Healthy Food

രാവിലെ ഈ പാനീയങ്ങള്‍ കുടിക്കുക, ഉയര്‍ന്ന യൂറിക് ആസിഡ് കുറയ്ക്കം

റിഹൈപ്പര്‍യുറിസെമിയ അല്ലെങ്കില്‍ ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് ഇത് വര്‍ദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ശരീരം ഒന്നുകില്‍ വളരെയധികം യൂറിക് ആസിഡ് സൃഷ്ടിക്കുമ്പോഴോ അല്ലെങ്കില്‍ അത് വേണ്ടവിധം ഇല്ലാതാക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് ഇവയുടെ അളവ് വര്‍ധിക്കുന്നത്. ഇത് രക്തത്തില്‍ ആസിഡ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. ചില ഭക്ഷണങ്ങളിലും പാനീയങ്ങളിലും പ്രകൃതിദത്തമായ രാസവസ്തുക്കളായ പ്യൂരിനുകള്‍ വിഘടിപ്പിക്കുന്നതിനായി ശരീരം യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. യൂറിക് ആസിഡിന്റെ അളവ് ആരോഗ്യകരമായ പരിധിക്ക് മുകളില്‍ ഉയരുകയും സന്ധികളില്‍ ക്രിസ്റ്റലൈസ് ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ Read More…

Health

നായയോടൊപ്പം നടക്കാനിറങ്ങുന്നവരാണോ നിങ്ങള്‍? ലഭിക്കും ചില ആരോഗ്യ ഗുണങ്ങള്‍

രാവിലെത്തെയോ വൈകുന്നേരത്തെയോ പതിവു നടത്തം ചിലരെങ്കിലൂം അവരുടെ പ്രിയപ്പെട്ട നായയ്ക്കൊപ്പമാക്കിയിട്ടുണ്ട്. പാശ്ചാത്യരുടെ ഈ രീതി നമ്മുടെ നാട്ടിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യ ഗുണങ്ങളുണ്ടോ? നായ്ക്കളുടെ കൂടെ നടക്കുന്നത് മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യവും ഉന്മേഷവും നല്‍കുന്നു. നിങ്ങളുടെ നായയ്ക്കൊപ്പമുള്ള പതിവ് നടത്തം ശാരീരിക ക്ഷമത, സാമൂഹിക ഇടപഴകല്‍, ജീവിതശൈലി എന്നിവ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കും നിങ്ങളുടെ വളര്‍ത്തുമൃഗത്തിനുമിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കപ്പെടും. മാത്രമല്ല ഇത് പ്രകൃതിയുമായി ഇടപഴകാനും പുതിയ ചുറ്റുപാടുകള്‍ Read More…

Healthy Food

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നതിന്റെ 5 അത്ഭുതകരമായ ഗുണങ്ങള്‍

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് സ്വാദിനുവേണ്ടി മാത്രമല്ല, അവശ്യ പോഷകങ്ങളും അത് നമുക്ക് തരുന്നുണ്ട്. വാഴപ്പഴം മികച്ച പോഷകങ്ങളുടെ കലവറയാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ സാധാരണയായി 105 കലോറി ഊര്‍ജവും 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റും, 3 ഗ്രാം ഫൈബറും ഏകദേശം 422 മില്ലിഗ്രാം പൊട്ടാഷ്യവും അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയം ഉള്‍പ്പെടെയുള്ളവയുടെ പേശികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയും മറ്റ് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും Read More…

Celebrity

കാമുകന്മാരെവിട്ട കിമ്മിന് ഗെയിം കളിക്കാന്‍ പുതിയ സുഹൃത്ത്; ടെസ്ലയുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ട്

കിം കര്‍ദാഷിയാന്‍ ഇന്റര്‍നെറ്റില്‍ വീണ്ടും കൊടുങ്കാറ്റുണ്ടാക്കുകയാണ്. പക്ഷേ ഇത്തവണ നഗ്‌നതയോ ഗ്ളാമറോ ഫാഷന്റെയോ ഡ്രാമയുടേയോ പേരിലല്ല. മറിച്ച് ഒരു സാങ്കേതിക വിസ്മയത്തിന്റെ പേരിലാണ്. ടെസ്ല വികസിപ്പിച്ചെടുത്ത ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ട് എന്ന തന്റെ പുതിയ ‘സുഹൃത്തിനെ’ അടുത്തിടെ റിയാലിറ്റി ടിവി താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തി. എലോണ്‍ മസ്‌കിന്റെ തകര്‍പ്പന്‍ സാങ്കേതിക കമ്പനിയായ ടെസ്ല സൃഷ്ടിച്ച ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ഇന്‍സ്റ്റാഗ്രാം വഴിയാണ് കിം പരിചയപ്പെടുത്തിയത്. വീഡിയോകളുടെ ഒരു പരമ്പരയില്‍, റിയാലിറ്റി സ്റ്റാര്‍ റോബോട്ടുമായി ഇടപഴകുകയും Read More…

Lifestyle

‘പുരുഷനുവേണ്ടി നിങ്ങളുടേതായ ഒന്നും നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്’

മുതിര്‍ന്നവര്‍ക്ക് എപ്പോഴും കൗമാരപ്രായത്തിലുള്ളവരോട് എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കാനുണ്ടാകും. ഫിലാഡല്‍ഫിയയിലെ അക്കാദമിക് രംഗത്തു പ്രവര്‍ത്തിക്കുന്ന ന്യാഷ ജൂനിയര്‍ എന്ന യുവതിയുടെ ട്വിറ്ററിലെ ഒരു പോസ്റ്റും ഇത്തരത്തില്‍ ഒന്നായിരുന്നു. നിങ്ങള്‍ 40 വയസ്സിനു മുകളിലുള്ള സ്ത്രീയാണെന്നിരിക്കട്ടെ. 20 വയസ്സുവരെയുള്ള പുതിയ തലമുറയോട് എന്താണു പറയാനുള്ളത്- എന്നായിരുന്നു ഇപ്പോഴും പ്രസക്തമായ ആ പഴയ ന്യാഷയുടെ ട്വീറ്റ്. ശ്രദ്ധേയമായ ചില ഉപദേശങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം…

Lifestyle

നവംബറില്‍ ബ്രിട്ടീഷ് രാജകുടുംബം ചുവന്ന പോപ്പി പിന്നുകള്‍ ധരിക്കും ? എന്തിനാണെന്നറിയാമോ?

അടുത്തിടെ, വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ടണും മാനസികാരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌കാര്‍ബറോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരുടെ വസ്ത്രത്തില്‍ ഒരു ചുവന്ന പ്രതീകാത്മക പൂക്കള്‍ ഉണ്ടായിരുന്നു. 2020-ല്‍ രാജകുടുംബത്തിലെ തങ്ങളുടെ പദവികള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഇപ്പോഴും പോപ്പി പിന്നുകള്‍ ധരിക്കുന്ന രീതി തുടര്‍ന്നു. ഇവര്‍ മാത്രമല്ല, ചാള്‍സ് മൂന്നാമന്‍ രാജാവ്, ക്വീന്‍ കണ്‍സോര്‍ട്ട് കാമില, ആനി രാജകുമാരി എന്നിവരും നവംബര്‍ മാസങ്ങളിലെ പൊതുപരിപാടികളില്‍ ഏര്‍പ്പെടുമ്പോള്‍ പോപ്പി പിന്നുകള്‍ ധരിച്ചാണ് ഫോട്ടോയ്ക്ക് നില്‍ക്കാറ്. Read More…

Lifestyle

ഒക്കിനാവക്കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം; കണ്ടുപഠിക്കേണ്ട ഒരു ജീവിത രീതി

വീട്ടിനുള്ളില്‍ ചടഞ്ഞു കൂടിയിരിക്കാന്‍ നമുക്ക് എപ്പോഴും ഇഷ്ടമാണ്. എന്നാല്‍ ഇത് നമുക്ക് തരുന്നത് അസുഖങ്ങളാണ്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിത ശൈലി കൊണ്ടാണ് എന്ന് നിസ്സംശയം പറയാം. നമ്മള്‍ കണ്ടു പഠിക്കേണ്ട ഒരു ജീവിത രീതിയാണ് ജപ്പാനിലെ ഒക്കിനാവ ദ്വീപ് നിവാസികളുടേത്. ജപ്പാനിലെ ഒക്കിനാവ ദ്വീപില്‍ രണ്ടാം ലോകമഹായുദ്ധത്തോടെ രണ്ടുലക്ഷത്തിലേറെപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇവിടം പഴയതു പോലെയല്ല. ലോകത്ത് ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ള ‘ബ്ലൂസോണുകളില്‍’ ഒന്ന് ഇവിടമാണ്. എണ്‍പതും തൊണ്ണൂറുമൊക്കെ കടന്നവര്‍ ഇവിടെ Read More…

Lifestyle

വെളുത്തുള്ളി കുറേ നാള്‍ കേടുകൂടാതെ ഇരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. പക്ഷേ അതിന്റെ വിലയോ? ഇപ്പോള്‍ 400 രൂപയ്ക്കു മുകളിലാണ് ഒരു കിലോയുടെ വില. വെളുത്തുള്ളി വാങ്ങി സൂക്ഷിച്ചുവയ്ക്കാനും സൂക്ഷിച്ചു വയ്ക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതോടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും പ്രയോജനം തരുന്ന ഒന്നാണ് വെളുത്തുള്ളി. ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റ് ഫംഗല്‍ ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. ജലദോഷവും ഫ്‌ലൂവും അകറ്റാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന സംയുക്തം Read More…

Healthy Food

എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണോ? കാർഡിയോളജിസ്റ്റ് പറയുന്നു

എരിവുള്ള ഭക്ഷണം ഹൃദയത്തിന് ആരോഗ്യകരമാണോ? ചര്‍ച്ചകളും ഗവേഷണങ്ങളും ആരംഭിച്ചിട്ട് കാലമേറെയായി. കാന്താരി മുളക് കൊളസ്ട്രോളിന് മികച്ച ഔഷധമായി കരുതുന്ന പഴമക്കാരും നമുക്കിടയിലുണ്ട്. ചുവന്ന മുളകിലടങ്ങിയിരിക്കുന്ന സംയുക്തമായ ക്യാപ്‌സൈസിൻ, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഹൃദയത്തിന് ആരോഗ്യകരമായ ഒന്നാണെന്ന് പറയുമ്പോള്‍ തന്നെ അതിന് പോരായ്മകളും ഉണ്ടെന്നും മറുപക്ഷമുണ്ട്. ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍സ് ഹൈടെക് സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ വിനോദ് പറയുന്നതനുസരിച്ച്, എരിവുള്ള ഭക്ഷണത്തിന്റെ പതിവ് ഉപയോഗവും ഹൃദയാഘാതവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. വാസ്തവത്തില്‍, എരിവ് Read More…