ഒരു ആഴ്ചയില്‍ അഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ ഒരു പഠനം വ്യക്തമാക്കുന്നു.ചോക്ലേറ്റില്‍ ഉയര്‍ന്ന അളവിലുള്ള ഫ്‌ളാവനോളുകള്‍ അടങ്ങിയിരിക്കുന്നു.പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമാണ് ഇത്. ഇവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവയില്ലാത്ത സ്ത്രീ നഴ്‌സുമാരുടെയും പുരുഷ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും മൂന്ന് ദീര്‍ഘകാല യുഎസ് നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത് . ടൈപ്പ് 2 Read More…
Tag: Hashtagonline
ഇപ്പോള്‍ ട്രെന്‍ഡായ സ്ലീപ് മാക്സിങ് ആരോഗ്യത്തിന് ഗുണമോ ദോഷമോ?
ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തിനെ പറ്റി പറയേണ്ടതില്ലലോ. നന്നായി ഉറങ്ങാനായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ചിന്ത പലതരത്തിലുള്ള സാങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിക്കുന്നു. സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍, മെലട്ടോണിന്‍ പോലുള്ള സപ്ലിമെന്റുകള്‍ , വൈറ്റ് നോയ്ഡ് മെഷീനുകള്‍ ഭാരമുള്ള പുതപ്പുകള്‍, വായ ഒട്ടിച്ചുവെയ്ക്കല്‍ അങ്ങനെ എന്തെല്ലാം വഴികള്‍.എന്നാല്‍ ഇവ അത്ര ആരോഗ്യപ്രദമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായവും ഉയര്‍ന്നുകേള്‍ക്കുന്നു. ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റയുടെ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്കണ്ഠ Read More…
കാമുകിയുമായുള്ള വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്; കാമുകന്‍ തട്ടിയത് 2.5 കോടി
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയുടെ താനുമായുള്ള അശ്ളീല ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അതുവെച്ച് ബ്ളാക്ക്മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടര കോടി രൂപ. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഈ തുകയ്ക്ക് പുറമേ വിലയേറിയ ആഭുരണങ്ങളും വാച്ചും കാറും വരെ യുവാവ് പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തു. ഭീഷണിയും ബ്ളാക്ക്മെയിലിംഗും കൂടിയതോടെ ഏറ്റവും ഒടുവില്‍ ധൈര്യം സംഭരിച്ച യുവതി പോലീസിനെ സമീപിക്കുകയും കാമുകനെ പോലീസ് പൊക്കുകയും ചെയ്തു. മാസങ്ങളോളം ബ്ലാക്ക്‌മെയില്‍ തുടര്‍ന്നതോടെയാണ് ഇര സഹിക്കാന്‍ കഴിയാതെ പോലീസിനെ സമീപിക്കുകയും കാമുകന്റെ Read More…
സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം
സസ്യ-അധിഷ്ഠിത പ്രോട്ടീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംവാദം വളരെക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം സസ്യാധിഷ്ഠിത പ്രോട്ടീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു . പ്രോട്ടീന്‍ ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന ആളുകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിലൊന്ന് കുറവാണെന്ന് വിദഗ്ധര്‍ കണ്ടെത്തി. സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുന്നു. 30 വര്‍ഷത്തിനിടയില്‍ 200,000 മുതിര്‍ന്നവര്‍ക്കിടയിലാണ് വിദ്ഗ്ദ്ധര്‍ ഗവേഷണം നടത്തിയത്. വലിയ അളവിലെ നാരുകളും Read More…
സോക്സുകളോടുള്ള ഇഷ്ടം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനെ വന്‍കിട ബിസിനസുകാരനാക്കി
വിചിത്രവും വര്‍ണ്ണാഭമായതുമായ സോക്സുകളോടുള്ള സ്നേഹം കൊണ്ട് തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ അഭിവൃദ്ധി പ്രാപിച്ച് വന്‍ ബിസിനസായി മാറി. ഏറെ കൗതുകകരവും പ്രചോദനാത്മകവുമായ കാര്യം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനായ ഒരു സംരംഭകനാണ് ഇതിന്റെ പിന്നില്‍ എന്നതാണ്. ലോകത്തുടനീളമുള്ള ഭിന്നശേഷിക്കാരെയും അല്ലാത്തവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്നത് ബുദ്ധി വൈകല്യമുള്ള ജോണ്‍ ക്രാണിന്റെ ഈ സംരംഭം. ബൗദ്ധിക വൈകല്യമുള്ള ഒരു മനുഷ്യന്‍ തന്റെ ബിസിനസ്സിനെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സോക്ക് കമ്പനിയാക്കി മാറ്റുന്ന ഒരു സാധാരണ വിജയഗാഥ മാത്രമല്ല Read More…
ചുട്ടുപഴുത്ത ഉരുളന്‍ കല്ലുകളിലേക്ക് റൊട്ടിയിട്ട് ചുട്ടെടുക്കുന്നു; ഇതെന്താ ഇങ്ങനെ!
ഒരു വലിയചട്ടി നിറയെ ചെറിയ ഉരുളന്‍ കല്ലുകള്‍ നിറച്ചിരിക്കുന്നു. ഈ കല്ലുകളിലേക്ക് തയാറാക്കി വച്ചിരിക്കുന്ന റൊട്ടി ഇടുന്നു. എന്നിട്ട് കടല വില്‍പ്പനക്കാരന്‍ മണലില്‍ കടല വറുത്തെടുക്കുന്നത് പോലെ റൊട്ടിയെ ഉരുളന്‍ കല്ലുകള്‍ കോരിയിട്ട് മൊരിച്ചെടുക്കുന്നു. ഇത്തരത്തിലുള്ള പാചകരീതി പലരും ആദ്യമായിയാകും കാണുന്നത്. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചൈനീസ് പാചക ചരിത്രം പറയുന്നു. സ്റ്റോണ്‍ ബണ്‍സ് അഥവാ ചൈനീസ് ഭാഷയില്‍ ഷിസിയോ എന്ന് വിളിക്കുന്ന ഈ ബ്രെഡ് മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ്. അധികമായി കാണുന്നത്. മാവ്, പന്നികൊഴുപ്പ്, Read More…
ഉപ്പിനോടും ഉപ്പിലിട്ടതിനോടുമാണോ ഇഷ്ടം? ആമാശയ കാന്‍സര്‍ വിളിച്ചുവരുത്തും
മധുരവും എരിവും പുളിയും ഉപ്പും ഒരോ മനുഷ്യരും പല രീതിലാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ക്ക് മധുരത്തിനോടായിരിക്കും പ്രിയം എന്നാല്‍ മറ്റ് ചിലര്‍ക്കാവട്ടെ പ്രിയം എരിവിനോടായിരിക്കും. എന്നാല്‍ ഉപ്പുരുചിയോട് പ്രിയമുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട് മുമ്പോട്ട് വയ്ക്കുന്നത്. പാകത്തിന് ഉപ്പിട്ടില്ലെങ്കില്‍ ഭക്ഷണത്തിന് രുചി കാണില്ല. എന്നാല്‍ ഉപ്പ് കൂടിയാലും ഭക്ഷണം കഴിക്കാനാവില്ല. എങ്കിലും ഒരോ വ്യക്തിക്കും ഉപ്പിന്റെ പാകം പലപ്പോഴും കൂടിയും കുറഞ്ഞുമിരിക്കും. കൂടുതല്‍ ഉപ്പ് കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ജീവിതത്തിനെയും ആരോഗ്യത്തിനെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് Read More…
33വര്‍ഷം സര്‍വീസ്; ഈ IASകാരന്‍ വാങ്ങിയത് 57 ട്രാന്‍സ്ഫറുകള്‍; അഴിമതിയോട് സന്ധിയില്ലാത്ത സമരം
വിരമിക്കുന്നതിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക വീണ്ടും ഒരു സ്ഥലംമാറ്റം കൂടി വാങ്ങിയിരിക്കുകയാണ്. ഇത്തവണ ഹരിയാന ഗതാഗത വകുപ്പിലേക്കാണ് ട്രാന്‍സ്ഫര്‍. അദ്ദേഹത്തിന്റെ 57-ാമത്തെ ട്രാന്‍സ്ഫര്‍. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ വിവിധ വകുപ്പുകളിലും തസ്തികകളിലുമായി ആകെ 57 സ്ഥലംമാറ്റങ്ങള്‍ നേരിട്ടിട്ടുള്ള ഖേംക അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാടുന്ന ഉദ്യോഗസ്ഥനാണ്. ആറ് മാസം കൂടുമ്പോള്‍ സ്ഥലംമാറ്റം ലഭിക്കുന്ന രണ്ടാമത്തെ ഐഎഎസ് ഓഫീസറാണ് ഖേംക. 35 വര്‍ഷത്തെ ഭരണകാലത്ത് 71 സ്ഥലംമാറ്റങ്ങള്‍ക്ക് വിധേയനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ Read More…
ഉണ്ണിയേട്ടാ, ഇങ്ങള് ഇക്കുറിയും പൊളിച്ചുട്ടോ! പാട്ടുപാടി പാട്ടിലാക്കി കിലി, കമന്റ് ബോക്സ് തൂക്കി മലയാളികള്‍
ലിപ്സിങ്ക് വീഡിയോകളിലൂടെ പ്രശസ്തി നേടിയ ടാന്‍സാനിയന്‍ താരം കിലി പോളിന്റെ പുതിയ മലയാളം പാട്ടിന്റെ അനുകരണവും ശ്രദ്ധ നേടുകയാണ്. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ ആരു പറഞ്ഞു’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇക്കുറി ലിപ്സിങ്ക് ചെയ്തിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികള്‍ കുറിച്ച പാട്ടാണിത്. ബേണി – ഇഗ്‌നേഷ്യസ് ഈണമൊരുക്കിയ ഗാനം പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് ആലപ്പിച്ചിരിക്കുന്നത്. കിലി പങ്കിട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ ആസ്വാദകര്‍ ഏറ്റെടുത്തു. പതിവുകള്‍ തെറ്റിക്കാതെ Read More…









