Celebrity

ആളെ അത്ര പരിചയമില്ലാന്ന് തോന്നുന്നു, സ്വന്തംപേരില്‍ ക്രിപ്റ്റോ നാണയമുള്ള മസ്‌കിന്റെ അരുമകള്‍

അഞ്ച് കമ്പനികളുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും ധനികന്മാരില്‍ ഒരാള്‍. അദ്ദേഹത്തിനാവട്ടെ നിരവധി അരുമകളുണ്ട്. വളര്‍ത്തുനായയായ ഫ്‌ളോകിയാണ് പ്രമുഖന്‍. ആളെ അത്ര നിസാരക്കാരനായി കാണണ്ടാ .സ്വന്തം പേരില്‍ ക്രിപ്റ്റോ നാണയമൊക്കെയുള്ള വ്യക്തിയാണ്. മസ്‌ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ നായക്കുട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. ഫ്‌ളോക്കിയുടെ പേരും വെളിപ്പെടുത്തിയിരുന്നു. ഒട്ടും വൈകാതെ തന്നെ ആരൊക്കെയോ ചേര്‍ന്ന് ഷിബാ ഫ്ളോകി, ഫ്ളോകി ഇനു തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങളും പുറത്തിറക്കി. ജപ്പാനിലെ ഒരു നായ ഇനമാണ് ഷിബാ ഇനു. ഫ്ളോകിയും Read More…

Health

സുഗന്ധങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുമോ ? ഇവയൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ…

ഒരു വസ്തുവിന്റെ ഗന്ധം നമ്മുടെ വികാരങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഒരു ഗന്ധം അനുഭവപ്പെുമ്പോള്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നത് തലച്ചോറിനുളളിലെ ടിഷ്യുക്കളാണ്. ഓര്‍മ്മയേയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസുമായും മറ്റ് മസ്തിഷ്ക മേഖലകളുമായും ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയാണ് അരോമ തെറാപ്പിയുടെ പ്രസക്തി. ചില പ്രത്യേകതരം എണ്ണകൾ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന അരോമാതെറാപ്പി. ശ്വസിക്കുമ്പോൾ, എണ്ണകളിലെ സുഗന്ധ തന്മാത്രകൾ ഘ്രാണ നാഡികളിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് സഞ്ചരിക്കുകയും തലച്ചോറിന്റെ വൈകാരിക കേന്ദ്രമായ Read More…

Lifestyle

മുഖക്കുരു മാറ്റാന്‍ വെളുത്തുള്ളി- എങ്ങനെ​ ഉപയോഗിക്കണം?

നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് വെളുത്തുള്ളി. ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. വെളുത്തുള്ളിയിലെ പ്രധാന സംയുക്തമായ അല്ലിസിന്‍ അതിന്റെ ആന്റിമൈക്രോബയല്‍ ഗുണംകൊണ്ട് മുഖക്കുരു ഉണ്ടാകുന്നത് തടയാനും നിലവിലുള്ളവ ഇല്ലാതാക്കാനും സഹായിക്കും. വെളുത്തുള്ളിയില്‍ സള്‍ഫറും അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പുറമേ, Read More…

Healthy Food

മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍, ഒഴിവാക്കേണ്ടവയും

ഭക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് മുലയൂട്ടുന്ന അമ്മമാര്‍. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ് ആഹാരക്രമീകരണങ്ങള്‍. മുലയൂട്ടുന്ന കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ; മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ;

Featured Good News

തൊഴില്‍ പരിചയമില്ല; പക്ഷെ ആറ് മാസത്തിനുള്ളില്‍ ജീവനക്കാരി കമ്പനിയുടെ സി.ഒ.ഒ

ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും അല്ലാതെയും റെസ്യൂമെ നന്നായി പരിശോധിച്ച് അഭിമുഖത്തിന് ശേഷവുമായിരിക്കും നമ്മുടെ നാട്ടില്‍ ഒരാളെ ജോലിയ്ക്കെടുക്കുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തവരും അധികമാണ്. എന്നാല്‍ ജോലി പരിചയമോ, എന്തിന് , ഔദ്യോഗികമായി ഒരു റെസ്യൂമെയോ ഇല്ലാത്ത ഒരാളെ ജോലിക്കെടുത്ത ഒരു അനുഭവ കഥയാണ് കഴിഞ്ഞിടെ റോബിന്‍ഹുഡ് എന്ന ഗോസ്റ്റ് റൈറ്റിങ് ഏജന്‍സിയുടെ സിഇഒ തസ്ലീം അഹമ്മദ് ഫത്തേ പങ്കുവച്ചത്. നല്ലൊരു റെസ്യൂമേയോ തൊഴില്‍ പരിചയമോ ഇല്ലാതെയിരുന്നിട്ടും. ലൈബ ജാവേദ് എന്ന പെണ്‍കുട്ടയെ തസ്ലീം ജോലിക്കെടുത്തു. Read More…

Health

ജാപ്പനീസ് ഭക്ഷണക്രമം അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

പൊതുവേ വളരെ അയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍ക്കാര്‍. എന്നാല്‍ ഇതിന് പിന്നിലെ രഹസ്യം അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണയകമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കാണപ്പെടുന്ന ന്യൂക്ലിക് ആസിഡുകള്‍ക്ക് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനാകുമെന്ന് ഒസാക മെട്രോപോളിറ്റന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. എല്ലാ ജീവജാലങ്ങളിലും നാം കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ന്യൂക്ലിക് ആസിഡുകള്‍. ഇതിനെ ശരീരം ന്യൂക്ലിയോടൈഡുകളും ന്യുക്ലിയോസൈഡുകളുമായി വിഘടിപ്പിക്കുന്നു. പ്രതിരോധ സംവിധാനത്തിലും കോശങ്ങളുടെ പ്രവര്‍ത്തനത്തിലുമെല്ലാം ഇത് Read More…

Lifestyle

ഒന്നും രണ്ടുമല്ല 35 തരം മുളകുകളുണ്ട് : വീട്ടില്‍ വളര്‍ത്തിയെടുത്തത്!

കറികള്‍ക്ക് ഏറെ അത്യാവശ്യമായ ഒരു ചേരുവകയാണ് മുളക്. സാധാരണയായി നമ്മള്‍ കറികളില്‍ ഉപയോഗിക്കുന്നത് പച്ചമുളകാണെങ്കിലും പല തരത്തിലുള്ള മുളകുകളുണ്ട്. പല വീടുകളിലും അലങ്കാര ചെടികളായി പോലും ഇത് വളര്‍ത്തുന്നു. ഇത്തരത്തില്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന ഏതാണ്ട് 35 തരത്തിലുള്ള മുളകുകളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് @plantedinthegarden എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍. ചെറുതും വലുതുമായ പല ആകൃതിയിലുള്ള മുളകുകള്‍ ഇതിന്റെ പേരും ഇവയ്ക്ക് എത്രത്തോളം എരിവുണ്ടെന്നും ക്യാപ്ഷനില്‍ പങ്കിട്ടട്ടുണ്ട്.ബ്യൂണ മുതല, അജി ചല്ലുഅരുറോ, പിനോട്ട് നോയര്‍ ബെല്‍. ഹംഗേറിയന്‍ യെല്ലോ, Read More…

Lifestyle

പാത്രം കഴുകുന്ന ഡിഷ് വാഷ് അലര്‍ജിയാണോ? പരിഹരിക്കാന്‍ വഴികളുണ്ട്

അടുകളയില്‍ പാത്രം കഴുകുന്നതിനായി പലതരത്തിലുള്ള ഡിഷ് വാഷ് സോപ്പുകള്‍ നമ്മള്‍ ഉപയോഗിക്കാറില്ലേ? ഇത് ഉപയോഗിക്കുന്നത് വളരെ സൗകര്യപ്രദമാണെങ്കിലും പരിസ്ഥിതിയിലും ആരോഗ്യത്തിലുമെല്ലാം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പല പരമ്പരാഗത ഡിഷ് വാഷിങ് സോപ്പുകളിലും സള്‍ഫേറ്റുകള്‍ ഫോസ്ഫേറ്റുകള്‍ , കൃത്രിമ സുഗന്ധങ്ങള്‍ പോലുള്ള സിന്തറ്റിക് രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ട്. ഇത് ഭക്ഷണത്തിനോടൊപ്പം ഉള്ളിലെത്തുമ്പോള്‍ ക്രമേണ അലര്‍ജി, ഹോര്‍മോണ്‍ തകരാറുകള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പല ഡിഷ് സോപ്പുകളിലും ആല്‍ക്കഹോളുകളും സള്‍ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം വരണ്ടതാക്കുന്നു, സോപ്പിലെ ചായങ്ങള്‍ Read More…

Health

ലോകത്തിലെ പ്രമേഹരോഗികളില്‍ നാലിലൊന്ന് ഇന്ത്യക്കാരാണെന്ന് ലാന്‍സെറ്റ് പഠനം

ലോക പ്രമേഹ ദിനത്തിൽ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ പ്രമേഹബാധിതരിൽ നാലിലൊന്ന് പേർ ഇന്ത്യയിലാണ് (828 ദശലക്ഷത്തിൽ 212 ദശലക്ഷം). 2022 വരെയുള്ള കണക്കുകൾ പ്രകാരം ചൈന (148 ദശലക്ഷം), യുഎസ് (42 ദശലക്ഷം), പാകിസ്ഥാൻ (36 ദശലക്ഷം), ഇന്തോനേഷ്യ (25 ദശലക്ഷം), ബ്രസീൽ (22 ദശലക്ഷം) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള മറ്റ് രാജ്യങ്ങൾ. ഡബ്ല്യുഎച്ച്ഒയുമായി സഹകരിച്ച് എൻസിഡി റിസ്ക് ഫാക്ടർ സഹകരണം (എൻസിഡി-റിസ്‌സി) നടത്തിയ പഠനം പ്രമേഹ നിരക്കിലും ചികിത്സയിലും ഉള്ള പ്രവണതകളെക്കുറിച്ചുള്ള Read More…