Featured Oddly News

റീല്‍സ് മുഖ്യം; നടുറോഡില്‍ റീല്‍സ് , പിന്നാലെ അപകടം, ; നൃത്തം തുടര്‍ന്ന് യുവതി, വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ റീല്‍സുകള്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരത്തിലുള്ള റീല്‍സ് എടുക്കുമ്പോള്‍ ഉണ്ടാകാനായി സാധ്യതയുള്ള അപകടവും കുറവല്ല. എന്നാല്‍ എന്തൊക്കെ സംഭവിച്ചട്ടും റീല്‍സ് ഷൂട്ട് ചെയ്യുന്നത് തുടരുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ റീല്‍സ് എടുക്കുന്നത് റോഡില്‍ അപകടം നടന്നത് പോലും കണക്കിലെടുക്കാതെയാണ്. എന്നാല്‍ ഈ വീഡിയോ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. വീഡിയോ പങ്കുവച്ചിരിക്കുന്നത് ഷോണികപൂര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ്. എന്ത് സംഭവിച്ചാലും റീലുകള്‍ നിര്‍ത്തരുത്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…

Health

മഴക്കാലമാണ് ; പ്രതിരോധശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പനി. എന്നാല്‍ മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍, പനി, ജലദോഷം എന്നിവയൊക്കെ മാറ്റാന്‍ ഭക്ഷണത്തില്‍ ചിലത് ഉള്‍പ്പെടുത്തണം. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി Read More…

Celebrity Hollywood

61 കാരന്‍ ജോണിഡെപ്പിന് പുതിയ കാമുകി ; തന്നേക്കാള്‍ 33 വയസ് ഇളയവള്‍ യൂലിയ വ്ളോസോവ

നടി ആംബര്‍ഹേര്‍ഡുമായുള്ള വഴക്കും നിയമപോരാട്ടവുമൊക്കെ തളര്‍ത്തിയ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണിഡെപ്പിന് പുതിയ പങ്കാളി. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയിലാണ് പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുന്നത്. 28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ജോഡി പലസ്ഥലങ്ങളിലും വച്ച് പരസ്പരം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍” താരവും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ Read More…

Celebrity

ഇനിയൊന്നും മറച്ചു വെയ്ക്കാനില്ല, ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇല്യാനാ ഡിക്രൂസ്, ഇപ്പോള്‍ സമയം കുടുംബത്തിന്

തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ഇല്യാനാ ഡിക്രൂസ്. കുറച്ചുകാലമായി കുടുംബവും മകനുമൊക്കെയായി കുടുംബത്തിന്റെ തിരക്കുകളിലൂടെ നീങ്ങുന്ന നടിയുടെ മടങ്ങിവരവ് എപ്പോഴാണെന്ന് ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. വിവാഹവും ദാമ്പത്യവുമൊക്കെയായി നീങ്ങുന്ന നടി ആരാധകരില്‍ നിന്നും മറച്ചു വെച്ചിരുന്ന ഭര്‍ത്താവിന്റെ വിവരവും ചിത്രവും പുറത്തുവിട്ടു. ഇന്‍സ്റ്റാഗ്രാമിലെ ആസ്‌ക് മി എനിതിംഗ് സെഷനില്‍ ആയിരുന്നു ഇല്യാന ഭര്‍ത്താവ് മൈക്കല്‍ ഡോലന്റെയും മകന്‍ കോവ ഫീനിക്സ് ഡോലന്റെയും തന്റെയുമൊക്കെ ചിത്രങ്ങളും വിവാഹജീവിതത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും പങ്കിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ Read More…

Good News

രക്തം കുടിക്കുന്നവരല്ല; പകരം രക്തം ദാനം ചെയ്യുന്ന ഡ്രാക്കുളകള്‍

രക്തദാഹിയായ ഡ്രാക്കുളയെ കുറിച്ച് നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാവാം എന്നാല്‍ സാധാരണ മനുഷ്യരായ ഡ്രാക്കുളമാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവര്‍ വര്‍ഷങ്ങളായി രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ്. കൗതുകത്തിനുവേണ്ടി ഇവര്‍ പരസ്പരം വിളിച്ചു തുടങ്ങിയ പേരാണ് ഡ്രാക്കുള എന്നത്. അതിപ്പോൾ ഒരു ശീലമായിമാറി. ഡ്രാക്കുള എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ സംഗമത്തിന്റെ പേരും ഡ്രാക്കുളാസ് മീറ്റ് 2K24 എന്ന് തന്നെയായിരുന്നു. എല്ലാ മൂന്നുമാസവും ഇവര്‍ രക്തദാനം ചെയ്യുന്നു. കഴിഞ്ഞ 7 വര്‍ഷമായി ഡ്രാക്കുള Read More…

Healthy Food

ദേഷ്യം കൂടുതലുള്ള ആളാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കൂ

ദേഷ്യം വന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മളല്ലാതാകാറുണ്ട്. എന്നാല്‍ ഒമേഗ -3 സപ്ലിമെന്റുകള്‍ ദേഷ്യം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ്. 30 ശതമാനം വരെ അക്രമണോത്സുകത കുറയ്ക്കാന്‍ ഒമേഗ -3സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലൂടെ ഗവേഷകരുടെ കണ്ടെത്തല്‍. ദേഷ്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നുണ്ട്. തലച്ചോറിലുണ്ടാകുന്ന നീര്‍കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമൊക്കെ കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി ഒമേഗ – 3 ഫാറ്റി ആസിഡിന് സാധിക്കും. ഇതിന് പുറമേ സെറോടോണിന്‍, Read More…

Featured Oddly News

ആക്രി കച്ചവടം അത്രമോശമൊന്നുമല്ല ! യുവാവ് സമ്പാദിച്ചത് 56 ലക്ഷം രൂപ

നമ്മുടെ ചുറ്റും നിറഞ്ഞു കിടക്കുന്നത് നിരവധി മാലിന്യങ്ങളാണ്. എന്നാല്‍ അവയില്‍ നിന്നൊക്കെ ഉപയോഗപ്രദമായ പല വസ്തുക്കളും കണ്ടെത്തുന്നവരാണ് ആക്രിക്കാര്‍. ഇത്തരക്കാരെ പലരും അവജ്ഞയോടെയാണ് കാണുന്നത്. എന്നാല്‍ ആക്രി സാധനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച വാര്‍ത്തയാണ് പുറത്തു വരുന്നത്. ലിയോനാര്‍ഡോ ഉര്‍ബാനോ എന്ന യുവാവാണ് ആക്രി പെറുക്കി കഴിഞ്ഞ വര്‍ഷം മാത്രം, ഇത്തരത്തില്‍ 56 ലക്ഷം (1,00,000 ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപ ഈ ബിസിനസില്‍ നിന്ന് നേടിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ തെരുവോരങ്ങളില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങളില്‍ നിന്ന് ഉര്‍ബാനോ തനിക്ക് Read More…

Celebrity Featured

അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീന്‍ മുട്ട, മീന്‍മീനിന്റെ ആയുസ്സ് നൂറ് വര്‍ഷം വരെ

അത്യാഢംബരമായ കല്യാണമായിരുന്നു ആനന്ദ് അംബാനിയുടെയും രാധികയുടെയും. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തു. തിരാംസുവും കാവിയാറും ഉൾപ്പെടുന്ന ലോകത്തിലെ തന്നെ വിലപ്പിടിപ്പുള്ള വ്യത്യസ്തവും അപൂര്‍വവുമായ ഭക്ഷണങ്ങളായിരുന്നു കല്യാണത്തിനുണ്ടായിരുന്നത്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റര്‍ജന്‍ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്‍. ഏകദേശം 100 വര്‍ഷംവരെ ജീവിക്കുന്ന ഈ മത്സ്യത്തിന് 450 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ മുട്ടയ്ക്ക് വളരെ അധികം വിലയാണ്. ഇതില്‍ ഏറ്റവും കൂടിയവില കാവിയാർ ബെലൂഗ എന്ന മൽസ്യത്തിന്റെയാണ്. 100 ഗ്രാമിന് 60000 Read More…

Health Lifestyle

ഭക്ഷണമില്ല, വെള്ളം മാത്രം; വാട്ടര്‍ ഫാസ്റ്റിങ്‌ എല്ലാവര്‍ക്കും പറ്റില്ല, ഗുണങ്ങളും ദോഷങ്ങളും…

വെള്ളം ഒഴികെ മറ്റ് ഭക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉപവാസ രീതിയാണ് വാട്ടര്‍ ഫാസ്റ്റിങ്. പലരും ഇത് അമിതഭാരം കുറയ്ക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ഉപയോഗിക്കാറുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും സാധിക്കുന്നു. മാത്രമല്ല അര്‍ബുദം, ഹൃദ്രോഹം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. ഓട്ടോഫാഗി പ്രക്രിയയെയും വാട്ടര്‍ ഫാസ്റ്റിങ് ഉത്തേജിപ്പിക്കും.അതേ സമയം ഇതിന് ദോഷങ്ങളുമുണ്ട്. എങ്ങനെ ചെയ്യണമെന്നതില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖയൊന്നും നിലവിലില്ല. ഗൗട്ട്, പ്രമേഹം, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട Read More…