ഹരിയാനയിലെ നൂഹിൽ വിവാഹാഘോഷങ്ങള്‍ക്കിടെ നർത്തകിക്കും സംഘത്തിനും മര്‍ദനം. വേദിയിൽ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ച അതിഥിയെ നര്‍ത്തകി അടിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവംബർ 16 ന് പച്ച്ഗാവ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി തന്റെ വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കായാണ് വരന്‍ നര്‍ത്തക സംഘത്തെ എത്തിച്ചത്. വേദിയിൽ യുവതി നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ വരന്റെ ബന്ധു അടുത്തേക്ക് വരികയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കാൻ Read More…
Tag: Hariyana
‘അഴിമതി, ലൈംഗികാതിക്രമം’; ഐപിഎസുകാരന്‍ ജീവനൊടുക്കിയത് നാണക്കേട് ഭയന്നെന്ന് എഴുതി ASIയുടെ ആത്മഹത്യ
ചണ്ഡീഗഡ്: ഹരിയാന ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വൈ. പുരന്‍കുമാറിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, പുരന്‍ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുന്നിയിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥന്‍ ജീവനൊടുക്കി. റോഹ്‌തക്കിലെ സൈബര്‍ സെല്‍ എ.എസ്.ഐ: സന്ദീപ് കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. പുരന്‍കുമാറിനെതിരായ അഴിമതിക്കേസ് അന്വേഷിച്ചു വരികയായിരുന്ന സന്ദീപ് കുമാര്‍, ‘സത്യത്തിന്’ വേണ്ടി തന്റെ ജീവന്‍ ത്യജിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹം ഒരു വീഡിയോയും മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും തയാറാക്കിശേഷമായിരുന്നു ആത്മഹത്യ.പുരന്‍ കുമാര്‍ അഴിമതിക്കാരനായ പോലീസുകാരന്‍ ആയിരുന്നുവെന്നും അഴിമതി Read More…
ഷോര്‍ട്സ് ധരിക്കുന്നതില്‍ തര്‍ക്കം, സ്വഭാവത്തില്‍ സംശയം; ചേച്ചിയെ 18 കാരന്‍ അടിച്ചുകൊന്നു
ഷോര്‍ട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരന്‍. തിങ്കളാഴ്ചയാണ് സംഭവം. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പഞ്ചാബിലെ മാന്‍സ സ്വദേശിയാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് ഇരുവരും തമ്മില്‍ Read More…
ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ച് ഒന്‍പതു വയസുകാരി- വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തവും കൗതുകകരവുമായ പല വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഒന്‍പത് വയസുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒന്‍പതു വയസുകാരിയുടെ വെയിറ്റ് ലിഫ്റ്റിംങ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഹരിയാനയില്‍ നിന്നുള്ള ആര്‍ഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021-ല്‍ ആറാം വയസില്‍ 45 കിലോ ഉയര്‍ത്തി ആര്‍ഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിമ്മില്‍ ഡെഡ് ലിഫ്റ്റ് ചെയ്യുന്ന, എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണല്‍ Read More…




