ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം ദീര്‍ഘനാളായി ഇന്റര്‍നെറ്റിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ആഷ് ‘ബച്ചന്‍’ എന്ന തന്റെ കുടുംബപ്പേര് ഒഴിവാക്കിയതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നത്. ദുബായില്‍ നടന്ന ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം വേദിയിലേക്ക് വന്നപ്പോള്‍ എഴുതിക്കാട്ടിയത് ഐശ്വര്യാറായി എന്നായിരുന്നു. നടിയുടെ വീഡിയോ ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ പരിപാടിയില്‍ Read More…
Tag: Hashtagonline
നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? ഇതായിരിക്കാം കാരണം, പരിഹാരവുമുണ്ട്
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ഓക്സിജനെ ബന്ധിപ്പിക്കുന്ന നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍. നിങ്ങള്‍ക്ക് കുറഞ്ഞ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍ അളവ് കുറവാണെങ്കില്‍, നിങ്ങളുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാനിടയില്ല എന്നാണ് ഇതിനര്‍ത്ഥം. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ക്ഷീണം വര്‍ദ്ധിക്കുകയും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യും. വിളര്‍ച്ച പല തരമുണ്ട്. എന്നാല്‍ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലമാണ് Read More…
ഹര്‍ദിക്പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തി വിജയ്ശങ്കര്‍ ; ചെന്നൈ സൂപ്പര്‍കിംഗ്സിന് ആഹ്ളാദം…!
ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്. അക്കാര്യത്തില്‍ ഇന്ത്യ വളര്‍ത്തിയെടുത്ത ലോകനിലവാരമുള്ള ഹാര്‍ദിക് പാണ്ഡ്യ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആ റോളിലുള്ള ഏറ്റവും മികച്ച കളിക്കാരനാണ്. ഈ പട്ടികയിലേക്കാണ് ശാര്‍ദൂല്‍ താക്കൂര്‍, വിജയ് ശങ്കര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ ചിലരും ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി അവസരം കാത്തുനില്‍ക്കുന്നത്. ഇതില്‍ 2019 ലോകകപ്പില്‍ ഇന്ത്യ വിജയ് ശങ്കറിനെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവര്‍ക്കും അവസരമായി Read More…
ഇങ്ങനെ ബിയര്‍ കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണോ? ഇതുകൂടി അറിയുക
പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ കുറച്ച് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അഞ്ച് ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ 330 മില്ലി വരുന്ന കാന്‍ പ്രതിദിനം ഒരെണ്ണം വീതം സ്ത്രീകളും രണ്ടെണ്ണം വീതം പുരുഷന്മാരും കഴിക്കുന്നതിനെയാണ് പഠനത്തില്‍ പരിമിതമായ ബിയര്‍ ഉപയോഗമായി പറയുന്നത്. ബിയറിലുള്ള പോളിഫെനോലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് Read More…
പീത്‍സയ്ക്ക് പിന്നില്‍ ഇങ്ങനെയൊരു കഥയോ? ഇവനാണ് പീത്‍സകളുടെ മുത്തച്ഛന്‍!
പീത്‍സ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ പല രുചികളും ഓടിയെത്തും. എന്നാല്‍ ഈ പീത്‍സ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഭവമാണ്. ഇറ്റലിയുടെ പൈതൃക ഇടത്തില്‍പെടുത്താനായി സാധിക്കുന്ന പീത്‍സകളുമുണ്ട്. അവയില്‍ ഒന്നാണ് നിയാപൊളിറ്റന്‍ പിത്സ. നേപ്പിള്‍സില്‍ തയാറാക്കുന്ന വൃത്താകൃതിയിലുള്ള പീത്‍സയുടെ പതിപ്പാണ് നിയാപൊളിറ്റന്‍ പീത്‍സ. വെസൂവിയസ് പര്‍വതത്തിന്റെ തെക്ക് അഗ്‌നിപര്‍വത സമതലങ്ങളില്‍ വളരുന്ന തക്കാളിയും പരമ്പരഗതമായ ഉണ്ടാക്കുന്ന മൊസറെല്ല ഡി ബുഫല കാമ്പാന അല്ലെങ്കില്‍ ഡി ലാറ്റെ ഡി അഗെറോള എന്നീ വിഭവങ്ങളില്‍പ്പെട്ട ചിസുകളുമെല്ലാം ചേര്‍ത്താണ് ഈ പീത്‍സ Read More…
അമ്മയ്ക്കു നേരെ ലൈംഗികാതിക്രമത്തില്‍ അന്ന് അറസ്റ്റ്; ഇന്ന്, കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് ട്രാന്‍സ് വനിത
വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാന്‍സ് വുമന്‍ ക്രിസ് ചാന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്കൊരു കുഞ്ഞ് പിറക്കാനായി പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയാണ് പങ്കിട്ടിരിക്കുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് വിവരം വെളിപ്പടുത്തിയത്. കുഞ്ഞിനെപ്പറ്റി എപ്പോള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ചോദ്യം. വരുന്ന വേനല്‍കാലത്ത് കുഞ്ഞതിഥി എത്തുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ക്രിസിനൊപ്പമുള്ള ഫ്ളട്ടര്‍ എന്ന 30 കാരിയാണ് ഇവരുടെ പങ്കാളി. എന്നാല്‍ ക്രിസിന്റെ ഭൂതകാലം കണക്കിലെടുത്ത് ക്രിസിന് കുഞ്ഞ് ജനിക്കുന്നുവെന്ന വാര്‍ത്ത Read More…
പട്ടിണി കിടന്നില്ല, ജിമ്മില്‍ പോയില്ല; ബോളിവുഡ് താരം 11 കിലോ ഭാരം കുറച്ചതിന് പിന്നിലെ രഹസ്യം ഇതാ
ശരീരം ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പപണിയല്ല. ജിമ്മില്‍ പോകുന്നവരും ,ഭക്ഷണം നിയന്ത്രിക്കുന്നവരുമാണ് അധികവും. എന്നാല്‍ ജിമ്മില്‍ പോകാതെ തന്നെ താന്‍ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാന്‍ഷി ഖുരാന പറയുന്നത്. മെലിയണം എന്നത് ട്രെന്‍ഡായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ആരോഗ്യകരമായ ഡയറ്റുകളും പലരും ഫോളോ ചെയ്യാറുണ്ട്. മനസ്സിനെ വരുതിയില്‍ നിര്‍ത്തുകയെന്നതാണ് പ്രധാനമെന്നും ഹിമാന്‍ഷി പറയുന്നു. സ്ത്രീകള്‍ക്ക് പല സമ്മര്‍ദ്ദവും ഉണ്ടാകുന്നു അത് പിന്നീട് പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ആരോഗ്യത്തിനെ അത് മോശമായി ബാധിക്കും. Read More…
ഇനി ശീലമാക്കാം വെറും വയറ്റില്‍ നെല്ലിക്കയോടൊപ്പം ശര്‍ക്കരയും
നെല്ലിക്കയും ശര്‍ക്കരയും പോഷകങ്ങളുടെ കലവറയാണ്. നെല്ലിക്ക വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമാണ്. ഓറഞ്ചിനെക്കാള്‍ വൈറ്റമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രതിദിനം നെല്ലിക്ക കഴിക്കുന്നത് 600 മില്ലിഗ്രാമില്‍ കൂടുതല്‍ വിറ്റാമിന്‍ സി പ്രദാനം ചെയ്യും . കൂടാതെ, അതില്‍ വിറ്റാമിന്‍ എ, ബി, ഇ എന്നിവയും കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒഴിഞ്ഞ വയറ്റില്‍ ശര്‍ക്കരക്കൊപ്പം നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നു . നെല്ലിക്കയിലെ വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു . അയണും, ധാതുക്കളും കൊണ്ട് Read More…
പരിപ്പ് ശരീരഭാരം കുറയ്ക്കുമോ? പ്രോട്ടീനോ കാർബോഹൈഡ്രേറ്റോ കൂടുതൽ? ഡയറ്റീഷ്യന്റെ ഉത്തരം
പരിപ്പ് ഏറ്റവും മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശരീരഭാരം കുറയ്ക്കലും പോഷകാഹാരവുമായി ബന്ധപ്പെട്ട നുറുങ്ങുകളും മറ്റും പങ്കുവെക്കുന്ന പരിശീലകയായ നിപ ആശാറാം പറയുന്നത് ശ്രദ്ധിക്കൂ. പരിപ്പില്‍ പ്രോട്ടീനേക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന് അവര്‍ പറയുന്നു . ഇത് ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രോട്ടീനായി പരിപ്പ് ഉപയോഗിക്കുന്നത് അധിക കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ എത്തുന്നതിനു കാരണമാകുന്നു. അതിനാല്‍ തന്നെ തനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു . ഡയറ്റീഷ്യനും Read More…









