നിങ്ങള്‍ക്കറിയാമോ എല്ലാ സമയത്തും ദാഹം അനുഭവപ്പെടുകയും വെള്ളം കുടിക്കാനായി തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ. ഇടയ്ക്ക് ദാഹിക്കുന്നത് തീര്‍ത്തും സ്വഭാവികമാണ്. എന്നാല്‍ പോളിഡിപ്സിയ എന്ന അവസ്ഥ ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇന്‍സിപ്പിഡസ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഈ അവസ്ഥയുണ്ടാകുന്നത് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടമാകുന്നത് കാരണമാണ്. വായ വരളുക, മൂത്രശങ്ക എന്നിവയും ഇതിന് കാരണമാകും. എപ്പോഴും ദാഹം അനുഭവപ്പെടുന്നത് അത്ര നല്ല സൂചനയല്ല. നിര്‍ജലീകരണവും അമിതമായ വിയര്‍പ്പും പോളിഡിപ്സിയയ്ക്ക് കാരണമാകുന്നു. ചര്‍മം , കണ്ണ്, വായ Read More…
Tag: Hashtagonline
മരുന്നും വ്യായാമവും ഇല്ലാതെയു അമിതവണ്ണം നിയന്ത്രിക്കാം, ഇതൊന്ന് പരീക്ഷിക്കൂ…
മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും Read More…
ഈ ഗ്രാമനിവാസികള്‍ കടല്‍ത്തീരത്ത് നിന്നും സ്വര്‍ണ്ണം ‘പെറുക്കിയെടുക്കുന്നു’ ; ഇത് വര്‍ഷങ്ങളായുള്ള പൈതൃകം
ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും സ്വര്‍ണ്ണം വാങ്ങുന്നതിന് ജ്വല്ലറികളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ഒരു തീരദേശ ഗ്രാമത്തിലെ നിവാസികള്‍ കടല്‍ത്തീരത്ത് നിന്നും അത് സ്വാഭാവികമായി കണ്ടെത്തുന്നു. കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന കാര്യം കിഴക്കന്‍ ഗോദാവരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചിലാണ് സംഭവിക്കുന്നത്. ചില പ്രത്യേക അവസരങ്ങളില്‍ മണലിലൂടെ കരയിലേക്ക് ഒഴുകിയെത്തുന്ന വിലയേറിയ സ്വര്‍ണ്ണ കണങ്ങള്‍ക്കും മുത്തുകള്‍ക്കുമായി നാട്ടുകാര്‍ തിരയുന്നു. ഈ അസാധാരണ പ്രതിഭാസം ഉണ്ടാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ കടല്‍ത്തീരത്തെ മണല്‍ ചീപ്പുകള്‍ ഉപയോഗിച്ച് അരിച്ചുപെറുക്കി, സ്വര്‍ണ്ണക്കട്ടികളും Read More…
ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി യൂട്യൂബര്‍ നടത്തിയ യാത്രയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്
ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി യൂട്യൂബര്‍ നടത്തിയ യാത്രയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. 31 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഗ്രഹത്തിന്റെ ഗോളാകൃതിയെക്കുറിച്ച് ബോധ്യപ്പെട്ടു. ഫ്ലാറ്റ് എര്‍ത്ത് സിദ്ധാന്തങ്ങളില്‍ ഉറച്ച വിശ്വാസത്തിന് പേരുകേട്ട യൂട്യൂബര്‍ ജെറാന്‍ കാമ്പനെല്ലയാണ് ഭൂമിയുടെ ആകൃതിയെക്കുറിച്ചുള്ള തന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി അന്റാര്‍ട്ടിക്കിലേക്ക് 37,000 ഡോളര്‍ (31.4 ലക്ഷം രൂപ) ചെലവേറിയ പര്യവേഷണം നടത്തിയത്. അന്റാര്‍ട്ടിക്ക പരന്ന ഭൂമിയുടെ അരികില്‍ നിര്‍മ്മിക്കുന്ന ഒരു ‘ഐസ് മതില്‍’ ആണെന്ന് കാണിക്കാന്‍ തീരുമാനിച്ച കാമ്പനെല്ല, 24 Read More…
എണ്ണമയമുള്ള ചര്‍മ്മം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ ? ; പരിഹാരം ഇവിടെയുണ്ട്
മിക്ക ആളുകളേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ എണ്ണമയം. സെബാസിയസ് ഗ്രന്ഥികള്‍ സ്രവിക്കുന്ന എണ്ണമയമുള്ള പദാര്‍ഥമായ സെബത്തിന്റെ അമിതമായ ഉല്‍പാദന ഫലമായാണ് എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകുന്നത്. കാര്യം സെബം നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുമെങ്കിലും അമിതമായ അളവില്‍ വരുമ്പോഴെല്ലാം അത് അടഞ്ഞ സുഷിരങ്ങള്‍ക്കും മുഖക്കുരുവിനും ഇടയാക്കും. ഈ പ്രശ്നത്തിന് നമുക്ക് ചില പരിഹാരങ്ങള്‍ എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്.
പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍വരെ നിങ്ങള്‍ക്ക് നഷ്ടപ്പെടും
ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പുകവലി. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. പുകവലിക്കുന്നവര്‍ക്ക് ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ വരെയാണ് നഷ്ടപ്പെടുന്നത്. നാല്‍പതു വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് Read More…
ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നതെന്ന് എന്തുകൊണ്ട്? അടിസ്ഥാനകാരണങ്ങള്‍ ഇവ
നമ്മുടെ വ്യക്തിത്വത്തേയും സൗന്ദര്യത്തേയും രൂപപ്പെടുത്തുന്നതില്‍ തലമുടി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ചും കറുത്ത ഇടതൂര്‍ന്ന മുടി എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത് മിക്കവരേയും മാനസികമായി തളര്‍ത്താറുണ്ട്. രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന മെലാനിനാണ് മുടിയുടെ നിറത്തിന് കാരണം. മെലാനിന്‍ ഉത്പാദനം അപര്യാപ്തമാകുമ്പോള്‍, മുടിയില്‍ നിറവ്യത്യാസം സംഭവിക്കുന്നു. ഇത് വെളുത്തതോ നരച്ചതോ ആയ മുടിയ്ക്ക് കാരണമാകുന്നു. ജനിതകശാസ്ത്രത്തിന് ഒരു പങ്കുണ്ടെങ്കിലും, മറ്റ് ഘടകങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന്റെ Read More…
ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസില്‍ പ്രിയങ്ക ചോപ്ര ; ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്സെറ്റര്‍
ലോകത്തിലെ ഏറ്റവും ഫാഷനബിള്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പറയാം. ഏത് വേഷവും ഭംഗിയായി തിരഞ്ഞെടുത്ത് ധരിയ്ക്കുന്നതില്‍ താരം പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് മാത്രമല്ല അതോടൊപ്പം അണിയുന്ന അക്സസറീസും വളരെ ശ്രദ്ധയോടെ തന്നെയാണ് പ്രിയങ്ക തിരഞ്ഞെടുക്കാറുള്ളത്. പരമ്പരാഗത സാരിയായാലും ആധുനിക ഡിസൈനര്‍ ഗൗണായാലും താരം വളരെ മനോഹരമായാണ് ധരിയ്ക്കാറുള്ളത്. ബള്‍ഗാരിയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ എത്തിയ പ്രിയങ്കയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. താരം ധരിച്ച ഒരു ഡയമണ്ട് Read More…
തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ഈ നടിയുടെ വീഡിയോ ലീക്കായി ; പിന്നീട് സംഭവിച്ചത്
ഏതാണ്ട് എന്തും സാധ്യമാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ചില സമയങ്ങളില്‍ പുതുമയും രസകരവുമായ വീഡിയോകളും ഫോട്ടോകളും നിര്‍മ്മിയ്ക്കാന്‍ നമുക്ക് AIയെ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതിനെ തെറ്റായി ഉപയോഗപ്പെടുത്തുന്നവരും ഉണ്ട്. AI ഉപയോഗിച്ച് നിര്‍മ്മിച്ച അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകളൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ആലിയ ഭട്ട് മുതല്‍ ദീപിക പദുകോണും കത്രീന കൈഫും വരെ നിരവധി നടിമാര്‍ ഡീപ്ഫേക്കുകള്‍ക്ക് ഇരയായിട്ടുണ്ട്. സമാനമായ ഒരു പ്രശ്നത്തെത്തുടര്‍ന്ന് തന്റെ കരിയറില്‍ വലിയ തിരിച്ചടി നേരിട്ട ഒരു താരമുണ്ട്. Read More…









