റാവൽപിണ്ടി: പുരുഷ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചറി ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ പേരിൽ. ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ വെറും 114 പന്തുകളിൽ നിന്നാണ് ബ്രൂക്ക് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി മാറിയ ബ്രൂക്ക്, ഇംഗ്ലണ്ടിനായുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ 117 പന്തിൽ ഇരട്ട സെഞ്ചറി തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സ്ഥാപിച്ച Read More…
Tag: Harry Brook
വെള്ളമടിച്ച് നൈറ്റ് ക്ലബില്‍, കയറ്റാത്തതിൽ തർക്കം; ഒടുവിൽ ബൗൺസറുടെ തല്ലും കിട്ടി: ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ തെറിക്കും?
ലണ്ടൻ ∙ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ ന്യൂസീലൻഡ് പര്യടനത്തിനിടെ വെല്ലിങ്ടനിലെ നൈറ്റ്ക്ലബിൽ താരം പ്രശ്നം സൃഷ്ടിച്ചെന്ന് രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിന്റെ റിപ്പോർട്ടു വന്നതോടെയാണ് ക്യാപ്റ്റൻ സ്ഥാനം തുലാസിലായത്. ആഷസ് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടു പുറത്തുവന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 31ന്, ന്യൂസീലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന്റെ തലേദിവസമായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് നൈറ്റ്ക്ലബിലെത്തിയ ഹാരി ബ്രൂക്കിന് ബൗൺസർമാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. Read More…
ക്യാച്ചെടുത്തശേഷം ഒരു കൈയബദ്ധം ! ക്ഷമാപണംനടത്തിയ സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ്
ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ 35-ാം ഓവറിലാണു സംഭവം. ഹാരി ബ്രൂക്കിന്റെ പുള്‍ ഷോട്ട് സിറാജ് അനായാസം കൈയിലൊതുക്കി. ശരീര നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന്റെ കാല്‍ റോപിന്റെ മുകളിലായിരുന്നു. അതോടെ അനായാസം ലഭിക്കേണ്ട വിക്കറ്റും പോയി ഒരു സിക്‌സര്‍ വെറുതേ വഴങ്ങേണ്ടിയും വന്നു. പ്രസിദ്ധ കൃഷ്‌ണയും സംഘവും വിക്കറ്റ് നേടിയ ആഹ്‌ളാദം തുടങ്ങിയ ശേഷമാണു സിറാജിന്റെ മണ്ടത്തരം Read More…



