‍ മടിക്കാത്ത ആളുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇവിടെ ഉറക്കംപോലുമില്ലാതെ പന്ത്രണ്ട് ദിവസം യുട്യൂബില്‍ ലൈവ് സ്ട്രിമിങ് നടത്തി നോര്‍മ് എന്ന യൂട്യൂബര്‍. മയങ്ങിപോകാതിരിക്കാനായി വെള്ളം ഒഴിക്കല്‍, എഴുന്നേറ്റ് നില്‍ക്കല്‍, അലാറം വയ്ക്കല്‍ തുടങ്ങി സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഈ യുട്യൂബറുടെ ജീവിതം. ഉറങ്ങാതെ നോര്‍മിനെ സഹായിക്കാന്‍ സഹോദരനും ഉണ്ടായിരുന്നെന്നതാണ് ഏറെ വിചിത്രം. സ്ട്രീമിങ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ നോര്‍മിന്റെ അസ്വസ്ഥതകള്‍ കാഴ്ച്ചക്കാരെയും ബാധിച്ചു. വീഡിയോ കണ്ട ചില വ്യക്തികൾ നോര്‍മിന് വൈദ്യസഹായം Read More…
നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്
സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Read More…
ദീര്‍ഘനേരം കാറിൽ സഞ്ചരിക്കാറുണ്ടോ? സൂക്ഷിക്കുക, കാര്‍ നിങ്ങളെ അര്‍ബുദരോഗിയാക്കാം
കാറിനുള്ളിലെ വായുവിന്റെ നിലവാരം ഒരാളെ അര്‍ബുദരോഗത്തിലേക്ക് നയിച്ചേക്കാമെന്ന് വാഷിങ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചത് ഓര്‍ഗനോഫോസ്ഫേറ്റ് എസ്റ്ററുകള്‍ എന്ന് ഒരു കൂട്ടം രാസവസ്തുക്കളെ കുറിച്ച് നടത്തിയ പഠനമാണ്. 101 തരം ഇലക്ട്രിക്, ഗ്യാസ് , ഹൈബ്രിഡ് മോഡല്‍ കാറുകളിലാണ് പഠനം നടത്തിയത്. ഒപി ഇകള്‍ വാഹനത്തിന്റെ സീറ്റ് കുഷ്യനുകളും പാഡിങ്ങും തീപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഒപിഇകളില്‍ ഒന്നായ ട്രിസില്‍ (1-ക്ലോറോ-2-പ്രൊപൈല്‍) ഫോസ്‌ഫേറ്റിന്റെ അംശം (ടിസിഐപിപി) കണ്ടെത്തി. അതും പരിശോധിച്ച 99ശതമാനം വാഹനങ്ങളിലും. Read More…









