സസ്യാധിഷ്ടിത പാല്‍ ആരോഗ്യകരമായ മറ്റ് പാലുകള്‍ക്ക് പകരമായി ഉപയോഗിക്കുന്നത് ഗുണകരമെന്ന് നാം കേട്ടിട്ടുണ്ട് . പ്രത്യേകിച്ച് അലര്‍ജിയുള്ളവര്‍ക്ക്.എന്നാല്‍ ശരിക്കും സസ്യങ്ങളില്‍ നിന്നുള്ള പാല്‍ ആരോഗ്യകരമാണോ? കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മരിയാന്‍ നിസെന്‍ ലണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ പഠനം, സസ്യാധിഷ്ഠിത പാലില്‍ പോഷകമൂല്യത്തിന്റെ കുറവുള്ളതായി കണ്ടെത്തി. പഠനത്തിന്റെ കണ്ടെത്തലുകള്‍: ഗവേഷകര്‍ 10 വ്യത്യസ്ത സസ്യാധിഷ്ഠിത പാനീയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയെ പശുവിന്‍ പാലുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഒരു സസ്യാധിഷ്ഠിത പാലും മറ്റൊന്നിനോട് തുല്യമല്ലെന്ന നിഗമനത്തിലെത്തി ചേരുകയുണ്ടായി. കൂടുതല്‍ സസ്യാധിഷ്ഠിത Read More…
Tag: Hashtagonline
വ്യായാമം ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഇനി ഫിറ്റ് ആകാം; എന്താണ് മയോ സ്റ്റിമുലേഷന്‍ ?
വ്യായാമം ചെയ്യാനായി സാധിക്കാത്ത ഒരുപാട് വ്യക്തികളുണ്ട്. പ്രായം കൂടിയവര്‍, ഒരു സൈഡ് തളര്‍ന്ന് കിടക്കുന്ന സ്ട്രോക്ക് പേഷ്യന്റ്സ് നടക്കാനായി സാധിക്കാത്തവര്‍ പോളിയോ ബാധിച്ചവര്‍ , ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ ഇവരെ സംബന്ധിച്ചിടത്തോളം വര്‍ക്കൗട്ടുകള്‍ ചെയ്യാനായി പ്രയാസമാണ്. കാരണം അവരുടെ ശരീരം അതിന് അനുവദിക്കാറില്ല. അവിടെയാണ് അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി പ്രോട്ടോക്കോളുകളുടെ ആവശ്യം വരുന്നത്. കൃത്യമായ ശാരീരിക പരിശോധനയിലൂടെ അവരുടെ പ്രായം അവരുടെ അവശതകള്‍ മനസ്സിലാക്കി അവരുടെ ദുര്‍ബലമായ മസിലുകള്‍ മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതല്‍ മൂവ്മെന്റ് എയ്റോബിക് Read More…
ബീഫ് എന്ന പേരിൽ നിങ്ങൾ വാങ്ങുന്നത് എന്തിന്റെ ഇറച്ചി?പറ്റിക്കപ്പെടരുത്!
ബീഫ് ഫ്രൈ ചെയ്തോ അല്ലെങ്കില്‍ കറിയാക്കിയോ ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാകും നമ്മള്‍. എന്നാല്‍ വീട്ടില്‍ ബീഫ് വാങ്ങുമ്പോള്‍ അത് നല്ല ബീഫാണോ അതോ മോശം ആണോയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി കുറച്ച് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. നമ്മള്‍ വാങ്ങുന്ന ബീഫിന്റെ മണം, ഗുണം, എന്തിന് പറയണം അത് പാക്ക് ചെയ്തിരിക്കുന്നത് വരെ ശ്രദ്ധിക്കണം. ബീഫിന്റെ നിറം നോക്കി നമ്മള്‍ വാങ്ങുന്ന ബീഫ് ഫ്രെഷാണോയെന്ന് മനസ്സിലാക്കാം. ഫ്രെഷായിട്ടുള്ള ബീഫിന് എപ്പോഴും ഒരു ചുവപ്പ് നിറമായിരിക്കും. ഇറച്ചി Read More…
മെലാനിയ ട്രംപിന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി വരുന്നു ; ആമസോണ്‍ പ്രൈം റിലീസ് ചെയ്യും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയുമായി ആമസോണ്‍ പ്രൈം. പേരിട്ടിട്ടില്ലാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ബ്രെറ്റ് റാറ്റ്‌നറാണ്. ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളും മെലാനിയയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി. ലൈംഗികാപവാദത്തില്‍ കുടുങ്ങിയ 2017-ന് ശേഷം റാറ്റ്നറുടെ ആദ്യ പ്രൊജക്ടാണ്. വിവിധ സ്ത്രീകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രഥമവനിതയായ Read More…
തേങ്ങ വെള്ളം അത്ര നിസാരക്കാരനല്ല! കക്ഷത്തിലെ കറുപ്പകറ്റാന്‍ ഇത് മതി
സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കാനായി ഇഷ്ടപ്പെടുന്നവരായിരിക്കും പല പെണ്‍കുട്ടികളും. എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഇവര്‍ക്ക് ഒരു വില്ലനാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ഇനി അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാധിക്കും. ഇവിടുത്തെ മെയിന്‍ താരം തേങ്ങ വെള്ളമാണ്. അമിതവണ്ണം , ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരില്‍ കൂടുതലായും കക്ഷത്തില്‍ കറുപ്പ് കാണപ്പെടാറുണ്ട്. ഇത്തരക്കാരില്‍ കക്ഷത്തില്‍ മാത്രമല്ല കഴുത്തിലും തുടകള്‍ക്കിടയിലും Read More…
വൈറലായി 50കളിലെ ഇന്ത്യൻ കറൻസി: 100 രൂപ ‘ഹജ്ജ് നോട്ട്’ ലേലത്തിൽ വിറ്റത് 56 ലക്ഷം രൂപയ്ക്ക്
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിൽ ഉണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകൾ ഒക്കെ അപ്രത്യക്ഷമായി പകരം പുതിയ അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകൾ ആർബിഐ ഇറക്കി. പണ്ടുണ്ടായിരുന്ന 20 രൂപയുടെ നോട്ടുകൾക്കും 50 രൂപയുടെ നോട്ടുകൾക്കും ഒക്കെ പകരം പുതിയ നോട്ടുകൾ പ്രചാരത്തിലും എത്തി. വർഷങ്ങൾക്കുശേഷം നമുക്ക് അടുത്ത തലമുറയോട് പറയാം പണ്ട് പണ്ട് കുറെ നോട്ടുകൾ ഇതുപോലെ ഉണ്ടായിരുന്നു എന്ന്. അവയുടെ ചിത്രങ്ങളും നമുക്ക് ഇന്റർനെറ്റിൽ നിന്ന് കാണിച്ചു കൊടുക്കാം. കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടും അതുകൊണ്ട് തന്നെ നെറ്റിൽ നിന്ന് Read More…
9 ഇന്നിംഗ്സുകള്‍, എട്ടിലും പരാജയം ; കോഹ്ലിയെ ചതിക്കുന്നത് ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍
ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ക്ക് എതിരേയുള്ള വിരാട്കോഹ്ലിയുടെ പരാജയം തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ തന്റെ 9 ഇന്നിംഗ്‌സുകളില്‍ ഇത് എട്ടാം തവണയാണ് കോഹ്ലി സമാനമായ പുറത്താകലിന് കീഴടങ്ങുന്നത്. ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നാലാം ഇന്നിംഗ്‌സ് ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ കോഹ്ലി 12 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ ശേഷം പുറത്തായി. പരമ്പരയിലെ കോഹ്ലിയുടെ മികവ് 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ്. ഒടുവിലത്തെ ഇന്നിംഗ്സാകട്ടെ ആറു റണ്‍സും. Read More…
പാചകത്തിന് ഉപയോഗിക്കുന്നത് ഈ എണ്ണയാണോ? ചിലപ്പോള്‍ കാന്‍സറിന് വരെ കാരണമായേക്കാം
എന്ത് തരത്തിലുള്ള കറികള്‍ വെക്കണമെങ്കിലും എണ്ണ അതില്‍ പ്രധാനമാണ്. ചിലപ്പോള്‍ പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിന് വരെ കാരണമാകും. ഗട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ളവര്‍, ഗ്രേപ്പ് സീഡ്, കനോല തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന Read More…
ഇനി വേണ്ട കാക്കനോട്ടം; വാഹനത്തിലെ കണ്ണാടികൾ എങ്ങനെയാണു ക്രമീകരിക്കേണ്ടത്?
വാഹനം വലത്തോട്ട് വളയ്ക്കാന്‍നേരം പിന്നില്‍ നിന്നും ഹോണടിയോടു ഹോണടി. അപ്പോള്‍ പുറകിലെ കാര്‍ മുട്ടി മുട്ടിയില്ല എന്ന തരത്തിലില്‍ തൊട്ടടുത്ത് എത്തിയട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോഴാണ് കാറിലെ മൂന്ന് കണ്ണാടികളും നന്നായി ക്രമീകരിച്ചിട്ടില്ലായെന്ന് മനസ്സിലാകുന്നത്. നമ്മുക്ക് സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. ഒന്നും ശ്രദ്ധിക്കാതെ വാഹനം അതേപടി നിരത്തിലിറക്കിയാൻ പണികിട്ടുമെന്നുറപ്പ്. ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിച്ചതിന് പിന്നിലെ ഹെഡ്റെസ്റ്റില്‍ തലചായ്ച്ചുവേണം കണ്ണാടിയിലേക്ക് നോക്കാന്‍. ഹെഡ്റെസ്റ്റില്‍ തലചായ്ച്ചതിന് ശേഷം തല തിരിച്ചാല്‍ 3 കണ്ണാടികളിലേക്കും കണ്ണെത്തണം. Read More…