Healthy Food

ദേഷ്യം കൂടുതലുള്ള ആളാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കൂ

ദേഷ്യം വന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മളല്ലാതാകാറുണ്ട്. എന്നാല്‍ ഒമേഗ -3 സപ്ലിമെന്റുകള്‍ ദേഷ്യം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ്. 30 ശതമാനം വരെ അക്രമണോത്സുകത കുറയ്ക്കാന്‍ ഒമേഗ -3സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലൂടെ ഗവേഷകരുടെ കണ്ടെത്തല്‍. ദേഷ്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നുണ്ട്. തലച്ചോറിലുണ്ടാകുന്ന നീര്‍കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമൊക്കെ കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി ഒമേഗ – 3 ഫാറ്റി ആസിഡിന് സാധിക്കും. ഇതിന് പുറമേ സെറോടോണിന്‍, Read More…

Featured Oddly News

ആക്രി കച്ചവടം അത്രമോശമൊന്നുമല്ല ! യുവാവ് സമ്പാദിച്ചത് 56 ലക്ഷം രൂപ

നമ്മുടെ ചുറ്റും നിറഞ്ഞു കിടക്കുന്നത് നിരവധി മാലിന്യങ്ങളാണ്. എന്നാല്‍ അവയില്‍ നിന്നൊക്കെ ഉപയോഗപ്രദമായ പല വസ്തുക്കളും കണ്ടെത്തുന്നവരാണ് ആക്രിക്കാര്‍. ഇത്തരക്കാരെ പലരും അവജ്ഞയോടെയാണ് കാണുന്നത്. എന്നാല്‍ ആക്രി സാധനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച വാര്‍ത്തയാണ് പുറത്തു വരുന്നത്. ലിയോനാര്‍ഡോ ഉര്‍ബാനോ എന്ന യുവാവാണ് ആക്രി പെറുക്കി കഴിഞ്ഞ വര്‍ഷം മാത്രം, ഇത്തരത്തില്‍ 56 ലക്ഷം (1,00,000 ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപ ഈ ബിസിനസില്‍ നിന്ന് നേടിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ തെരുവോരങ്ങളില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങളില്‍ നിന്ന് ഉര്‍ബാനോ തനിക്ക് Read More…

Celebrity Featured

അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീന്‍ മുട്ട, മീന്‍മീനിന്റെ ആയുസ്സ് നൂറ് വര്‍ഷം വരെ

അത്യാഢംബരമായ കല്യാണമായിരുന്നു ആനന്ദ് അംബാനിയുടെയും രാധികയുടെയും. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തു. തിരാംസുവും കാവിയാറും ഉൾപ്പെടുന്ന ലോകത്തിലെ തന്നെ വിലപ്പിടിപ്പുള്ള വ്യത്യസ്തവും അപൂര്‍വവുമായ ഭക്ഷണങ്ങളായിരുന്നു കല്യാണത്തിനുണ്ടായിരുന്നത്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റര്‍ജന്‍ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്‍. ഏകദേശം 100 വര്‍ഷംവരെ ജീവിക്കുന്ന ഈ മത്സ്യത്തിന് 450 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ മുട്ടയ്ക്ക് വളരെ അധികം വിലയാണ്. ഇതില്‍ ഏറ്റവും കൂടിയവില കാവിയാർ ബെലൂഗ എന്ന മൽസ്യത്തിന്റെയാണ്. 100 ഗ്രാമിന് 60000 Read More…

Health Lifestyle

ഭക്ഷണമില്ല, വെള്ളം മാത്രം; വാട്ടര്‍ ഫാസ്റ്റിങ്‌ എല്ലാവര്‍ക്കും പറ്റില്ല, ഗുണങ്ങളും ദോഷങ്ങളും…

വെള്ളം ഒഴികെ മറ്റ് ഭക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉപവാസ രീതിയാണ് വാട്ടര്‍ ഫാസ്റ്റിങ്. പലരും ഇത് അമിതഭാരം കുറയ്ക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ഉപയോഗിക്കാറുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും സാധിക്കുന്നു. മാത്രമല്ല അര്‍ബുദം, ഹൃദ്രോഹം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. ഓട്ടോഫാഗി പ്രക്രിയയെയും വാട്ടര്‍ ഫാസ്റ്റിങ് ഉത്തേജിപ്പിക്കും.അതേ സമയം ഇതിന് ദോഷങ്ങളുമുണ്ട്. എങ്ങനെ ചെയ്യണമെന്നതില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖയൊന്നും നിലവിലില്ല. ഗൗട്ട്, പ്രമേഹം, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട Read More…

Oddly News

2930 വജ്രങ്ങള്‍, അതിനൊപ്പം ബര്‍മീസ് മാണിക്യങ്ങളും; ദുരൂഹതയില്‍ മറഞ്ഞ പാട്യാല നെക്ലേസ്

ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്തെടുത്തത് 1888ലായിരുന്നു. ഈ രത്നത്തിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ ഡി ബീര്‍സ് വജ്രം എന്നാണ്. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിലെ പ്രദര്‍ശനത്തില്‍ വച്ച് ഡിബീര്‍സ് വജ്രം ഭുപീന്ദര്‍ സിങ് വില കൊടുത്തുവാങ്ങി സ്വന്തമാക്കി. പിന്നാലെ നെക്ലേസ് നിര്‍മിക്കാനായി അദ്ദേഹം ആഭരനിര്‍മാതാക്കളായ കാര്‍ട്ടിയറെ ചുമതലപ്പെടുത്തി. അഞ്ച് നിരകളായി പ്ലാറ്റിനം ചെയിനുകള്‍ അതില്‍ 2930 വജ്രങ്ങള്‍. അതിനൊപ്പം ചില ബര്‍മീസ് മാണിക്യങ്ങളും. ഇന്നത്തെ കാലത്ത് Read More…

Featured Lifestyle

കുളിയും കഴിപ്പും ഒരുമിച്ച്… കറിയില്‍ കുളിക്കാം, ഇതാണ് പുതിയ ട്രെന്‍ഡ്

ചൈനീസ് ഭാഷയില്‍ ” വെന്‍ക്വാന്‍ ” എന്നറിയപ്പെടുന്ന ചൂടുനീരുറവകള്‍ ചൈനക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതി അര്‍ജിച്ച വിനോദമാണ്. അതും ശൈത്യകാലത്ത്. ഇവിടെ നീരുറവകള്‍ പ്രകൃതിദത്തമായതും മനുഷ്യനിര്‍മിതമായവയുമെല്ലമുണ്ട്. ഹുവാക്കിങ് പാലസ്, ക്രസന്റ് മൂണ്ട് പൂള്‍, എന്നിവയെല്ലാം പ്രശസ്തമായ ചുടുനീരുറവകളാണ്. എന്നാല്‍ രുചികരമായ കുളി അനുഭവം നല്‍കുന്ന ചുടുനീരുറവകളാണ് ട്രെന്‍ഡായത് .ചൂടുള്ള വെള്ളത്തില്‍ ഭക്ഷണം കലക്കി അതില്‍ ഇറങ്ങി കുളിക്കുന്ന രീതിയാണത്രേ ഇത്. ഇത്തരത്തിലുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് 2018 ല്‍ ഹാങ്ഷൗവിലുള്ള ഫസ്റ്റ് വേള്‍ഡ് ഹോട്ടലാണ്. ചെറിയ പൂള്‍ Read More…

Celebrity

നിത അംബാനി കുടിച്ച ആ കുപ്പിവെള്ളത്തിന്റെ വില 50ലക്ഷം? ഇതിന്റെ ശരിക്കും വില ഇങ്ങനെ!

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിതാ അബാനിയുടെ ഒരു ചിത്രം വളരെ ശ്രദ്ധ പിടിച്ച് പറ്റി. നിതാ അബാനി പ്രത്യേക രീതിയുലുള്ള ഒരു വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്ന ചിത്രമായിരുന്നു അത്. 50 ലക്ഷം രൂപ വരുന്ന ബോട്ടിലായിരുന്നു അത്. എന്നാല്‍ ചിത്രം മോര്‍ഫ് ചെയ്തതായിരുന്നുവെന്നും അത് വെറും മിനറല്‍ വാട്ടറായിരുന്നുവെന്നും തെളിഞ്ഞു. കാര്യമിങ്ങനെയൊക്കെയാണെങ്കിലും അന്നു മുതല്‍ ആളുകള്‍ ഈ വാട്ടര്‍ ബോട്ടിലിനെക്കുറിച്ചും ബ്രാന്‍ഡിനെക്കുറിച്ചും ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ആരംഭിച്ചു. ” അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഒരു മോഡിഗ്ലിയാനി Read More…

Movie News

പടക്കളം ആരംഭിക്കുന്നു ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷങ്ങളില്‍

മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് കന്നഡ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കെ ആര്‍ ജി സ്റ്റുഡിയോയുമായി കൈ കോര്‍ത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം.’ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ പത്തു മണിക്ക് എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചു നടന്നു. ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘പടക്കളം’ സംവിധാനം ചെയ്യുന്നത് നവാഗതനായ മനു Read More…

Oddly News

ഈ ചെറിയ പ്രാണിയ്ക്ക് വില 75 ലക്ഷം; കൈയ്യിലിരുന്നാല്‍ ലക്ഷപ്രഭുവാകുമെന്ന് വിശ്വാസം

ചെറിയ ചെറിയ പ്രാണികളെയൊക്കെ നമ്മള്‍ എപ്പോഴും കാണാറുണ്ട്. എന്നാല്‍ ഒരു ചെറിയ പ്രാണിയ്ക്ക് 75 ലക്ഷം വരെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പ്രാണികളിലൊന്നാണ് സ്റ്റാഗ് ബീറ്റില്‍. ഇവയ്ക്ക് ഇത്രയും വില വരുന്നതിനും കാരണമുണ്ട്. ഭാഗ്യം കൊണ്ടു വരുന്ന പ്രാണികളാണ് ഇവയെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവ കൈയ്യിലിരുന്നാല്‍ അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരുമെന്നാണ് ചിലരുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ പേരിലാണ് സ്റ്റാഗ് ബീറ്റിലിനെ സ്വന്തമാക്കാന്‍ ആളുകള്‍ മുന്നോട്ട് വരുന്നത്. വണ്ടുകളുടെ Read More…