Featured Oddly News

സ്വന്തം വിവാഹത്തിന് പുരോഹിതനായി വരൻ; കർമ്മങ്ങൾ ചെയ്ത് മന്ത്രങ്ങൾ ഉരുവിട്ട് പൂജാരിയായി -വീഡിയോ

വ്യത്യസ്തതവും വിചിത്രവുമായ ഒട്ടനവധി വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. ഒരു യുവാവ് തന്റെ സ്വന്തം വിവാഹ ചടങ്ങിൽ പൂജാരി ആയിമാറുകയും കർമങ്ങൾ ഏറ്റെടുക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യുന്ന വീഡിയോയാണിത്. ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സഹരൻപൂരിലെ രാംപൂർ മണിഹരൻ നിവാസിയായ വിവേക് ​​കുമാർ എന്ന യുവാവാണ് വിവാഹ ചടങ്ങുകൾ സ്വയം നടത്തി അതിഥികളെയും ബന്ധുക്കളെയും അമ്പരപ്പിച്ചത്. വർഷങ്ങളായി വേദാചാരങ്ങൾ Read More…

Crime

ജയിലില്‍ ‘രാമലീല’ അവതരണത്തിനിടെ വാനര വേഷമിട്ട രണ്ട് തടവുകാർ ജയിൽചാടി

ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാമലീല ആഘോഷത്തില്‍ അഭിനയിക്കാനായി വാനര വേഷം കെട്ടിയ രണ്ട് തടവുകാർ ജയിൽ ചാടി. രാമലീലയിൽ പങ്കെടുക്കുന്നതിനിടെയാണ് തടവുകാരായ പങ്കജ്, രാജ്കുമാർ എന്നിവർ ജയിൽചാടിയത് . കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളും തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളുമാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കർമേന്ദ്ര സിംഗ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു . ജയിൽ അധികൃതരുടെ അനാസ്ഥയാണ് തടവുകാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നും, ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. നിർമാണ ജോലികൾക്കായി കൊണ്ടുവന്ന ഗോവണിയാണ് തടവുകാർ Read More…